സംഭവത്തിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. കോൺസിലേറ്റിൽ അതിക്രമിച്ചു കയറിയ ജനക്കൂട്ടം കെട്ടിടത്തിന്റെ ചില ഭാഗങ്ങൾക്ക് തീയിട്ടതായും റിപ്പോർട്ടുകളുണ്ട്. ശനിയാഴ്ച നടന്ന യുഎസ്-ഇസ്രായേൽ ആക്രമണത്തിൽ ഖമനയി കൊല്ലപ്പെട്ട വിവരം ഇറാനിയൻ ഔദ്യോഗിക മാധ്യമങ്ങൾ നേരത്തെ സ്ഥിരീകരിച്ചിരുന്നു. ഇതിനെത്തുടർന്ന് ഇറാൻ സർക്കാർ രാജ്യത്ത് 40 ദിവസത്തെ ദുഃഖാചരണം പ്രഖ്യാപിച്ചിരിക്കുകയാണ്.
മിഡിൽ ഈസ്റ്റിൽ സൈനിക സംഘർഷം രൂക്ഷമായതോടെ ഇറാഖിന്റെ തലസ്ഥാനമായ ബാഗ്ദാദിലെ യുഎസ് എംബസിക്ക് പുറത്തും വൻ പ്രതിഷേധങ്ങൾ നടന്നു. മിഡിൽ ഈസ്റ്റിൽ അസ്ഥിരതയുണ്ടാക്കുന്നത് അമേരിക്ക ആണെന്ന് ആരോപിച്ച പ്രതിഷേധക്കാർ, മേഖലയിലെ വിദേശ സൈനിക ഇടപെടൽ അവസാനിപ്പിക്കണമെന്നും ആവശ്യപ്പെട്ടു.
advertisement
ഇന്ത്യയിൽ ജമ്മു കശ്മീരിലെ റംബാനിലും പ്രതിഷേധങ്ങൾ പൊട്ടിപ്പുറപ്പെടുകയും പ്രകടനക്കാർ യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ കോലം കത്തിക്കുകയും ചെയ്തു.ടെഹ്‌റാനുമായുള്ള ആണവ കരാർ ചർച്ചകൾ പരാജയപ്പെട്ടതിനെത്തുടർന്ന് ശനിയാഴ്ചയാണ് യുഎസ്-ഇസ്രായേൽ സംയുക്ത ആക്രമണം ആരംഭിച്ചത്. ഇതോടെ മിഡിൽ ഈസ്റ്റ് വീണ്ടും ഒരു വലിയ സൈനിക ഏറ്റുമുട്ടലിലേക്ക് നീങ്ങുകയാണ്.
