TRENDING:

കമലാ ഹാരിസും ബൈഡനും ഹിന്ദുക്കളെ അവ​ഗണിക്കുന്നു; വിമർശനവുമായി ഡൊണാൾഡ് ട്രംപ്

Last Updated:

ബംഗ്ലാദേശിലെ ജനങ്ങൾ നേരിടുന്ന അതിക്രമത്തിൽ താൻ ശക്തമായി അപലപിക്കുന്നുവെന്നും ഡൊണാൾഡ് ട്രംപ് പറഞ്ഞു

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
കമലാ ഹാരിസും ജോ ബൈഡനും ഹിന്ദുക്കളെ അവ​ഗണിക്കുന്നുവെന്ന് റിപ്പബ്ലിക്കൻ പ്രസിഡന്റ് സ്ഥാനാർത്ഥിയും അമേരിക്കൻ പ്രസി‍ഡന്റുമായ ഡൊണാൾഡ് ട്രംപ്. കമലാ ഹാരിസും ജോബൈഡനും ഉൾപ്പെടെ ലോകത്താകമാനം ഉള്ള ഹിന്ദുക്കളെയും മറ്റ് ന്യൂനപക്ഷങ്ങളെയും അവഗണിക്കുന്നു എന്നാണ് ട്രമ്പിന്റെ വിമർശനം. അരാജകത്വത്തിൽ തുടരുന്ന ബംഗ്ലാദേശിലെ ജനങ്ങൾ നേരിടുന്ന അതിക്രമത്തിൽ താൻ ശക്തമായി അപലപിക്കുന്നുവെന്നും ഡൊണാൾഡ് ട്രംപ് പറഞ്ഞു. ദീപാവലി ആശംസകൾ അറിയിച്ചുകൊണ്ടാണ് ട്രംപ് ഇക്കാര്യങ്ങൾ  എക്സിൽ കുറിച്ചത്.
advertisement

താൻ ഭരിക്കുന്ന കാലത്താണെങ്കിൽ ഇങ്ങനെയൊന്നും സംഭവിക്കില്ലായിരുന്നു. താൻ അധികാരത്തിൽ വരുന്നതോടെ അമേരിക്കയെ വീണ്ടും ശക്തമാക്കുകയും ശക്തിയിലൂടെ സമാധാനം തിരികെ കൊണ്ടുവരുകയും ചെയ്യുമെന്ന് ട്രംപ് പറഞ്ഞു. ഇന്ത്യയുമായും തന്റെ ഉറ്റസുഹൃത്ത് പ്രധാനമന്ത്രി മോദിയുമായുള്ള മഹത്തായ പങ്കാളിത്തവും ശക്തിപ്പെടുത്തുമെന്നും ട്രംപ് കൂട്ടിച്ചേർത്തു.

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

കൂടുതൽ നിയന്ത്രണങ്ങളും ഉയർന്ന നികുതിയും കൊണ്ടുവന്ന് കമലാ ഹാരിസ് നിങ്ങളുടെ ചെറുകിട ബിസിനസുകളെ നശിപ്പിക്കും. നേരെമറിച്ച്, താൻ നികുതികൾ വെട്ടിക്കുറച്ചു, നിയന്ത്രണങ്ങൾ വെട്ടിക്കുറച്ചു, ചരിത്രത്തിലെ ഏറ്റവും വലിയ സമ്പദ്‌വ്യവസ്ഥ കെട്ടിപ്പടുത്തു. താൻ അത് വീണ്ടും ചെയ്യുമെന്നും മുമ്പത്തേക്കാൾ വലുതും മികച്ചതുമാക്കി അമേരിക്കയെ വീണ്ടും മഹത്തരമാക്കുമെന്നും അദ്ദേഹം പറഞ്ഞു.

advertisement

മലയാളം വാർത്തകൾ/ വാർത്ത/World/
കമലാ ഹാരിസും ബൈഡനും ഹിന്ദുക്കളെ അവ​ഗണിക്കുന്നു; വിമർശനവുമായി ഡൊണാൾഡ് ട്രംപ്
Open in App
Home
Video
Impact Shorts
Web Stories