TRENDING:

അഭ്യൂഹങ്ങൾക്ക് വിരാമം ; ഇറാൻ പരമോന്നത നേതാവ് മൊജ്തബ ഖമനിയക്ക് പരിക്കേറ്റിട്ടില്ലെന്ന് സ്ഥിരീകരണം

Last Updated:

അഭ്യൂഹ​ങ്ങൾ തെറ്റാണെന്നും മൊജ്തബ ഖമനിയ സുരക്ഷിതനാണെന്നും അദ്ദേഹം വ്യക്തമാക്കി

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
ന്യൂഡൽഹി: യുഎസ്- ഇസ്രയേൽ സംയുക്ത ആക്രമണത്തിൽ ഇറാൻ പുതിയ പരമോന്നത നേതാവ് മൊജ്തബ ഖമനിയയ്ക്ക് പരിക്കേറ്റെന്ന അഭ്യൂഹങ്ങൾ തള്ളി ഇറാൻ. പ്രസിഡന്റ് മസൗദ് ‍ പെസെഷ്കിയാന്റെ മകൻ യൂസഫ് പെസെഷ്കിയാൻ അറിയിച്ചു. അഭ്യൂഹ​ങ്ങൾ തെറ്റാണെന്നും മൊജ്തബ ഖമനിയ സുരക്ഷിതനാണെന്നും അദ്ദേഹം വ്യക്തമാക്കി.
News18
News18
advertisement

മൊജ്തബ ഖമനിയയ്ക്ക് പരിക്കേറ്റതായി വാർത്ത കേട്ടു. ചില സുഹൃത്തുക്കളോട് അദ്ദേഹത്തെ കുറിച്ച് അന്വേഷിച്ചു. അദ്ദേഹം സുരക്ഷിതനും ആരോ​ഗ്യവാനുമാണെന്ന് അവർ തന്നോട് പറഞ്ഞുവെന്നും യൂസഫ് പെസെഷ്കിയാൻ പ്രതികരിച്ചു.

ഇസ്ലാമിക് റിപ്പബ്ലിക്കിന്റെ ദീർഘകാല ഭരണാധികാരിയായ ആയത്തുള്ള അലി ഖമനിയയുടെ മകനും പിൻഗാമിയുമാണ് മൊജ്തബ ഖമനിയ. പുതിയ പരമോന്നത നേതാവായി തെരഞ്ഞെടുക്കപ്പെട്ടിട്ടും മൊജ്തബ പൊതു ചടങ്ങിൽ പങ്കെടുക്കുകയോ രാജ്യത്തെ അഭിസംബോധന ചെയ്യുകയോ ചെയ്തില്ല. ഇതോടെ സംശയം ദൃഢപ്പെടുകയായിരുന്നു.

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

മൊജ്തബിനും പരിക്കേറ്റതായി കഴിഞ്ഞ ദിവസവും റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. ‌ഫെബ്രുവരി 28 ന് ഇറാനിൽ യുഎസ്-ഇസ്രായേൽ സംയുക്ത ആക്രമണങ്ങളിൽ ആയത്തുള്ള ഖമനിയയും മൂന്ന് കുടുംബാം​ഗങ്ങളും കൊല്ലപ്പെട്ടത്.

advertisement

Click here to add News18 as your preferred news source on Google.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ലോക വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/World/
അഭ്യൂഹങ്ങൾക്ക് വിരാമം ; ഇറാൻ പരമോന്നത നേതാവ് മൊജ്തബ ഖമനിയക്ക് പരിക്കേറ്റിട്ടില്ലെന്ന് സ്ഥിരീകരണം
Open in App
Home
Video
Impact Shorts
Web Stories