TRENDING:

യുഎസിൽ പോലീസ് വാഹനമിടിച്ച് മരിച്ച ഇന്ത്യൻ വിദ്യാർത്ഥിനിയുടെ കുടുംബത്തിന് 265 കോടി രൂപ നഷ്ടപരിഹാരം

Last Updated:

മണിക്കൂറിൽ 40 കിലോമീറ്റർ വേഗപരിധിയുള്ള സ്ഥലത്ത് 119 കിലോമീറ്റർ വേഗതയിലാണ് പോലീസ് വാഹനം ഓടിച്ചിരുന്നത്

advertisement
2023-ൽ അമിതവേഗതയിലെത്തിയ പോലീസ് വാഹനമിടിച്ച് കൊല്ലപ്പെട്ട ഇന്ത്യൻ വിദ്യാർത്ഥിനി ജാഹ്നവി കണ്ടുലയുടെ (23) കുടുംബത്തിന് 265 കോടി രൂപ നഷ്ടപരിഹാരം നൽകാൻ സിയാറ്റിൽ നഗരസഭ സമ്മതിച്ചു. അന്താരാഷ്ട്ര തലത്തിൽ വലിയ പ്രതിഷേധങ്ങൾക്ക് കാരണമായ ഈ കേസിൽ ഇതോടെ ഭാഗികമായ പരിഹാരമായി.
(AP)
(AP)
advertisement

സിയാറ്റിലിലെ റോഡ് മുറിച്ചുകടക്കുന്നതിനിടെയാണ് ഓഫീസർ കെവിൻ ഡേവ് ഓടിച്ച വാഹനം ജാഹ്നവിയെ ഇടിച്ചത്. മയക്കുമരുന്ന് അമിതമായി ഉപയോഗിച്ചതുമായി ബന്ധപ്പെട്ട ഒരു അടിയന്തര കോളിനോട് പ്രതികരിക്കാൻ പോകുകയായിരുന്നു ഡേവ്. മണിക്കൂറിൽ 40 കിലോമീറ്റർ വേഗപരിധിയുള്ള സ്ഥലത്ത് 119 കിലോമീറ്റർ വേഗതയിലാണ് അദ്ദേഹം വാഹനം ഓടിച്ചിരുന്നത്. അപകടസമയത്ത് വാഹനത്തിലെ എമർജൻസി ലൈറ്റുകൾ പ്രവർത്തിക്കുന്നുണ്ടായിരുന്നു. നോർത്ത് ഈസ്റ്റേൺ യൂണിവേഴ്‌സിറ്റിയിലെ ഇൻഫർമേഷൻ സിസ്റ്റംസ് ബിരുദാനന്തര ബിരുദ വിദ്യാർത്ഥിനിയായിരുന്ന ജാഹ്നവി ഗുരുതരമായ പരിക്കുകളെത്തുടർന്ന് മരണപ്പെടുകയായിരുന്നു.

ജാഹ്നവിയുടെ മരണം അങ്ങേയറ്റം ദൗർഭാഗ്യകരമാണെന്നും ഈ തുക കുടുംബത്തിന് ചെറിയൊരു ആശ്വാസമാകുമെന്ന് കരുതുന്നതായും സിറ്റി അറ്റോർണി എറിക്ക ഇവാൻസ് പ്രസ്താവനയിൽ പറഞ്ഞു.

advertisement

ജാഹ്നവിയുടെ മരണത്തിന് പിന്നാലെ ഡാനിയേൽ ഔഡറർ എന്ന മറ്റൊരു പോലീസ് ഉദ്യോഗസ്ഥന്റെ ബോഡി ക്യാമറ ദൃശ്യങ്ങൾ പുറത്തുവന്നത് വലിയ വിവാദമായിരുന്നു. ജാഹ്നവിയുടെ ജീവിതത്തിന് "പരിമിതമായ മൂല്യം" മാത്രമേയുള്ളൂവെന്നും നഗരസഭ ഒരു ചെക്ക് എഴുതി നൽകിയാൽ പ്രശ്നം തീരുമെന്നും പരിഹസിച്ച് ചിരിക്കുന്ന ദൃശ്യങ്ങളായിരുന്നു അത്. ഇത് ഇന്ത്യയുടെ നയതന്ത്രപരമായ പ്രതിഷേധത്തിന് കാരണമാവുകയും ഔഡററെ ജോലിയിൽ നിന്ന് പിരിച്ചുവിടുകയും ചെയ്തു. അപകടമുണ്ടാക്കിയ ഉദ്യോഗസ്ഥനായ കെവിൻ ഡേവിനെയും ജോലിയിൽ നിന്ന് നീക്കം ചെയ്തിട്ടുണ്ട്.

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

Summary: The city of Seattle has agreed to a USD 29 million (approx. ₹265 crore) financial settlement with the family of Jaahnavi Kandula, the 23-year-old Indian student who was killed after being hit by a speeding police cruiser in 2023. Officer Kevin Dave was driving at 119 kph in a 40-kph zone while responding to an emergency call when he struck Kandula at a crosswalk.

advertisement

Click here to add News18 as your preferred news source on Google.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ലോക വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/World/
യുഎസിൽ പോലീസ് വാഹനമിടിച്ച് മരിച്ച ഇന്ത്യൻ വിദ്യാർത്ഥിനിയുടെ കുടുംബത്തിന് 265 കോടി രൂപ നഷ്ടപരിഹാരം
Open in App
Home
Video
Impact Shorts
Web Stories