Covid 19| പാക് മാധ്യമ പ്രവർത്തക മെഹര്‍ തരാറിന് കോവിഡ്
- Published by:Gowthamy GG
- news18-malayalam
Last Updated:
ട്വിറ്ററിലൂടെ മെഹര്‍ തരാര്‍ തന്നെയാണ് വിവരം പുറത്തുവിട്ടത്.
ഇസ്ലാമാബാദ്: പാകിസ്ഥാനിലെ പ്രശസ്ത മാധ്യമ പ്രവര്‍ത്തക മെഹര്‍ തരാറിന് കോവിഡ്. ട്വിറ്ററിലൂടെ മെഹര്‍ തരാര്‍ തന്നെയാണ് വിവരം പുറത്തുവിട്ടത്. ശശി തരൂര്‍ എംപിയുമായി ബന്ധപ്പെട്ട വിവാദത്തില്‍പ്പെട്ട മാധ്യമ പ്രവര്‍ത്തകയാണ് മെഹര്‍ തരാര്‍. കഴിഞ്ഞ ദിവസം എനിക്ക് കോവിഡ് സ്ഥിരീകരിച്ചു എന്നായിരുന്നു മെഹർ ട്വിറ്ററിൽ കുറിച്ചത്.
Yesterday, I tested positive for COVID-19.
— Mehr Tarar (@MehrTarar) June 6, 2020
പാകിസ്ഥാനില്‍ കോവിഡ് സ്ഥിതി രൂക്ഷമായി കൊണ്ടിരിക്കുകയാണ്. രാജ്യത്തെ കോവിഡ് ബാധിതരുടെ എണ്ണം ഒരു ലക്ഷത്തിനടുത്തെത്തി. കഴിഞ്ഞ ദിവസം 97 പേര്‍ രോഗം ബാധിച്ച് മരിച്ചിരുന്നു. 24 മണിക്കൂറിനുള്ളില്‍ ഏറ്റവും കൂടുതല്‍ പേര്‍ മരിച്ചതും കഴിഞ്ഞ ദിവസമാണ്.
advertisement
[NEWS]'ഒന്നായിടും ലോക'വുമായി തെക്കൻ ക്രോണിക്കിൾസ്; ആശംസയുമായി മമ്മൂട്ടി [NEWS]Covid Hotspots|പത്ത് പുതിയ ഹോട്ട്സ്പോട്ടുകൾ കൂടി; സംസ്ഥാനത്തെ ആകെ ഹോട്ട്സ്പോട്ടുകൾ 138 [NEWS]
ശശി തരൂരിന്റെ ഭാര്യ സുനന്ദ പുഷ്കറിന്റെ മരണവുമായ ബന്ധപ്പെട്ട വിവാദത്തിലാണ് മെഹര്‍ തരാറിന്റെ പേര് ഉയർന്നു കേട്ടത്. ഇതുമായി ബന്ധപ്പെട്ട് ഇവരെ ഡൽഹി പൊലീസ് ചോദ്യം ചെയ്യുകയും ചെയ്തിരുന്നു. 2014ലാണ് ഡൽഹിയിലെ പഞ്ചനക്ഷത്ര ഹോട്ടലിൽ സുനന്ദ പുഷ്കറെ മരിച്ചനിലയിൽ കണ്ടെത്തിയത്.
advertisement
Location :
First Published :
June 06, 2020 8:22 PM IST