പാകിസ്താനിൽ പൗരാണിക ബുദ്ധപ്രതിമ കണ്ടെടുത്തു; അനിസ്ലാമികമെന്ന് ആരോപിച്ച് തകര്‍ത്തു
- Published by:Asha Sulfiker
- news18-malayalam
Last Updated:
പ്രതിമ നശിപ്പിച്ചതുമായി ബന്ധപ്പെട്ട് നാലുപേരെ അറസ്റ്റ് ചെയ്തുവെന്ന് പാക് മാധ്യമങ്ങളെ ഉദ്ധരിച്ച് റിപ്പോർട്ടുകളുണ്ട്.
ഇസ്ലാമബാദ്: പാകിസ്താനിൽ നിർമ്മാണ പ്രവർത്തനങ്ങള്‍ക്കിടെ കണ്ടെടുത്ത പൗരാണിക ബുദ്ധപ്രതിമ തകർക്കപ്പെട്ട സംഭവത്തിൽ വിമർശനം. ഖൈബർ പഖ്തുൻഖ്വാൻ പ്രവിശ്യയിൽ ഉൾപ്പെട്ട മർദാന്‍ ജില്ലയിലെ തഖ്ത് ബഹി മേഖലയില്‍ വീട് നിർമ്മാണം നടക്കുന്ന പ്രദേശത്താണ് ബുദ്ധപ്രതിമ കണ്ടെത്തിയത്. അടിത്തറ കെട്ടുന്നതിനായി കുഴിയെടുക്കുന്നതിനിടെ നിർമ്മാണ തൊഴിലാളികളാണ് പ്രതിമ ആദ്യം കണ്ടെത്തുന്നത്. എന്നാൽ ഇത് അനിസ്ലാമികമാണെന്ന് ആരോപിച്ച് അവർ തന്നെ തകർക്കുകയായിരുന്നു.
ഗാന്ധാര നാഗരികത കാലഘട്ടത്തില്‍ നിന്നുള്ള പൗരാണിക അവശിഷ്ടമാണ് പ്രതിമയെന്നാണ് കരുതപ്പെടുന്നത്. ഖൈബർ പഖ്തുൻഖ്വാന്‍റെ പഴയ പേരായിരുന്നു ഗാന്ധാര. ബുദ്ധമത വിശ്വാസികൾ വളരെയേറെ ആദരവോടെ കാണുന്ന പ്രദേശം കൂടിയാണിത്. 2017 ലും പാകിസ്താനിൽ നിന്ന് രണ്ട് അപൂർവ ബുദ്ധപ്രതിമകൾ കണ്ടെത്തിയിരുന്നു.
TRENDING:Shocking | '30 വർഷത്തിനിടെ കുട്ടികളെ ഉൾപ്പടെ 40 തവണ ലൈംഗികമായി ഉപദ്രവിച്ചു'; സുവിശേഷ പ്രാസംഗികനായി മാറിയ ചാനൽ അവതാരകന്‍റെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ[NEWS]Viral Video | ലൈവിൽ വാർത്ത വായിക്കുന്നതിനിടെ അവതാരകയുടെ പല്ല് പോയി![NEWS]വിദ്യാർഥികളെ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കി ദൃശ്യങ്ങൾ പകർത്തി സൂക്ഷിച്ചു; അധ്യാപകൻ അറസ്റ്റിൽ[NEWS]
ദേശീയ പൈത്യക പട്ടികയിലുൾപ്പെട്ട ഹരിപുർ ജില്ലയിലെ ഭാമലയിൽ നിന്നായിരുന്നു പ്രതിമകൾ കണ്ടെടുത്തത്. ഇതിലൊന്ന് ബുദ്ധന്‍റെ മരണത്തെ ചിത്രീകരിക്കുന്നതായിരുന്നു. മരണത്തെ ചിത്രീകരിക്കുന്ന ഏറ്റവും വലിയ പ്രതിമകളിലൊന്നായാണ് ഇത് കണക്കാക്കപ്പെടുന്നത്. ലോകത്തിലെ തന്നെ ഏറ്റവും പഴക്കം ചെന്ന ശിൽപ്പങ്ങളിലൊന്ന് കൂടിയാണിതെന്നും പറയപ്പെടുന്നു. അടുത്തത് ഇരട്ട പ്രഭാവമുള്ള ബുദ്ധപ്രതിമായയിരുന്നു. ഇവ രണ്ടും പെഷാവറിലെ മ്യൂസിയത്തിൽ സൂക്ഷിച്ചിരിക്കുകയാണ്.
advertisement
#Shameful A life sized statue of God Buddha was discovered in a construction site in Takhtbhai,Pakistan.
However,b4 the Archaeology dept was informed about it, contractor had already broken it into pieces on suggestion of local Molvi. After Carbon dating,it is found 1800 yrs old. pic.twitter.com/mJK0mtbqzR
— BJP Gilgit-Baltistan (Official) (@BJP4GB) July 18, 2020
advertisement
അതേസമയം തഖ്ത് ബഹി മേഖലയിൽ കണ്ടെടുത്ത പ്രതിമ തകർത്തതിനെതിരെ വ്യാപക പ്രതിഷേധം ഉയരുന്നുണ്ട്. നിർമ്മാണ തൊഴിലാളികൾ പ്രതിമ തകർക്കുന്നതിന്‍റെ ദൃശ്യങ്ങൾ വ്യാപകമായി പ്രചരിക്കുന്ന സാഹചര്യത്തിൽ കൂടിയാണ് സോഷ്യൽമീഡിയയിൽ അടക്കം വിമർശനങ്ങൾ ഉയരുന്നത്. 'സ്ഥലം എതാണെന്ന് തിരിച്ചറിഞ്ഞുവെന്നും എത്രയും വേഗം സംഭവത്തിലുൾപ്പെട്ട ആളുകളെ അറസ്റ്റ് ചെയ്യുമെന്നുമാണ് പാക് ആർക്കയോളജി ഡയറക്ടർ അബ്ദുൾ സമദ് അറിയിച്ചത്.
പ്രതിമ നശിപ്പിച്ചതുമായി ബന്ധപ്പെട്ട് നാലുപേരെ അറസ്റ്റ് ചെയ്തുവെന്ന് പാക് മാധ്യമങ്ങളെ ഉദ്ധരിച്ച് റിപ്പോർട്ടുകളുണ്ട്.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ലോക വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
July 19, 2020 8:04 AM IST
മലയാളം വാർത്തകൾ/ വാർത്ത/World/
പാകിസ്താനിൽ പൗരാണിക ബുദ്ധപ്രതിമ കണ്ടെടുത്തു; അനിസ്ലാമികമെന്ന് ആരോപിച്ച് തകര്‍ത്തു


