TRENDING:

ഇറാനിയൻ പോർവിമാനം തകർത്ത് ഇസ്രായേലിന്റെ എഫ്-35; ദൃശ്യങ്ങൾ പുറത്ത്

Last Updated:

40 വർഷത്തിനിടയിൽ ഇതാദ്യമായാണ് ഇസ്രായേൽ വ്യോമസേന മറ്റൊരു രാജ്യത്തിന്റെ പൈലറ്റ് നിയന്ത്രിക്കുന്ന വിമാനവുമായി നേരിട്ട് ആകാശയുദ്ധത്തിൽ ഏർപ്പെടുന്നത്

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
ടെഹ്‌റാൻ: ഇറാന്റെ യാക്-130 (YAK-130) പോർവിമാനത്തെ ഇസ്രായേൽ വ്യോമസേന വെടിവെച്ചിട്ടു. ഇസ്രായേലിന്റെ അത്യാധുനിക എഫ്-35 'അദിർ' സ്റ്റെൽത്ത് യുദ്ധവിമാനം ഒരു പൈലറ്റ് നിയന്ത്രിക്കുന്ന ശത്രുവിമാനത്തെ ആകാശപ്പോരാട്ടത്തിലൂടെ തകർക്കുന്നത് ചരിത്രത്തിൽ ആദ്യമായാണ്. ഇതിന്റെ വീഡിയോ ദൃശ്യങ്ങൾ ഇസ്രായേൽ വ്യോമസേന പുറത്തുവിട്ടു.
News18
News18
advertisement

"ഞാൻ ദൗത്യം പൂർത്തിയാക്കി, ലക്ഷ്യം തകർത്തു, ആക്രമണം തുടരും" എന്ന് ഇസ്രായേൽ പൈലറ്റ് പറയുന്ന ഓഡിയോ സഹിതമുള്ള ദൃശ്യങ്ങളാണ് എക്സിൽ പങ്കുവെച്ചിരിക്കുന്നത്. കഴിഞ്ഞ 40 വർഷത്തിനിടയിൽ ഇതാദ്യമായാണ് ഇസ്രായേൽ വ്യോമസേന മറ്റൊരു രാജ്യത്തിന്റെ പൈലറ്റ് നിയന്ത്രിക്കുന്ന വിമാനവുമായി നേരിട്ട് ആകാശയുദ്ധത്തിൽ ഏർപ്പെടുന്നത്.

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

അതേസമയം, വ്യാഴാഴ്ച ഇറാന്റെ ഭാഗത്തുനിന്ന് പുതിയ മിസൈൽ ആക്രമണങ്ങൾ ഉണ്ടായതോടെ ഇസ്രായേലിലുടനീളം അപായ സൈറണുകൾ മുഴങ്ങി. ഇറാന്റെ പുതിയ മിസൈൽ തരംഗത്തെ പ്രതിരോധ സംവിധാനങ്ങൾ ഉപയോഗിച്ച് നേരിടുകയാണെന്ന് ഇസ്രായേൽ സൈന്യം സ്ഥിരീകരിച്ചു. അമേരിക്കയും ഇസ്രായേലും സംയുക്തമായി ഇറാനിലെ തന്ത്രപ്രധാന കേന്ദ്രങ്ങളിൽ ആക്രമണം നടത്തിയതിന് പിന്നാലെയാണ് മേഖലയിൽ സംഘർഷം അതിരൂക്ഷമായത്. തങ്ങളുടെ പരമാധികാരത്തിന് മേലുള്ള കടന്നുകയറ്റത്തിന് തിരിച്ചടിയായി ഗൾഫ് രാജ്യങ്ങളിലെ അമേരിക്കൻ-ഇസ്രായേൽ കേന്ദ്രങ്ങൾ നിയമപരമായ ലക്ഷ്യങ്ങളാണെന്ന് പ്രഖ്യാപിച്ചാണ് ഇറാൻ ആക്രമണം തുടരുന്നത്.

advertisement

Click here to add News18 as your preferred news source on Google.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ലോക വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/World/
ഇറാനിയൻ പോർവിമാനം തകർത്ത് ഇസ്രായേലിന്റെ എഫ്-35; ദൃശ്യങ്ങൾ പുറത്ത്
Open in App
Home
Video
Impact Shorts
Web Stories