TRENDING:

പാകിസ്ഥാനിൽ മാധ്യമ പ്രവർത്തകയെ ഭർത്താവ് വെടിവെച്ചു കൊന്നു; ഗാർഹിക പീഡനമെന്ന് സൂചന

Last Updated:

അഞ്ച് മാസങ്ങൾക്ക് മുമ്പാണ് ഷഹീന ഷഹീനും നവാബ് സാദ മർഹബുമായുള്ള വിവാഹം നടന്നത്.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
ക്വറ്റ: പാകിസ്ഥാനിൽ മാധ്യമ പ്രവർത്തക വെടിയേറ്റു മരിച്ചു. ഗാർഹിക പീഡനമെന്നാണ് സംശയം. ഭർത്താവാണ് ഇവരെ വെടിവെച്ച് കൊലപ്പെടുത്തിയതെന്നാണ് കരുതുന്നത്. പാകിസ്ഥാനിലെ പ്രാദേശിക ചാനലിലെ ആവതാരകയും ഒരു പ്രാദേശിക മാഗസീനിന്റെ എഡിറ്ററുമായ ഷഹീന ഷഹീൻ ആണ് വെടിയേറ്റ് മരിച്ചത്. ബലൂചിസ്ഥാൻ യൂണിവേഴ്സിറ്റി ഓഫ് ഫൈൻ ആർട്സിലെ വിദ്യാർഥിനികൂടിയാണ് ഇവർ.
advertisement

ശനിയാഴ്ച വൈകുന്നേരം ബലൂചിസ്ഥാനിലെ കെച്ച് ജില്ലയിലെ തുർബത്ത് മേഖലയിലുള്ള വീട്ടില്‍വെച്ചാണ് ഇവർ വെടിയേറ്റത്. ഗുരുതരാവസ്ഥയിൽ ഇവരെ രണ്ടു പേർ ചേർന്ന് ആശുപത്രിയിലെത്തിക്കുകയായിരുന്നു. ഇവർ പിന്നീട് ഇവിടെ നിന്ന് കടന്നു കളഞ്ഞു. ഇവരിലൊരാൾ മാധ്യമ പ്രവർത്തകയുടെ ഭർത്താവ് നവാബ് സാദ മർഹബ് ആണെന്ന് തിരിച്ചറിഞ്ഞതായി പൊലീസ് വ്യക്തമാക്കി.

അഞ്ച് മാസങ്ങൾക്ക് മുമ്പാണ് ഷഹീന ഷഹീനും നവാബ് സാദ മർഹബുമായുള്ള വിവാഹം നടന്നത്. യാഥാസ്ഥിതിക മേഖലയിൽ ഭാര്യ പ്രശസ്തയാകുന്നതിലുള്ള അമർഷവും കൊലയ്ക്ക് കാരണമായെന്നാണ് റിപ്പോർട്ടുകൾ. ഷഹീന ഷഹീനിന്റെ കുടുംബം നൽകിയ പരാതിയിൽ ഭർത്താവിനെതിരെ കേസെടുത്തിട്ടുണ്ട്. ഇയാൾക്കായി തെരച്ചിൽ ആരംഭിച്ചു.

advertisement

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

നവംബറിൽ സമാന സാഹചര്യത്തിൽ മറ്റൊരു മാധ്യമ പ്രവർത്തകയായ അരൂജ് ഇഖ്ബാൽ കൊല്ലപ്പെട്ടിരുന്നു. പാകിസ്ഥാനിൽ സ്ത്രീകൾ ജോലിസ്ഥലത്ത് ഉൾപ്പെടെ ആക്രമണം നേരിടുന്നുണ്ട്. എന്നാൽ സാമൂഹിക സമ്മർദ്ദങ്ങളും അപമാനവും കാരണം ഇരകൾ ഇത്തരം സംഭവങ്ങൾ റിപ്പോർട്ട് ചെയ്യാത്തതിനാൽ നിരവധി കുറ്റവാളികൾ ശിക്ഷയിൽ നിന്ന് രക്ഷപ്പെടുന്നുണ്ടെന്നാണ് റിപ്പോർട്ടുകൾ.

Click here to add News18 as your preferred news source on Google.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ലോക വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/World/
പാകിസ്ഥാനിൽ മാധ്യമ പ്രവർത്തകയെ ഭർത്താവ് വെടിവെച്ചു കൊന്നു; ഗാർഹിക പീഡനമെന്ന് സൂചന
Open in App
Home
Video
Impact Shorts
Web Stories