മരണവും സംഘർഷവും
തപാൽപ നഗരത്തിൽ സുരക്ഷാസേനയുമായുണ്ടായ ഏറ്റുമുട്ടലിൽ ഇയാൾക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു. തുടർന്ന് മെക്സിക്കോ സിറ്റിയിലേക്ക് വിമാനമാർഗം മാറ്റുന്നതിനിടെയാണ് മരണം സംഭവിച്ചത്. എൽ മെൻചോയുടെ മരണവാർത്ത പുറത്തുവന്നതോടെ ജാലിസ്കോയിലും അയൽ സംസ്ഥാനങ്ങളിലും കാർട്ടൽ അംഗങ്ങൾ വ്യാപക അക്രമം അഴിച്ചുവിട്ടു. പ്രധാന പാതകളെല്ലാം വാഹനങ്ങൾ കത്തിച്ച് ഉപരോധിച്ചു. വിനോദസഞ്ചാര കേന്ദ്രമായ പ്യൂർട്ടോ വല്ലറ്റയിലും ഗ്വാഡലഹാരയിലും സ്ഥിതി അതീവ ഗുരുതരമാണ്.
തലയ്ക്ക് 125 കോടി
എൽ മെൻചോയെ പിടികൂടാൻ സഹായിക്കുന്നവർക്ക് അമേരിക്ക 1.5 കോടി ഡോളർ (ഏകദേശം 125 കോടി രൂപ) പ്രതിഫലം പ്രഖ്യാപിച്ചിരുന്നു. യുഎസ് രഹസ്യാന്വേഷണ വിഭാഗത്തിന്റെ സഹായത്തോടെ നടത്തിയ ഓപ്പറേഷനിൽ ആറ് കാർട്ടൽ അംഗങ്ങൾ കൊല്ലപ്പെടുകയും രണ്ട് പേർ പിടിയിലാവുകയും ചെയ്തു.
advertisement
സംഘർഷത്തെത്തുടർന്ന് പ്യൂർട്ടോ വല്ലറ്റ, ഗ്വാഡലഹാര എന്നിവിടങ്ങളിലേക്കുള്ള വിമാന സർവീസുകൾ അമേരിക്കൻ എയർലൈൻസുകൾ റദ്ദാക്കി. പൊതുഗതാഗതവും നിർത്തിവച്ചിരിക്കുകയാണ്.
ഇന്ത്യൻ എംബസിയുടെ ജാഗ്രതാ നിർദേശം
മെക്സിക്കോയിലെ നിലവിലെ അക്രമാസക്തമായ സാഹചര്യം കണക്കിലെടുത്ത് അവിടെയുള്ള ഇന്ത്യൻ പൗരന്മാർക്ക് ഇന്ത്യൻ എംബസി ജാഗ്രതാ നിർദേശം നൽകി.
ജാലിസ്കോ, പ്യൂർട്ടോ വല്ലറ്റ, ഗ്വാഡലഹാര, തമൗലിപാസ് തുടങ്ങി സംഘർഷബാധിത പ്രദേശങ്ങളിലുള്ളവർ വീടുകൾക്കുള്ളിൽ തന്നെ കഴിയണം. അനാവശ്യ യാത്രകൾ ഒഴിവാക്കുക, ജനക്കൂട്ടത്തിനിടയിൽ പോകരുത്. പ്രാദേശിക മാധ്യമങ്ങൾ ശ്രദ്ധിക്കാനും അധികൃതരുടെ നിർദേശങ്ങൾ കർശനമായി പാലിക്കാനും നിർദേശമുണ്ട്. അടിയന്തര സാഹചര്യങ്ങളിൽ 911 എന്ന നമ്പറിൽ ബന്ധപ്പെടുക.
ആരായിരുന്നു എൽ മെൻചോ?
1966-ൽ ജനിച്ച ഒസെഗ്വേര 2009ലാണ് ജാലിസ്കോ ന്യൂ ജനറേഷൻ കാർട്ടൽ രൂപീകരിച്ചത്. കൊക്കെയ്ൻ, ഹെറോയിൻ തുടങ്ങിയ മയക്കുമരുന്നുകൾ ആഗോളതലത്തിൽ കടത്തുന്നതിൽ പ്രധാനിയായിരുന്നു ഇയാൾ. മെക്സിക്കോയിലെ സമാന്തര സൈന്യമെന്ന് വിശേഷിപ്പിക്കപ്പെടുന്ന തരത്തിൽ അത്യാധുനിക ആയുധങ്ങളും റോക്കറ്റ് ലോഞ്ചറുകളും ഇയാളുടെ സംഘം ഉപയോഗിച്ചിരുന്നു.
Summary: In a major blow to organized crime, Mexico’s most wanted drug lord, Nemesio “El Mencho” Oseguera Cervantes, was killed during a high-stakes military operation in the state of Jalisco on Sunday. The 59-year-old leader of the Jalisco New Generation Cartel (CJNG) died from injuries sustained during a clash in Tapalpa while being airlifted to Mexico City.
