TRENDING:

മാഗി ഉള്‍പെടെ 60 ശതമാനം ഉല്‍പന്നങ്ങളും ആരോഗ്യത്തിന് നല്ലതല്ലെന്ന് സമ്മതിച്ച് നെസ്‌ലേ

Last Updated:

ചില ഉത്പന്നങ്ങൾ എത്ര ശ്രമിച്ചാലും ആരോഗ്യകരമാക്കാൻ സാധിക്കില്ലെന്നും റിപ്പോർട്ടിൽ പറയുന്നു.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
മാഗ്ഗി അടക്കം തങ്ങളുടെ അറുപത് ശതമാനം ഉത്പന്നങ്ങളും അനാരോഗ്യകരമാണെന്ന് സമ്മതിച്ച് നെസ്‌ലേ. കമ്പനിയുടെ ആഭ്യന്തര റിപ്പോർട്ടിലാണ് ഇക്കാര്യം പറയുന്നത്. കമ്പനിയുടെ ഉന്നത ഉദ്യോഗസ്ഥർ അയച്ച റിപ്പോർട്ടിലാണ് ഇക്കാര്യം പറയുന്നത്. ഫിനാൻഷ്യൽ ടൈംസ് ആണ് വാർത്ത റിപ്പോർട്ട് ചെയ്തത്.
Nestle
Nestle
advertisement

ഉല്‍പന്നങ്ങളുടെ ഗുണനിലവാരം ഉയര്‍ത്താന്‍ പ്രത്യേക പദ്ധതികള്‍ ആവിഷ്‌കരിക്കുമെന്നും നെസ്‌ലെ പറയുന്നു. എന്നാൽ ചില ഉത്പന്നങ്ങൾ എത്ര ശ്രമിച്ചാലും ആരോഗ്യകരമാക്കാൻ സാധിക്കില്ലെന്നും റിപ്പോർട്ടിൽ പറയുന്നുണ്ട്.

കമ്പനിയുടെ ഉത്പന്നങ്ങളായ മാഗി, കിറ്റ് കാറ്റ് ചോക്ലേറ്റ്, നെസ് കഫേ എന്നിവയ്ക്ക് ലോകം മുഴുവൻ നിരവധി ആരാധകരാണുള്ളത്.

വാർത്ത പുറത്തു വന്നതിന് പിന്നാലെ വിശദീകരണവുമായി കമ്പനി രംഗത്തെത്തിയിട്ടുണ്ട്. ഉത്പന്നങ്ങളുടെ പോഷകാഹാരവും ആരോഗ്യനിലവാരവും ഉയർത്താനുള്ള ശ്രമമാണെന്നാണ് വിശദീകരണം. പോഷകാഹാരവും ആരോഗ്യനിലവാരവും ഉയർത്തുന്നതിനായുള്ള പദ്ധതി നടന്നുകൊണ്ടിരിക്കുകയാണെന്നും ഇതിന്റെ ഭാഗമായി തങ്ങളുടെ ഉത്പന്നങ്ങളും പരിശോധിക്കുകയാണെന്നും കമ്പനി പറയുന്നു.

advertisement

You may also like:ഉള്ളി അമിതമായി കഴിച്ചാൽ നിങ്ങൾക്ക് സംഭവിക്കുന്നത്

കഴിഞ്ഞ ഏഴ് വർഷത്തിനിടയിൽ തങ്ങളുടെ ഉത്പന്നങ്ങളിൽ പഞ്ചസാരയുടേയും സോഡിയത്തിന്റേയും അളവ് 14 മുതൽ 15 ശതമാനം വരെ കുറച്ചെന്നാണ് കമ്പനിയുടെ അവകാശവാദം. ഉത്പന്നങ്ങൾ കൂടുതൽ ആരോഗ്യകരമാക്കാനുള്ള ശ്രമങ്ങൾ തുടരുമെന്നും നെസ് ലേ അറിയിച്ചു.

You may also like:ഒരു മാസം പഞ്ചസാര ഒഴിവാക്കിയാൽ ശരീരത്തിന് എന്ത് സംഭവിക്കും?

advertisement

കഴിഞ്ഞ ഏതാനും വർഷങ്ങളായി കുട്ടികൾക്കും കുടുംബങ്ങൾക്കുമായി ആയിരക്കണക്കിന് ഉത്പന്നങ്ങളാണ് തങ്ങൾ അവതരിപ്പിച്ചത്. ഇതെല്ലാം പോഷകസമൃദ്ധമാണെന്നും ലോകത്തിലെ ഏറ്റവും വലിയ ഫുഡ് കമ്പനി പറയുന്നു.

ഓസ്ട്രേലിയയിലെ ഫുഡ് റേറ്റിങ്ങിൽ 3.5 ന് മുകളിൽ റേറ്റിങ് നേടിയ നെസ് ലേയുടെ ഉത്പന്നങ്ങൾ 37 ശതമാനം മാത്രമാണെന്ന് പുറത്തുവന്ന റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നുണ്ട്. എഴുപത് ശതമാനത്തോളം ഉത്പന്നങ്ങൾക്ക് ഇത്രയും റേറ്റിങ് നേടാനാിയല്ല. പ്യുവർ കോഫി ഒഴികെയുള്ള നെസ് ലേയുടെ പാനീയങ്ങൾ ശരാശരിയിൽ പോലും എത്തിയില്ല.

നെസ് ലേയുടെ വളർത്തു മൃഗങ്ങൾക്കുള്ള ഭക്ഷ്യ ഉത്പന്നങ്ങളുും കുട്ടികൾക്കുള്ള ഉത്പന്നങ്ങൾ എന്നിവയെ കുറിച്ച് റിപ്പോർട്ടിൽ പരാമർശിക്കുന്നില്ല.

advertisement

മലയാളം വാർത്തകൾ/ വാർത്ത/World/
മാഗി ഉള്‍പെടെ 60 ശതമാനം ഉല്‍പന്നങ്ങളും ആരോഗ്യത്തിന് നല്ലതല്ലെന്ന് സമ്മതിച്ച് നെസ്‌ലേ
Open in App
Home
Video
Impact Shorts
Web Stories