ജക്കാർത്തയിൽ കാണാതായ വിമാനം തകർന്നു വീണുവെന്ന് റിപ്പോർട്ട്
- Published by:user_57
- news18-malayalam
Last Updated:
യാത്രക്കാരായി ആറ് ജീവനക്കാരടക്കം 62 പേരുണ്ടായിരുന്നു
ജക്കാർത്തയിൽ കാണാതായ വിമാനം തകർന്നു വീണുവെന്ന് റിപ്പോർട്ട്. പശ്ചിമ കാളമണ്ടം പ്രവിശ്യയിലെ പോണ്ടിയാനാക്കിലേക്ക് പറന്നുയർന്ന വിമാനം തകർന്നുവെന്നാണ് റിപോർട്ടുകൾ പുറത്ത് വരുന്നത്. യാത്രക്കാരായി ആറ് ജീവനക്കാരടക്കം 62 പേരുണ്ടായിരുന്നു.
വിമാന അവശിഷ്‌ടങ്ങൾ കണ്ടെത്തിയതായും റിപ്പോർട്ടുകളുണ്ട്. പറന്നുയർന്ന് മിനിറ്റുകൾക്കാമായിരുന്നു വിമാനം കാണാതെ പോയത്.
ശ്രീവിജയ എയർ ബോയിങ് 737-500 വിമാനമാണ് സുകാർണോ-ഹട്ട രാജ്യാന്തര വിമാനത്താവളത്തിൽ നിന്നും പറന്നു പൊങ്ങി നിമിഷങ്ങൾക്കകം കാണാതായത്. 27 വർഷത്തെ പഴക്കമുള്ള വിമാനമാണ് കാണാതെ പോയത്.
ഉടൻ തന്നെ രക്ഷാപ്രവർത്തകരുടെ നേതൃത്വത്തിൽ ബോട്ടുകളിലും യാനങ്ങളിലും തിരച്ചിൽ ഊർജ്ജിതമാക്കിയിരുന്നു.
യാത്രക്കാരിൽ പത്തു പേർ കുട്ടികളാണ്.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ലോക വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
January 09, 2021 9:25 PM IST



