ലോക്ക്ഡൗണിൽ ഗാർഹിക പീഡനങ്ങൾ കൂടി; ദേശീയ വനിതാ കമ്മീഷന് ആശങ്ക

Last Updated:

മാർച്ച് 24നും ഏപ്രിൽ ഒന്നും ഇടയ്ക്ക് 69 ഗാർഹിക പീഡന പരാതികളാണ് കമ്മീഷന് ലഭിച്ചത്. ഇത് നാൾക്കുനാൾ കൂടി വരുന്നതായും കമ്മീഷൻ

ന്യൂഡൽഹി: കോവിഡ‍ിനെ തുടർന്ന് രാജ്യത്ത് ലോക്ക്ഡൗൺ പ്രഖ്യാപിച്ചതിന് പിന്നാലെ സ്ത്രീകൾക്കെതിരെയുള്ള ഗാർഹിക പീഡനങ്ങളും വർധിച്ചതായി ദേശീയ വനിതാ കമ്മീഷൻ. സ്ത്രീകൾക്കെതിരെയുള്ള അതിക്രമം വർധിച്ചുവരുന്നതിൽ കമ്മീഷൻ ആശങ്ക രേഖപ്പെടുത്തി.
മാർച്ച് 24നും ഏപ്രിൽ ഒന്നും ഇടയ്ക്ക് 69 ഗാർഹിക പീഡന പരാതികളാണ് കമ്മീഷന് ലഭിച്ചത്. ഇത് നാൾക്കുനാൾ കൂടി വരുന്നതായും കമ്മീഷൻ ചെയർപേഴ്സൺ രേഖ ശർമ പറയുന്നു. ഓരോ ദിവസവും ഒന്നോ രണ്ടോ പരാതികൾ തനിക്ക് നേരിട്ട് ലഭിക്കുന്നതായും രേഖ ശർമ പറയുന്നു.
വിവിധ തരം പരാതികളാണ് ഓരോ ദിവസവും ലഭിച്ചുകൊണ്ടിരിക്കുന്നത്. ലോക്ക് ഡൗൺ മൂലം പൊലീസ് സ്റ്റേഷനിൽ എത്താൻ സാധിക്കാത്തതിനാൽ പരാതി അയക്കുന്നവർ മുതൽ പൊലീസിൽ പരാതി നൽകിയാലും പീഡനം തുടരും എന്നുവരെയുള്ള പരാതികൾ ലഭിക്കുന്നു.
advertisement
BEST PERFORMING STORIES:ആരും ഒറ്റയ്ക്കല്ല; ഞായറാഴ്ച രാത്രി പ്രകാശം പരത്തി കൊറോണ എന്ന അന്ധകാരത്തെ പരാജയപ്പെടുത്തണം: ആഹ്വാനവുമായി മോദി [NEWS]സ്ത്രീകൾക്കും പുരുഷന്മാർക്കും വീടിനു പുറത്തിറങ്ങാൻ ഒന്നിടവിട്ട ദിവസം; കോവിഡിനെ നേരിടാൻ പെറുവിന്റെ മാർഗം [NEWS]'ഡോക്ടര്‍മാരുടെ നിർദേശമനുസരിച്ച് ക്വാറന്റൈനിൽ കഴിയുകയാണ്; സർക്കാർ നിര്‍ദേശം അനുസരിക്കുക': തബ് ലീഗി നേതാവിന്റെ ശബ്ദ സന്ദേശം [NEWS]
നേരത്തേ, സ്ത്രീകൾക്ക് സ്വന്തം വീട്ടിൽ അഭയം തേടാമായിരുന്നു. എന്നാൽ ഇന്ന് സാഹചര്യം മാറിയതിനാൽ സ്ത്രീകൾക്ക് ഭർതൃവീട്ടിൽ തന്നെ തുടരേണ്ടതായി വരുന്നു. ഓൺലൈൻ വഴിയല്ലാതെ കമ്മീഷനിൽ നേരിട്ടെത്തിയോ തപാൽ വഴിയോ സ്ത്രീകൾക്ക് പരാതി നൽകാമായിരുന്നു. എന്നാൽ ലോക്ക്ഡൗണിനെ തുടർന്ന് പരാതി നൽകാൻ ഓൺലൈൻ സംവിധാനം മാത്രമാണുള്ളത്.
advertisement
വനിതാ കമ്മീഷന്റെ കണക്കുപ്രകാരം, ലോക്ക്ഡൗൺ കാലത്ത് 69 ഗാർഹിക പീഡന പരാതികളാണ് ലഭിച്ചത്. ഭർതൃ വീട്ടിലെ പീഡനത്തെ കുറിച്ച് 15 പരാതികളും 13 ഓളം ബലാത്സംഗ/ബലാത്സംഗശ്രമ പരാതികളും രേഖപ്പെടുത്തി.
ലോക്ക്ഡൗണിന് മുമ്പുള്ള ആഴ്ച്ചയിൽ 90 കേസുകളാണ് യുപിയിൽ നിന്ന് ലഭിച്ചത്. ഡ‍ൽഹി-37, ബിഹാർ-17, മധ്യപ്രദേശ്-11, മഹാരാഷ്ട്ര-18 എന്നിങ്ങനെയാണ് മറ്റ് സംസ്ഥാനങ്ങളിൽ നിന്നുള്ള പരാതികൾ. എന്നാൽ ലോക്ക്ഡൗണിന് ശേഷമുള്ള ദിവസങ്ങളിൽ യുപിയിൽ നിന്ന് മാത്രം ലഭിച്ചത് 36 പരാതികളാണ്. ഡൽഹി-16, ബിഹാർ-8, മധ്യപ്രദേശ്-4, മഹാരാഷ്ട്ര-5 എന്നിങ്ങനെയാണ് മറ്റ് സംസ്ഥാനങ്ങളിലെ കണക്കുകൾ.
മലയാളം വാർത്തകൾ/ വാർത്ത/India/
ലോക്ക്ഡൗണിൽ ഗാർഹിക പീഡനങ്ങൾ കൂടി; ദേശീയ വനിതാ കമ്മീഷന് ആശങ്ക
Next Article
advertisement
കമൽഹാസനും മമ്മൂട്ടിയും മോഹൻലാലും വരും; കേരളത്തെ അതിദാരിദ്ര്യം ഇല്ലാത്ത സംസ്ഥാനമായി പ്രഖ്യാപിക്കും
കമൽഹാസനും മമ്മൂട്ടിയും മോഹൻലാലും വരും; കേരളത്തെ അതിദാരിദ്ര്യം ഇല്ലാത്ത സംസ്ഥാനമായി പ്രഖ്യാപിക്കും
  • കേരളം അതിദാരിദ്ര്യമില്ലാത്ത സംസ്ഥാനമായി പ്രഖ്യാപിക്കും; ലോകത്ത് ഈ നേട്ടം കൈവരിച്ച രണ്ടാമത്തെ പ്രദേശം.

  • നവംബർ ഒന്നിന് കേരളപ്പിറവി ദിനത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ പ്രഖ്യാപനം നടത്തും; ചടങ്ങിൽ പ്രമുഖ താരങ്ങൾ.

  • 64006 അതിദരിദ്ര്യ കുടുംബങ്ങളെ കണ്ടെത്തി; 59277 കുടുംബങ്ങളെ അതിദാരിദ്ര്യത്തിൽ നിന്ന് മോചിപ്പിച്ചു.

View All
advertisement