ഇറാൻ മിസൈൽ പതിച്ച ഇസ്രായേലിലെ ഒരു പ്രദേശം സന്ദർശിക്കവെയാണ് നെതന്യാഹു മാധ്യമങ്ങളോട് ഇക്കാര്യം വ്യക്തമാക്കിയത്.
ഇതും വായിക്കുക: പശ്ചിമേഷ്യൻ സംഘർഷം; സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ, ബഹ്‌റൈൻ രാജാവ് എന്നിവരുമായി പ്രധാനമന്ത്രി മോദി സംസാരിച്ചു
"നമ്മുടെ വലിയ സുഹൃത്തായ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ഞാൻ സംസാരിച്ചു. ഇന്നലെ അദ്ദേഹവുമായി ദീർഘനേരം ചർച്ച നടത്തി. ഇസ്രായേലിനൊപ്പം നിൽക്കുന്നതിനും ഇന്ത്യൻ ജനതയുടെ വലിയ സൗഹൃദത്തിനും ഞാൻ അദ്ദേഹത്തിന് നന്ദി പറയുന്നു. ഭാരതീയർ ഏറെ ആദരിക്കപ്പെടുന്നവരും സ്നേഹിക്കപ്പെടുന്നവരുമാണ്. സംഭാഷണത്തിന്റെ കൂടുതൽ വിശദാംശങ്ങളിലേക്ക് കടക്കുന്നില്ല, എന്നാൽ അദ്ദേഹത്തോടും മേഖലയിലെ മറ്റ് നേതാക്കളോടും ഞാൻ സംസാരിച്ചിട്ടുണ്ട്," നെതന്യാഹു പറഞ്ഞു.
advertisement
ഇന്ത്യയുടെ നിലപാട്
ഇസ്രായേൽ പ്രധാനമന്ത്രിയുമായി സംസാരിച്ച വിവരം പ്രധാനമന്ത്രി മോദിയും സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ എക്‌സിലൂടെ പങ്കുവെച്ചിരുന്നു. മേഖലയിലെ സംഭവവികാസങ്ങളിൽ ഇന്ത്യക്കുള്ള ആശങ്ക അദ്ദേഹം അറിയിച്ചു. സാധാരണക്കാരുടെ സുരക്ഷയ്ക്ക് മുൻഗണന നൽകണമെന്നും യുദ്ധം എത്രയും വേഗം അവസാനിപ്പിക്കണമെന്നും മോദി ആവശ്യപ്പെട്ടു.
ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനയിയുടെ മരണത്തിന് കാരണമായ യുഎസ്-ഇസ്രായേൽ ആക്രമണങ്ങൾക്ക് പിന്നാലെയാണ് ഈ ടെലിഫോൺ സംഭാഷണം നടന്നത്. ഇതിന് തിരിച്ചടിയായി ഇസ്രായേൽ, യുഎസ് സൈനിക കേന്ദ്രങ്ങൾക്കും ദുബായ്, ദോഹ തുടങ്ങിയ നഗരങ്ങൾക്കും നേരെ ഇറാൻ ഡ്രോൺ-മിസൈൽ ആക്രമണങ്ങൾ നടത്തിയിരുന്നു.
Summary: Israeli Prime Minister Benjamin Netanyahu expressed deep gratitude to Prime Minister Narendra Modi on Monday for India’s unwavering support during the ongoing conflict with Iran. Netanyahu confirmed a lengthy discussion with PM Modi regarding the volatile situation in West Asia following Iranian missile strikes on Israel. The Israeli leader hailed the "enormous friendship" of the Indian people, stating they are "much admired and loved" in Israel.
