TRENDING:

എയര്‍ ഇന്ത്യ വണ്‍ വിമാനത്തില്‍ മടങ്ങാനുള്ള വാഗ്ദാനം നിരസിച്ച് ജസ്റ്റിന്‍ ട്രൂഡോ; കനേഡിയന്‍ വിമാനം എത്തുന്നത് വരെ കാത്തിരുന്നു

Last Updated:

കാനഡയില്‍ നിന്നുള്ള വിമാനം എത്തിയതിനുശേഷം ചൊവ്വാഴ്ച ഉച്ചകഴിഞ്ഞാണ് അദ്ദേഹവും പ്രതിനിധി സംഘവും മടങ്ങിയത്.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
വിമാനം തകരാറിലായതിനെത്തുടര്‍ന്ന് ജി20 സമ്മേളനത്തിന് ന്യൂഡല്‍ഹിയിലെത്തിയ കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ ഇന്ത്യയില്‍ കുടുങ്ങിയത് രണ്ട് ദിവസം. തുടര്‍ന്ന് അദ്ദേഹത്തിന് മടങ്ങുന്നതിനായി എയര്‍ ഇന്ത്യ വണ്‍ വിമാനം ഏര്‍പ്പാടാക്കി നല്‍കിയെങ്കിലും ജസ്റ്റിന്‍ ട്രൂഡോ അത് നിരസിക്കുകയായിരുന്നുവെന്ന് വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ റിപ്പോര്‍ട്ടു ചെയ്തു. കാനഡയില്‍ നിന്നുള്ള വിമാനം എത്തിയതിനുശേഷം ചൊവ്വാഴ്ച ഉച്ചകഴിഞ്ഞാണ് അദ്ദേഹവും പ്രതിനിധി സംഘവും മടങ്ങിയത്.
advertisement

ജി20 സമ്മേളനത്തിന് ശേഷം ഞായറാഴ്ച തന്നെ മടങ്ങാനായിരുന്നു ജസ്റ്റിന്‍ ട്രൂഡോയും സംഘവും തീരുമാനിച്ചിരുന്നത്. എന്നാല്‍, ഇവരെത്തിയ വിമാനത്തിന് സാങ്കേതികത്തകരാര്‍ സംഭവിക്കുകയായിരുന്നു.

Also read-ജി20 ഉച്ചകോടിക്കിടെ ചൈനീസ് സംഘം നിരീക്ഷണ ഉപകരങ്ങൾ കൊണ്ടുവന്നതായി സംശയം; ആശങ്കയായി ബാഗിന്‍റെ വലുപ്പം

ജസ്റ്റിന്‍ ട്രൂഡോയുമായി നടത്തിയ കൂടിക്കാഴ്ചയ്ക്കിടെ കനേഡിയന്‍ സര്‍ക്കാരിനെതിരേ പ്രധാനമന്ത്രി നരേന്ദ്ര മോദി കടുത്തഭാഷയില്‍ വിമര്‍ശനം ഉന്നയിച്ചിരുന്നു. കാനഡയില്‍ ഇന്ത്യാ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ വര്‍ധിക്കുന്നത് ചൂണ്ടിക്കാട്ടിയായിരുന്നു ഇത്. ”കാനഡയിലെ തീവ്രവാദ സംഘടന ഇന്ത്യാ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ തുടരുന്നതിനെക്കുറിച്ചുള്ള ശക്തമായ ആശങ്ക പ്രധാനമന്ത്രി അറിയിച്ചു. അവര്‍ വിഘടനവാദം പ്രോത്സാഹിപ്പിക്കുകയും ഇന്ത്യന്‍ നയതന്ത്രജ്ഞര്‍ക്കെതിരേ അക്രമം അഴിച്ചുവിടുകയും സ്ഥാനപതി കാര്യാലയത്തിന് കേടുപാടുകള്‍ വരുത്തുകയും ചെയ്യുന്നു. ഇത് കൂടാതെ ഇന്ത്യന്‍ സമൂഹത്തെയും അവരുടെ ആരാധനാലയങ്ങളെയും ഭീഷണിപ്പെടുത്തുകയും ചെയ്യുന്നു,”കേന്ദ്ര ആഭ്യന്തരമന്ത്രാലയം അറിയിച്ചു.

advertisement

കാനഡയില്‍ വര്‍ധിച്ചുവരുന്ന ഖലിസ്താന്‍ അനുകൂല സംഘടനകളുടെ പ്രവര്‍ത്തനങ്ങളെക്കുറിച്ച് കനേഡിയന്‍ സ്ഥാനപതിയെ വിളിച്ചു വരുത്തി ഇന്ത്യ പ്രതിഷേധം അറിയിച്ചിരുന്നു. ഇതിന് ദിവസങ്ങള്‍ക്കുശേഷം കാനഡയില്‍ സേവനമനുഷ്ഠിക്കുന്ന ഇന്ത്യയുടെ മുതിര്‍ന്ന നയതന്ത്രജ്ഞന്മാരുടെ പേരുകള്‍ ഉള്‍ക്കൊള്ളുന്ന പോസ്റ്ററുകള്‍ കാനഡയില്‍ പ്രത്യക്ഷപ്പെട്ടിരുന്നു. ജൂണില്‍ മുന്‍ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ കൊലപാതകം ചിത്രീകരിക്കുന്ന ഒരു ഫ്‌ളോട്ട് സമൂഹമാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെട്ടിരുന്നു. ബ്രാംപ്ടണില്‍ ചില ഖലിസ്താന്‍ അനുകൂല സംഘടനകള്‍ നടത്തിയ പരേഡിന്റെ ഭാഗമായിരുന്നു അത്.

ഇത്തരം കാര്യങ്ങളെക്കുറിച്ചുള്ള ഇന്ത്യയുടെ ആശങ്കകളെക്കുറിച്ച് ചോദിച്ചപ്പോള്‍, തന്റെ രാജ്യം എപ്പോഴും സമാധാനപരമായ പ്രതിഷേധത്തിനുള്ള സ്വാതന്ത്ര്യം അനുവദിക്കുന്നുണ്ടെന്നും അതേസമയം, എപ്പോഴും അക്രമസംഭവങ്ങളെ തടയുമെന്നും വിദ്വേഷപ്രവര്‍ത്തനങ്ങളില്‍ നിന്ന് ജനങ്ങളെ പിന്തിരിപ്പിക്കുമെന്നും പത്രസമ്മേളനത്തില്‍ ജസ്റ്റിന്‍ ട്രൂഡോ പറഞ്ഞു.

advertisement

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

ഇതിനിടെ, കാനഡയിലെ ഇന്ത്യന്‍ എംബസി അടച്ചുപൂട്ടണമെന്നാവശ്യപ്പെട്ട് ഇന്ത്യ വിരുദ്ധ സംഘടനയുടെ ഭീഷണിയും എത്തിയിരുന്നു. ജസ്റ്റിന്‍ ട്രൂഡോയും പ്രധാനമന്ത്രി നരേന്ദ്ര മോദിയും തമ്മില്‍ കൂടിക്കാഴ്ച നടത്തിയതിന് പിന്നാലെയാണ് ഭീഷണി സന്ദേശമെത്തിയത്. കാനഡയിലെ ഇന്ത്യന്‍ സ്ഥാനപതി സഞ്ജയ് കുമാര്‍ വര്‍മയെ തിരിച്ചുവിളിക്കണമെന്നും ഭീഷണി സന്ദേശത്തിലുണ്ട്. ഉച്ചകോടിക്കിടെ ട്രൂഡോയോട് അനാദരവ് കാണിച്ചതിന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാരാണ് ഉത്തരവാദിയെന്നും ഭീഷണി മുഴക്കിയ തീവ്രവാദ സംഘടന പറഞ്ഞു. 48 മണിക്കൂറിനിടെ ലഭിച്ച രണ്ടാമത്തെ ഭീഷണി സന്ദേശമാണിതെന്ന് സര്‍ക്കാര്‍ സ്രോതസ്സുകള്‍ പറയുന്നു. കാനഡയിലെ ഇന്ത്യന്‍ സ്ഥാനപതിയെ പ്രധാനമന്ത്രി മോദി തിരികെ വിളിക്കണമെന്നും ഇല്ലെങ്കില്‍ അദ്ദേഹം ഭവിഷ്യത്തുകള്‍ അനുഭവിക്കേണ്ടി വരുമെന്നും ഭീഷണി സന്ദേശത്തിലുണ്ട്.

advertisement

മലയാളം വാർത്തകൾ/ വാർത്ത/World/
എയര്‍ ഇന്ത്യ വണ്‍ വിമാനത്തില്‍ മടങ്ങാനുള്ള വാഗ്ദാനം നിരസിച്ച് ജസ്റ്റിന്‍ ട്രൂഡോ; കനേഡിയന്‍ വിമാനം എത്തുന്നത് വരെ കാത്തിരുന്നു
Open in App
Home
Video
Impact Shorts
Web Stories