കഴിഞ്ഞ ദിവസം ഇന്തോനേഷ്യയിൽ അപകടത്തിൽപ്പെട്ട വിമാനത്തിലെ യാത്രക്കാര്‍ ആയിരുന്നു ഈ യുവതിയും കുടുംബവും. ജക്കാർത്തയിലെ സുകാർണോ ഹട്ടാ വിമാനത്താവളത്തിൽ നിന്ന് ശനിയാഴ്ച ഉച്ചക്ക് 2.30നാണ് വിമാനം പറന്നുയർന്നത്. എന്നാൽ ടേക്ക് ഓഫ് കഴിഞ്ഞ് പത്ത് നിമിഷത്തിനുള്ളിൽ വിമാനം റഡാറിൽ നിന്നും അപ്രത്യക്ഷമാവുകയായിരുന്നു. പടിഞ്ഞാറൻ കലിമന്തൻ പ്രവിശ്യയിലെ പോണ്ടിയാനാക്കിലേക്കുള്ള വിമാനത്തിൽ 62 പേരാണുണ്ടായിരുന്നത്. പിന്നീട് വിമാനം തകർന്നു വീണതാണെന്ന് സ്ഥിരീകരിച്ചു.
advertisement
സന്തോഷത്തോടെ യാത്രയാക്കിയ കുടുംബം അപകടത്തിൽപ്പെട്ടതിന്‍റെ ഞെട്ടലിലാണ് റതീഹയുടെ സഹോദരൻ ഇർഫാൻസിയ റിയാന്‍റോ. സഹോദരിക്കും മക്കള്‍ക്കുമൊപ്പം മാതാപിതാക്കളെയും അപകടത്തിൽ കാണാതായി . കുടുംബത്തെ വിമാനത്താവളത്തിലെത്തിച്ചത് ഇർഫാൻസിയ തന്നെയായിരുന്നു. ചെക്ക് ഇൻ ചെയ്യാനും ലഗേജ് എടുത്തു നൽകാനും ഒപ്പം തന്നെ നിന്നു. 'ഇപ്പോഴും ഒന്നും വിശ്വസിക്കാനാകുന്നില്ല. എല്ലാം വളരെ പെട്ടെന്ന് സംഭവിച്ച പോലെ' ഹൃദയം തകർന്ന് ഈ യുവാവ് പറയുന്നു. ആദ്യം പുറപ്പെട്ട മറ്റൊരു വിമാനത്തിൽ പോകാനായിരുന്നു കുടുംബം ആദ്യം തീരുമാനിച്ചത് എന്നാൽ അവസാന നിമിഷം എന്തുകൊണ്ടാണ് തീരുമാനം മാറ്റിയതെന്ന് അറിയില്ലെന്നും ഇയാൾ പറയുന്നു.
Also Read-'യഥാർത്ഥ ദേശീയവാദിയെ ലോകം അറിയണം': നാഥുറാം ഗോഡ്സെയുടെ പേരിൽ പഠനകേന്ദ്രം ആരംഭിച്ച് ഹിന്ദുമഹാസഭ
ജാവ കടലിൽ ലാൻസാങ് ദ്വീപിനും ലാകി ദ്വീപിനും ഇടയിൽ നിന്നാണ് വിമാനത്തിന്‍റെ അവശിഷ്ടങ്ങൾ കണ്ടെത്തിയതെന്നാണ് അികൃതർ അറിയിച്ചത്. ഇവിടെ ഇപ്പോഴും തിരച്ചിൽ തുടരുന്നുണ്ട്. സെക്കൻഡുകൾക്കുള്ളിൽ തന്നെ പതിനായിരം അടി താഴ്ചയിലേക്കാണ് വിമാനം പതിച്ചതെന്നാണ് റിപ്പോർട്ടുകൾ. പ്രദേശത്തെ മത്സ്യത്തൊഴിലാളികൾ ഉച്ചത്തിലുള്ള സ്ഫോടന ശബ്ദം കേട്ടിരുന്നു. ഇവർ തന്നെയാണ് കടലിൽ ഒഴുകി നടക്കുന്ന വിമാനാവശിഷ്ടങ്ങളും ആദ്യമായി കണ്ടത്.
