TRENDING:

നല്ല ലൈംഗികത ദീര്‍ഘകാല ദാമ്പത്യബന്ധത്തില്‍ പ്രധാനമാണെന്ന് ജോ ബൈഡന്‍ പറഞ്ഞതായി വെളിപ്പെടുത്തല്‍

Last Updated:

തന്റെ കുട്ടികള്‍ ഉറങ്ങുമ്പോള്‍ എന്റെ ഭാര്യയെ സ്‌നേഹിച്ചുകൊണ്ട് വീട്ടിലിരിക്കാനാണ് താന്‍ ആഗ്രഹിക്കുന്നതെന്ന് ബൈഡന്‍ പറഞ്ഞുവെന്ന് പുസ്തകത്തില്‍ വെളിപ്പെടുത്തുന്നു.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
ദീര്‍ഘകാലം നിലനില്‍ക്കുന്ന ദാമ്പത്യബന്ധത്തിന് നല്ല ലൈംഗികബന്ധം പ്രധാനമാണെന്ന് യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍ തന്റെ അനുയായികളോട് തമാശരൂപേണ പറഞ്ഞതായി വെളിപ്പെടുത്തല്‍. രാജ്യത്തെ പ്രഥമ വനിതകളെക്കുറിച്ചുള്ള ഒരു പുസ്തകത്തില്‍ ജില്‍ ബൈഡനുമായുള്ള 47 വര്‍ഷത്തെ ജോ ബൈഡന്റെ ദാമ്പത്യബന്ധത്തെക്കുറിച്ച് വിവരിക്കുന്നു.
advertisement

ന്യൂയോര്‍ക്ക് ടൈംസിന്റെ വൈറ്റ് ഹൗസ് കറസ്‌പോണ്ടന്റ് കെയ്റ്റി റോഗേഴ്‌സ് രചിച്ച ഹിലറി ക്ലിന്റണ്‍ മുതല്‍ ജില്‍ ബൈഡന്‍ വരെയുള്ള പ്രഥമ വനിതകളെക്കുറിച്ച് വിവരിക്കുന്ന പുസ്തകത്തിലാണ് ഇക്കാര്യം വെളിപ്പെടുത്തിയിരിക്കുന്നത്(American Woman - The Transformation of the Modern First Lady, from Hillary Clinton to Jill Biden). 276 പേജുകളുള്ള ബുക്കില്‍ ലൈംഗികതയെക്കുറിച്ചുള്ള പരാമര്‍ശം വളരെകുറച്ച് മാത്രമെ ഉള്ളൂവെങ്കിലും ഇതിനോടകം തന്നെ വലിയ വാര്‍ത്തയായിട്ടുണ്ട്.

2004-ല്‍ പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കാന്‍ തത്പര്യപ്പെടുന്നില്ലെന്ന് ജോ ബൈഡന്‍ അറിയിച്ചതായി പുസ്തകത്തില്‍ വെളിപ്പെടുത്തി. പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കാന്‍ തനിക്ക് വലിയ താത്പര്യമില്ലെന്ന് ആ വര്‍ഷം ഒരു കൂട്ടം അനുയായികളോട് ജോ ബൈഡന്‍ പറഞ്ഞു. തന്റെ കുട്ടികള്‍ ഉറങ്ങുമ്പോള്‍ എന്റെ ഭാര്യയെ സ്‌നേഹിച്ചുകൊണ്ട് വീട്ടിലിരിക്കാനാണ് താന്‍ ആഗ്രഹിക്കുന്നതെന്ന് ഇപ്പോള്‍ 81 വയസ്സുള്ള ബൈഡന്‍ പറഞ്ഞുവെന്ന് പുസ്തകത്തില്‍ വെളിപ്പെടുത്തുന്നു. അന്ന് സെനറ്റര്‍ ആയിരുന്ന ബൈഡന്‍ ''ഭാര്യയുമായി പൂര്‍ണമായും പ്രണയത്തിലായിരുന്നുവെന്ന്'' ഒരു വക്താവ് പറഞ്ഞതായി റോജേഴ്‌സ് തന്റെ പുസ്തകത്തില്‍ വെളിപ്പെടുത്തുന്നു.

advertisement

Also read-കിം ജോങ് ഉന്നിന് റഷ്യൻ പ്രസിഡന്‍റ് വ്ലാഡിമിർ പുട്ടിൻ കാർ സമ്മാനിച്ചു

അമേരിക്കന്‍ പ്രസിഡന്റ് സ്ഥാനം നേടുന്നതില്‍ ജോ ബൈഡന്‍ തന്റെ കിടപ്പുമുറിയിലെ ആഗ്രഹങ്ങള്‍ വേണ്ടെന്ന് വെച്ചിട്ടുണ്ടാകും. എന്നാല്‍, നല്ല ലൈംഗികത ശാശ്വതവും സന്തുഷ്ടവുമായ ദാമ്പത്യത്തിന്റെ താക്കോലാണെന്ന് അദ്ദേഹം സഹായികളോട് തമാശരൂപേണ പറഞ്ഞിരുന്നു.

1972-ല്‍ മകള്‍ നവോമിക്കൊപ്പം ഒരു കാര്‍ അപകടത്തില്‍ ആദ്യ ഭാര്യ നീലിയ മരണപ്പെട്ടപ്പോള്‍ ജോ ബൈഡന്‍ അനുഭവിച്ച വേദനയും പുസ്തകത്തില്‍ വിവരിക്കുന്നു. തുടര്‍ന്ന് 1977ലാണ് ജോ ബൈഡന്‍ ജില്ലിനെ വിവാഹം കഴിക്കുന്നത്. അഞ്ച് തവണ വിവാഹാഭ്യര്‍ത്ഥന നടത്തിയതിന് ശേഷമാണ് ജില്‍ വിവാഹത്തിന് സമ്മതിച്ചത്.

advertisement

ഒരു കമ്യൂണിറ്റി കോളേജില്‍ ഇംഗ്ലീഷ് അധ്യാപികയാണ് ജില്‍. പ്രഥമ വനിതയായിരിക്കുമ്പോഴും തന്റെ പ്രൊഫഷണല്‍ ജീവിതം തുടര്‍ന്ന ആദ്യ വ്യക്തികൂടിയാണ് അവര്‍.

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

ജോ ബൈഡന്‍ വൈസ് പ്രസിഡന്റായിരിക്കുന്ന സമയത്ത് തങ്ങളുടെ സീക്രട്ട് സര്‍വീസ് ഏജന്‍റുമാരുടെ സാന്നിധ്യത്തില്‍ വഴക്കിടുന്നത് ഒഴിവാക്കാനായി ടെക്‌സ് മെസേജ് അയച്ച് അഭിപ്രായ വ്യത്യാസങ്ങൾ പരിഹരിക്കാന്‍ തീരുമാനിച്ചിരുന്നതായി മുമ്പൊരു അഭിമുഖത്തില്‍ ജില്‍ വെളിപ്പെടുത്തിയിരുന്നു.

മലയാളം വാർത്തകൾ/ വാർത്ത/World/
നല്ല ലൈംഗികത ദീര്‍ഘകാല ദാമ്പത്യബന്ധത്തില്‍ പ്രധാനമാണെന്ന് ജോ ബൈഡന്‍ പറഞ്ഞതായി വെളിപ്പെടുത്തല്‍
Open in App
Home
Video
Impact Shorts
Web Stories