ക്ഷേത്രം പുനരുദ്ധാരണം നടത്തുന്നതിനായി ഈയടുത്ത് അധികൃതർ പ്രദേശത്തെ ഹൈന്ദവർക്ക് അധികൃതർ അനുമതി നൽകിയിരുന്നു. മതപണ്ഡിതന്മാരുടെ കൂടി നിർദേശം കണക്കിലെടുത്തായിരുന്നു ന്യൂനപക്ഷ വിഭാഗത്തിന് നിർമ്മാണ പ്രവർത്തനങ്ങൾക്ക് അനുമതി നൽകിയത്. ഇതിന് പിന്നാലെയാണ് ജനക്കൂട്ടമെത്തി ക്ഷേത്രം തകർത്തത്. ജമാഅത്ത് ഉലമ-ഇ-ഇസ്ലാമിക് പാർട്ടി അംഗങ്ങളുടെ നേതൃത്വത്തിലാണ് ജനക്കൂട്ടം എത്തിയതെന്നാണ് പ്രദേശവാസികളെ ഉദ്ധരിച്ച് റിപ്പോർട്ട്. എന്നാൽ സംഭവത്തിൽ തങ്ങളുടെ പാർട്ടിക്ക് യാതൊരു പങ്കുമില്ലെന്നാണ് ജമാഅത്ത് ഉലമ-ഇ-ഇസ്ലാമിക് പാർട്ടി പ്രോവിൻശ്യൽ ചീഫ് മൗലാന അട്ടൗർ റഹ്മാന്‍റെ പ്രതികരണം.
advertisement
Also Read-'മതവികാരം വ്രണപ്പെടുന്നു'; പാകിസ്ഥാനിൽ മഹാരാജ രഞ്ജിത് സിംഗിന്‍റെ പ്രതിമ തകര്‍ത്തു: യുവാവ് അറസ്റ്റിൽ
ക്ഷേത്രം തകർക്കുന്നതിന്‍റെയും അഗ്നിക്കിരയാക്കുന്നതിന്‍റെയും വീഡിയോ ദൃശ്യങ്ങളും ഇതിനോടകം വ്യാപകമായി പ്രചരിച്ചിട്ടുണ്ട്. പാകിസ്ഥാനിലെ ഒരു തീവ്ര ഇസ്ലാമിസ്റ്റ് പാർട്ടി അംഗങ്ങളുടെ നേതൃത്വത്തിലുള്ള സംഘമാണ് ക്ഷേത്രം തകർത്ത് അഗ്നിക്കിരയാക്കിയത് എന്നാണ് ഒരു പൊലീസ് ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് റിപ്പോർട്ട്. സംഭവവുമായി ബന്ധപ്പെട്ട് നിരവധി ആളുകളെ കസ്റ്റഡിയിലെടുത്തിട്ടുണ്ടെന്നും ജില്ലാ പൊലീസ് മേധാവി ഇർഫാൻ ഉല്ല അറിയിച്ചു.
Also Read-പാകിസ്താനിൽ പൗരാണിക ബുദ്ധപ്രതിമ കണ്ടെടുത്തു; അനിസ്ലാമികമെന്ന് ആരോപിച്ച് തകര്‍ത്തു
അതേസമയം സംഭവത്തെ അപലപിച്ച് മനുഷ്യാവകാശ പ്രവർത്തകരും സർക്കാരും രംഗത്തെത്തിയിട്ടുണ്ട്. ഇത്തരമൊരു അതിക്രമം നടത്തിയവരെ എത്രയും വേഗം അറസ്റ്റ് ചെയ്യണമെന്നാണ് സംഭവത്തെ അപലപിച്ച് പാക് മനുഷ്യാവകാശ മന്ത്രി ഷിറീൻ മസാരി ട്വീറ്റ് ചെയ്തത്.
