ചൊവ്വാഴ്ച നടന്ന ഭീകരാക്രമണത്തില്‍ ഷാ ഉള്‍പ്പെടെ 14 പേര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കി. അതേസമയം, സര്‍ഗോധ ഏറ്റുമുട്ടലില്‍ ഷാ ഉള്‍പ്പെടെ ആറ് ഉദ്യോഗസ്ഥരാണ് കൊല്ലപ്പെട്ടതെന്ന് ചില പാക് അനുകൂല സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ അവകാശപ്പെട്ടു.
അസിം മുനീറിന് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് വൈറ്റ് ഹൗസില്‍ അടുത്തിടെ സ്വീകരണം നല്‍കിയിരുന്നു. യുഎസ്-ഇന്ത്യ വ്യാപാര കരാറിനെക്കുറിച്ചോ ഇന്ത്യയ്ക്കും പാകിസ്ഥാനുമിടയില്‍ യുഎസ് മധ്യസ്ഥത വഹിക്കുന്നതിനെ കുറിച്ചോ ഒരു ചര്‍ച്ചയും നടന്നിട്ടില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ട്രംപുമായി നടത്തിയ ടെലിഫോണ്‍ സംഭാഷണത്തില്‍ വ്യക്തമാക്കി തൊട്ടുപിന്നാലെയാണ് ഇത് സംഭവിച്ചത്.
advertisement
പാക് മേജര്‍ മോയിസ് അബ്ബാസ് ഷായുടെ സംസ്‌കാര ചടങ്ങില്‍ പ്രാർത്ഥിക്കുന്ന പാക് സൈനിക മേധാവി അസിം മുനീര്‍
ഇന്ത്യയ്ക്കും പാകിസ്ഥാനും ഇടയില്‍ മധ്യസ്ഥത വഹിച്ചതായി ട്രംപ് പലതവണ അവകാശപ്പെട്ടിരുന്നു. പഹല്‍ഗാം ഭീകരാക്രമണത്തിന് പിന്നാലെ ഇന്ത്യ ഓപ്പറേഷന്‍ സിന്ദൂര്‍ എന്ന പേരില്‍ പ്രത്യാക്രമണം നടത്തിയിരുന്നു. ഇത് നാലു ദിവസം നീണ്ടുനിന്ന സംഘര്‍ഷത്തിലേക്ക് നയിക്കുകയും ചെയ്തു. ഇത് അവസാനിപ്പിക്കാന്‍ ഇടപെടല്‍ നടത്തിയതായും ട്രംപ് അവകാശപ്പെട്ടിരുന്നു. ഈ സാഹചര്യത്തിലാണ് പ്രധാനമന്ത്രി മോദിയുടെ വിശദീകരണം.
മുനീറിനെ കാണാന്‍ കഴിഞ്ഞത് ബഹുമതിയായി കരുതുന്നുവെന്നും ഇറാന്‍ വിഷയം തങ്ങള്‍ ചര്‍ച്ച ചെയ്തുവെന്നും പാകിസ്ഥാന് മറ്റുള്ളവരെക്കാള്‍ കൂടുതലായി അവരെ അറിയാമെന്നും ട്രംപ് പറഞ്ഞു.
ഇന്ത്യയുമായുള്ള സംഘര്‍ഷം അവസാനിപ്പിച്ചതിന് മുനീറിനോട് നന്ദി പറഞ്ഞതായും ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പ്രശംസിച്ചതായും ട്രംപ് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. രണ്ട് മണിക്കൂറോളം നീണ്ടുനിന്ന കൂടിക്കാഴ്ചയില്‍ വ്യാപാരം, സാമ്പത്തിക വികസനം, ക്രിപ്‌റ്റോകറന്‍സി എന്നിവയെക്കുറിച്ച് ഇരുവരും ചര്‍ച്ച ചെയ്തു. ഇസ്രായേലും ഇറാനും തമ്മിലുള്ള സംഘര്‍ഷത്തെക്കുറിച്ചുള്ള അഭിപ്രായങ്ങള്‍ പങ്കുവെച്ചതായി പാക് സൈന്യം പ്രസ്താവനയില്‍ അറിയിച്ചു.
''ഞാന്‍ ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള യുദ്ധം അവസാനിപ്പിച്ചു. അവര്‍ രണ്ടുപേരും ആണവായുധങ്ങള്‍ കൈവശമുള്ള രാജ്യങ്ങളായിരുന്നു. എനിക്ക് അത് അവസാനിപ്പിക്കാന്‍ കഴിഞ്ഞു,'' ട്രംപ് പറഞ്ഞു.