TRENDING:

മുലപ്പാല്‍ വിറ്റ് ശ്രദ്ധ നേടിയ അമ്മ; കുഞ്ഞുങ്ങളെ മുലയൂട്ടുന്ന ചിത്രങ്ങൾ വൈറലായതോടെ സൈബർ ആക്രമണം

Last Updated:

സൈബർ ആക്രമണം രൂക്ഷമായ സാഹചര്യത്തിൽ മുലയൂട്ടുന്ന കൂടുതൽ ചിത്രങ്ങൾ പങ്കുവച്ചാണ് മിസ്റ്റി പ്രതികരിച്ചത്. ഒപ്പം മുലയൂട്ടൽ ഒരു സാധാരണ കാര്യം മാത്രമാണെന്ന ധാരണ സ്ത്രീകളിൽ വളര്‍ത്തിയെടുക്കാനുള്ള ശ്രമങ്ങളും നടത്തിവരുന്നുണ്ട്.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
മൂന്ന് ജോഡി ഇരട്ടകൾ അടക്കം ഏഴ് മക്കളാണ് മിസ്റ്റിക്കുള്ളത്. കുട്ടികൾക്ക് ആവശ്യമുള്ളതിലും അധികം മുലപ്പാൽ ഉത്പ്പാദിപ്പിക്കപ്പെടുന്ന ഈ 38കാരി അധികം വരുന്ന പാൽ പാക്കറ്റുകളിലാക്കി വിറ്റ് തുടങ്ങിയതോടെയാണ് ശ്രദ്ധ നേടുന്നത്. തന്‍റെ ഈ നല്ല പ്രവർത്തിയിലൂടെ അറിയപ്പെടുന്ന ഒരു സോഷ്യൽ മീഡിയ താരം കൂടിയാണ് മിസ്റ്റി.
advertisement

യുഎസിലെ സിയാറ്റിൽ സ്വദേശിയാണ് മിസ്റ്റി യാങ് എന്ന യുവതി. മെഡിക്കൽ വിദ്യാര്‍ഥിയായ ഇവർ 2008 മുതലാണ് മുലപ്പാൽ വിൽക്കാൻ തുടങ്ങിയത്. തന്‍റെ ആദ്യ ഇരട്ടകൾക്ക് ജന്മം നൽകിയ ശേഷമാണ് മുലപ്പാൽ കൂടിയതെന്നാണ് ഇവർ പറയുന്നത്. ഒറ്റത്തവണ 40 ഔണ്‍സ് പാൽ വരെ ലഭിക്കാറുണ്ട്. ഇതോടെയാണ് അധികം പാൽ വിൽക്കാൻ തീരുമാനിക്കുന്നതും.സോഷ്യൽ മീഡിയയിൽ വളരെ സജീവമായ മിസ്റ്റി തന്‍റെ കുഞ്ഞുങ്ങൾക്കൊപ്പമുള്ള നിമിഷങ്ങളും പലപ്പോഴും പങ്കു വയ്ക്കാറുണ്ട്.

advertisement

ചിത്രം-കടപ്പാട് ഇൻസ്റ്റഗ്രാം

എന്നാൽ ഇവരുടെ നല്ല ഉദ്യേശങ്ങള്‍ക്ക് വലിയ വിലയും കൊടുക്കേണ്ടി വരുന്നുണ്ട്. അശ്ലീല തരത്തിലുള്ള സൈബർ ആക്രമണമാണ് ഇവർ നേരിടുന്നത്. ഈയടുത്ത് തന്‍റെ ഇരട്ടക്കുഞ്ഞുങ്ങൾക്ക് മുലയൂട്ടുന്ന ദൃശ്യങ്ങൾ ഇവർ സോഷ്യൽ മീഡിയയിൽ പങ്കുവച്ചിരുന്നു. ഏതൊരമ്മയും ചെയ്യുന്ന കടമ സന്തോഷത്തോടെ നിർവഹിക്കുന്ന ഈ ചിത്രങ്ങൾ വളരെ പോസിറ്റീവായി തന്നെയാണ് മിസ്റ്റി പോസ്റ്റു ചെയ്തതും. എന്നാൽ ഇതിന് പിന്നാലെ സൈബർ ആക്രമണം രൂക്ഷമായി.

advertisement

ചിത്രം-കടപ്പാട് ഇൻസ്റ്റഗ്രാം

അശ്ലീല ചിത്രങ്ങളും സന്ദേശങ്ങളും ധാരാളമായി ലഭിക്കുന്നുവെന്നാണ് ഇവർ പറയുന്നത്. താനുമായി അടുക്കാൻ പലവിധ അടവുകൾ പ്രയോഗിച്ച് ആളുകൾ സന്ദേശം അയക്കാറുണ്ട്. സ്ത്രീകളായി ചിലപ്പോൾ അച്ഛന്‍മാരെന്ന വ്യാജേനയും ചിലർ മുലയൂട്ടൽ ടിപ്സ് തേടിയെത്താറുണ്ട്. ഗവേഷകൻ എന്ന പേരിലും ചിലർ സന്ദേശം അയക്കാറുണ്ടെന്നാണ് പറയുന്നത്. ഇതെല്ലാം തന്നെ ലൈംഗിക അതിക്രമം ആണെന്നും പുരുഷന്മാർ എന്തിനാണ് ഇങ്ങനെ ചെയ്യുന്നതെന്നും അറിയില്ലെന്നുമാണ് മിസ്റ്റി പറയുന്നത്.

advertisement

ചിത്രം-കടപ്പാട് ഇൻസ്റ്റഗ്രാം

തന്‍റെ മാറിടങ്ങളുടെ അമിത വലിപ്പം കണ്ടാണ് പലരും ഇത്തരം സന്ദേശങ്ങൾ അയക്കുന്നതെന്നും ചിലർ പണം വരെ വാഗ്ദാനം ചെയ്ത് അനാവശ്യ ആവശ്യങ്ങൾ ഉന്നയിച്ച് സന്ദേശം അയക്കാറുണ്ടെന്നും ഇവർ പറയുന്നു. തന്‍റെ മൂഡും സന്ദേശത്തിന്‍റെ ഉള്ളടക്കവും അനുസരിച്ച് ചിലർക്ക് തക്ക മറുപടി തന്നെ നൽകും. സഹികെടുമ്പോൾ പലരെയും ബ്ലോക്ക് ചെയ്യുകയും ചെയ്യാറാണ് പതിവ്. മിസ്റ്റിയുടെ വാക്കുകൾ.

advertisement

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

സൈബർ ആക്രമണം രൂക്ഷമായ സാഹചര്യത്തിൽ മുലയൂട്ടുന്ന കൂടുതൽ ചിത്രങ്ങൾ പങ്കുവച്ചാണ് മിസ്റ്റി പ്രതികരിച്ചത്. ഒപ്പം മുലയൂട്ടൽ ഒരു സാധാരണ കാര്യം മാത്രമാണെന്ന ധാരണ സ്ത്രീകളിൽ വളര്‍ത്തിയെടുക്കാനുള്ള ശ്രമങ്ങളും നടത്തിവരുന്നുണ്ട്. തന്‍റെ കുടുംബം ഇപ്പോൾ പൂർണ്ണമാണ് അതുകൊണ്ട് വാടക ഗര്‍ഭധാരണത്തിനും സന്നദ്ധയാണ് താനെന്നും യുവതി പറയുന്നു.

Click here to add News18 as your preferred news source on Google.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ലോക വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/World/
മുലപ്പാല്‍ വിറ്റ് ശ്രദ്ധ നേടിയ അമ്മ; കുഞ്ഞുങ്ങളെ മുലയൂട്ടുന്ന ചിത്രങ്ങൾ വൈറലായതോടെ സൈബർ ആക്രമണം
Open in App
Home
Video
Impact Shorts
Web Stories