TRENDING:

'വേറെ വഴിയുണ്ടായിരുന്നില്ല': ട്രംപിനെയും ബൈഡനെയും വധിക്കാൻ ഇറാനിയൻ ചാരന്മാർ വാടകയ്‌ക്കെടുത്തതാണെന്ന് പാക് ഭീകരൻ

Last Updated:

തന്റെ കുടുംബത്തെ ഭീഷണിപ്പെടുത്തിയെന്നും അവരെ രക്ഷിക്കാൻ വേണ്ടിയാണ് താൻ ഈ ഗൂഢാലോചനയ്ക്ക് നിർബന്ധിതനായതെന്നും പ്രതിയായ ആസിഫ് മർച്ചന്റ് (47) കോടതിയിൽ അവകാശപ്പെട്ടു

advertisement
യുഎസ് പ്രസിഡന്റുമാരായ ഡോണൾഡ് ട്രംപിനെയും ജോ ബൈഡനെയും ലക്ഷ്യം വയ്ക്കാൻ ഇറാനിയൻ ചാരന്മാർ തന്നെ റിക്രൂട്ട് ചെയ്തതായി പാകിസ്ഥാൻ സ്വദേശി കോടതിയിൽ മൊഴി നൽകി. ബുധനാഴ്ച നടന്ന നാടകീയമായ വെളിപ്പെടുത്തലിലാണ് പ്രതി ഇക്കാര്യം പറഞ്ഞത്.
ബൈഡൻ, ട്രംപ്, ആസിഫ് മർ‌ച്ചന്റ് (Image credit: AP)
ബൈഡൻ, ട്രംപ്, ആസിഫ് മർ‌ച്ചന്റ് (Image credit: AP)
advertisement

അമേരിക്കൻ രാഷ്ട്രീയക്കാരെ വധിക്കാൻ ഗൂഢാലോചന നടത്തിയെന്നാരോപിക്കപ്പെട്ട പാകിസ്ഥാൻ സ്വദേശി, പ്രസിഡന്റുമാരായ ഡോണൾഡ് ട്രംപിനെയും ജോ ബൈഡനെയും ലക്ഷ്യം വയ്ക്കാൻ ഇറാനിയൻ ചാരന്മാർ തന്നെ നിയോഗിച്ചതായി ബുധനാഴ്ച  ബ്രൂക്ക്ലിൻ ഫെഡ‍റൽ കോടതിയിൽ വെളിപ്പെടുത്തി.

തന്റെ കുടുംബത്തെ ഭീഷണിപ്പെടുത്തിയെന്നും അവരെ രക്ഷിക്കാൻ വേണ്ടിയാണ് താൻ ഈ ഗൂഢാലോചനയ്ക്ക് നിർബന്ധിതനായതെന്നും പ്രതിയായ ആസിഫ് മർച്ചന്റ് (47) കോടതിയിൽ അവകാശപ്പെട്ടു.

"എനിക്ക് മറ്റ് വഴികളില്ലായിരുന്നു. എന്റെ കുടുംബം ഭീഷണിയിലായിരുന്നു." - ആസിഫ് മർച്ചന്റ് (ബ്രൂക്ലിൻ ഫെഡറൽ കോടതിയിൽ ജൂറിക്ക് നൽകിയ മൊഴി)യിൽ പറഞ്ഞു.

advertisement

കൊലപാതകം നടത്താനായി വാടകക്കൊലയാളികളായി വേഷമിട്ട രണ്ട് അണ്ടർകവർ എഫ്‌ബിഐ (FBI) ഏജന്റുമാർക്ക് 5,000 യുഎസ് ഡോളർ നൽകിയെന്നതാണ് ഇയാൾക്കെതിരെയുള്ള കുറ്റം.

വെളിപ്പെടുത്തലിലെ പ്രധാന വിവരങ്ങൾ

2024 ഏപ്രിലിൽ ഇറാനിയൻ ഹാൻഡ്‌ലർ തന്നോട് അമേരിക്കയിലേക്ക് പോകാൻ ആവശ്യപ്പെട്ടതായും, ഡോണൾഡ് ട്രംപ്, ജോ ബൈഡൻ, നിക്കി ഹേലി എന്നിവരെ കൊലപ്പെടുത്താൻ നിർദേശിച്ചതായും മർച്ചന്റ് പറഞ്ഞു. ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സിലെ (IRGC) അംഗമായ മെഹ്‌ദാദ് യൂസഫ് എന്നയാളാണ് തന്നെ നിയോഗിച്ചതെന്ന് ഇയാൾ കോടതിയിൽ പറഞ്ഞു.

advertisement

ഇറാനിലുള്ള തന്റെ ബന്ധുക്കളെ യൂസഫ് സമ്മർദത്തിലാക്കിയെന്നും, തോക്ക് കാണിച്ച് ഭീഷണിപ്പെടുത്തിയെന്നും മർച്ചന്റ് ആരോപിച്ചു. കൊലപാതകത്തിന് പുറമെ ചില രഹസ്യ രേഖകൾ മോഷ്ടിക്കാനും ഹാൻഡ്‌ലർ ഉത്തരവിട്ടിരുന്നു.

ബാങ്കറായിരുന്ന മർച്ചന്റ് പിന്നീട് ഒരു വാഴപ്പഴ ബിസിനസ് നടത്തിവരികയായിരുന്നു. 2024 ഓഗസ്റ്റിലെ അറസ്റ്റിന് ശേഷം ഭീകരവാദ വിരുദ്ധ നിയമപ്രകാരം ഇയാൾക്കെതിരെ കേസെടുത്തെങ്കിലും താൻ നിരപരാധിയാണെന്നാണ് മർച്ചന്റ് വാദിക്കുന്നത്.

2024 ജൂണിൽ ക്വീൻസിലെ ഒരു മോട്ടലിൽ വെച്ച് റിപ്പബ്ലിക്കൻ രാഷ്ട്രീയക്കാരനെ വധിക്കാനുള്ള പദ്ധതികൾ വിവരിക്കുന്നത് എഫ്ബിഐയുടെ രഹസ്യ ക്യാമറകളിൽ പതിഞ്ഞിരുന്നു. കോടതി രേഖകൾ പ്രകാരം ഇത് ഡോണൾഡ് ട്രംപിനെ കുറിച്ചാണെന്ന് വ്യക്തമാകുന്നു.

advertisement

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

Summary: In a dramatic testimony in Brooklyn federal court, 47-year-old Pakistani national Asif Merchant claimed he was coerced by Iranian spies into a plot to assassinate high-profile US politicians, including Donald Trump, Joe Biden, and Nikki Haley. Merchant, a former banker, testified that his handler, allegedly a member of Iran’s Islamic Revolutionary Guard Corps (IRGC) named Mehrdad Yousef, threatened his family to ensure his cooperation. He claimed the handler pressured his relatives in Iran and even displayed a weapon during meetings to intimidate him.

advertisement

Click here to add News18 as your preferred news source on Google.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ലോക വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/World/
'വേറെ വഴിയുണ്ടായിരുന്നില്ല': ട്രംപിനെയും ബൈഡനെയും വധിക്കാൻ ഇറാനിയൻ ചാരന്മാർ വാടകയ്‌ക്കെടുത്തതാണെന്ന് പാക് ഭീകരൻ
Open in App
Home
Video
Impact Shorts
Web Stories