ഹിസ്ബുള്ളയെ ലക്ഷ്യമിട്ടാണ് ഇസ്രയേൽ പ്രതിരോധ സേന ആക്രമണം നടത്തിയത്. യോഹ്മോറിൽ സ്ഥിതിചെയ്യുന്ന വീടുകൾക്ക് മുകളിലായി വൈറ്റ് ഫോസ്ഫറസ് ഉൾപ്പെട്ട യുദ്ധോപകരണങ്ങൾ വിന്യസിച്ചതായി ഹ്യൂമൻ റൈറ്റ്സ് വാച്ച് അവകാശപ്പെടുന്നുണ്ട്. ഏഴ് ചിത്രങ്ങൾ ഉൾപ്പെടുത്തിയാണ് റിപ്പോർട്ട് പുറത്തുവിട്ടിരിക്കുന്നത്.
ആക്രമണത്തിന് മുമ്പ് യോഹ്മോറിലെയും ലെബനനിലെയും താമസക്കാരോട് സ്ഥലത്ത് നിന്ന് ഒഴിയാൻ ഇസ്രയേൽ സേന ഉത്തരവിട്ടിരുന്നു. ഷെല്ലാക്രമണത്തിന് പിന്നാലെ സ്ഥലത്ത് വൻ തീപിടിത്തമുണ്ടായി. രണ്ട് വീടുകൾ പൂർണമായും തകർന്നു.
ഇസ്രയേലിന്റെ നടപടി നിയമലംഘനമാണെന്നും അങ്ങേയറ്റം ആശങ്കാജനകമാണെന്നും മനുഷ്യാവകാശ സംഘടന ചൂണ്ടിക്കാട്ടി. മനുഷ്യന്റെ അസ്ഥി വരെ ദഹിപ്പിക്കാൻ കഴിയുന്ന രാസവസ്തുവാണ് വൈറ്റ് ഫോസ്ഫറസ്. ചെറിയ രീതിയിൽ പൊള്ളലേൽക്കുന്നവർക്ക് പോലും നിരവധി ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാകും. അണുബാധ, ശ്വാസതടസം എന്നിവയ്ക്ക് ഇത് കാരണമാകുന്നു.
advertisement
