TRENDING:

L'Oreal| 'വൈറ്റ്നിംഗ്', 'ഫെയർ' എന്നീ വാക്കുകൾ സൗന്ദര്യവർധക ഉത്പന്നങ്ങളിൽ നിന്ന് മാറ്റാനൊരുങ്ങി ലോറിയലും

Last Updated:

യൂണിലിവറിന്റെ 'ഫെയർ ആൻഡ് ലവ്‌ലി' ഉത്പന്നങ്ങളിലെ 'ഫെയർ' എന്ന വാക്ക് ഇനി ഉപയോഗിക്കില്ലെന്ന് കമ്പനി കഴിഞ്ഞ ദിവസം തീരുമാനിച്ചതിന് പിന്നാലെയാണ് ലോറിയലും പുതിയ തീരുമാനം അറിയിച്ചിരിക്കുന്നത്.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
ലോകത്തെ ഏറ്റവും വലിയ സൗന്ദര്യ വർധക ഉത്പന്നങ്ങളുടെ നിർമാതാക്കളായ ലോറിയലും തങ്ങളുടെ ഉത്പന്നങ്ങളിലെ വൈറ്റ്, ഫെയർ, ലൈറ്റ് എന്നീ വാക്കുകൾ ഒഴിവാക്കാൻ തീരുമാനിച്ചു.  യൂണിലിവറിന്റെ 'ഫെയർ ആൻഡ് ലവ്‌ലി' ഉത്പന്നങ്ങളിലെ 'ഫെയർ' എന്ന വാക്ക് ഇനി ഉപയോഗിക്കില്ലെന്ന് കമ്പനി കഴിഞ്ഞ ദിവസം തീരുമാനിച്ചതിന് പിന്നാലെയാണ് ലോറിയലും തീരുമാനവുമായി രംഗത്തെത്തിയത്. ഇരുണ്ട തൊലിനിറമുള്ളവരെ നെഗറ്റീവായി ചിത്രീകരിക്കുന്നതിനെതിരെ വൻ പ്രതിഷേധം ഉയരുന്ന സാഹചര്യത്തിലാണ് കമ്പനികളുടെ തീരുമാനം.
advertisement

തൊലിവെളുപ്പിക്കുമെന്ന് അവകാശപ്പെടുന്ന ക്രീമുകളുടെ വിൽപ്പന ഈ മാസത്തോടെ നിറുത്തുമെന്ന് ജോൺസൺ ആൻഡ് ജോൺസൺ കമ്പനിയും അറിയിച്ചിട്ടുണ്ട്.

Related News - Fair & Lovely | ഇനി 'ഫെയർ' ഇല്ല; വിമർശനങ്ങൾക്കൊടുവിൽ പേര് മാറ്റാൻ തയ്യാറായി യൂണിലീവർ

അമേരിക്കയിൽ ആരംഭിച്ച വർണവിവേചനത്തിനെതിരായ 'ബ്ളാക്ക് ലൈവ്സ് മാറ്റർ' പ്രതിഷേധത്തിന്റെ പശ്ചാത്തലത്തിൽ, തൊലി നിറം വെളുപ്പിക്കാൻ സഹായിക്കുന്നുവെന്ന് അവകാശ വാദം ഉന്നയിക്കുന്ന കോസ്‌മെറ്റിക് ഉത്പന്നങ്ങൾക്കെതിരെ സാമൂഹ്യമാധ്യമങ്ങളിലും മറ്റും വലിയ പ്രതിഷേധങ്ങൾ ഉയർന്നിരുന്നു.

advertisement

ഫെയര്‍ ആന്റ് ലവ്‌ലി ഉത്പന്നങ്ങളുടെ പേരിലുള്ള ഫെയര്‍ എടുത്തുകളയാൻ യൂണിലിവര്‍ കമ്പനി കഴിഞ്ഞ ദിവസം തീരുമാനിച്ചിരുന്നു. തൊലി നിറം വെളുപ്പിക്കാന്‍ സഹായിക്കുന്നുവെന്ന് അവകാശ വാദം ഉന്നയിക്കുന്ന യൂണിലിവറിന്റെ കോസ്‌മെറ്റിക് ഉത്പന്നങ്ങള്‍ക്കെതിരെ വലിയ പ്രതിഷേധങ്ങള്‍ ഉയര്‍ന്ന സാഹചര്യത്തിലാണ് കമ്പനിയുടെ തീരുമാനം.

TRENDING:HBD Suresh Gopi | നീ ഒടുക്കത്തെ ഗ്‌ളാമറാടാ; സുരേഷ് ഗോപിക്ക് വ്യത്യസ്ത പിറന്നാൾ ആശംസയുമായി ലാൽ [NEWS]HBD Suresh Gopi | യാദൃശ്ചികമായി കണ്ടയാൾക്ക് കൃത്രിമക്കാൽ വയ്ക്കാൻ സുരേഷ് ഗോപി നൽകിയത് ഒരുലക്ഷം; ആലപ്പി അഷറഫ് [NEWS]ആദ്യത്തെ കുഞ്ഞിന്റെ മുഖം പോലും കാണാൻ കഴിഞ്ഞില്ല; ജീവിതത്തിലെ ആ ഘട്ടം മറികടന്നതിനെപ്പറ്റി താരപത്നി [PHOTOS]

advertisement

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

യൂണിലിവറിന്റെ സ്‌കിന്‍ ക്രീമിലെ 'ഫെയര്‍' എന്ന വാക്ക് ഇനി ഉപയോഗിക്കില്ലെന്നാണ് യൂണിലിവര്‍ കമ്പനി അറിയിച്ചത്. റഗുലേറ്ററി അതോറിറ്റിയുടെ അംഗീകാരത്തിനുശേഷമേ പുതിയ പേരിന്റെ പ്രഖ്യാപനമുണ്ടാവൂ. വാക്കുകളുടെ ഉപയോഗത്തില്‍ വലിയ മാറ്റങ്ങള്‍ കൊണ്ടുവരാനാണ് കമ്പനി ആലോചക്കുന്നത്. സ്‌കിന്‍ ലൈറ്റനിങ്ങ് സ്‌കിന്‍ വൈറ്റനിങ് എന്ന വാക്കുകള്‍ക്ക്‌ പകരം സ്‌കിന്‍ റജുവിനേഷന്‍, സ്‌കിന്‍ വൈറ്റാലിറ്റി എന്ന വാക്കുകള്‍ ഉത്പന്നത്തിന്റെ ഗുണഗണങ്ങളില്‍ ഉപയോഗിക്കുന്നതിനെ കുറിച്ചുള്ള ആലോചനകള്‍ കമ്പനിയില്‍ നടക്കുന്നുണ്ട്.

മലയാളം വാർത്തകൾ/ വാർത്ത/World/
L'Oreal| 'വൈറ്റ്നിംഗ്', 'ഫെയർ' എന്നീ വാക്കുകൾ സൗന്ദര്യവർധക ഉത്പന്നങ്ങളിൽ നിന്ന് മാറ്റാനൊരുങ്ങി ലോറിയലും
Open in App
Home
Video
Impact Shorts
Web Stories