TRENDING:

കുര്‍ബ്ബാനയ്ക്കിടെ വൈദികന് കുത്തേറ്റു; പേടിച്ച് വിറച്ച് വിശ്വാസികള്‍

Last Updated:

77 വയസുള്ള ഫാ. ക്ലൗഡെ ഗ്രോ എന്ന വൈദികന് നേരെയാണ് അക്രമണം ഉണ്ടായത്

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
ഒട്ടാവ: കാനഡയിലെ പള്ളിയില്‍ കുര്‍ബ്ബാനയ്ക്കിടെ കത്തോലിക് വൈദികന് കുത്തേറ്റു. നിരവധി വിശ്വാസികള്‍ പ്രാര്‍ത്ഥനയില്‍ പങ്കെടുത്ത് കൊണ്ടിരിക്കെയാണ് വൈദികന് നേരെ ആക്രമണം ഉണ്ടായത്. കാനഡയിലെ ഏറ്റവും വലിയ കത്തോലിക് പള്ളിയായ സെന്റ് ജോസഫ് ഒറേട്ടറിയിലെ ആക്രമണം കത്തോലിക് ചാനലില്‍ ലൈവായി പോവുകയും ചെയ്തു.
advertisement

കറുത്ത ജാക്കറ്റും വെളുത്ത തൊപ്പിയും ധരിച്ച അക്രമി പ്രാര്‍ഥനയ്ക്കിടെ മുന്നോട്ട് കയറിവന്ന് വൈദികനെ കുത്തുകയായിരുന്നുു. ടേബിളിന് പിന്നിലൂടെ ഓടിയാണ് വൈദികന്‍ ആക്രമണത്തില്‍ നിന്ന് രക്ഷപ്പെട്ടത്. വൈദികനെ ഇതിനിടെ അക്രമി തള്ളി താഴെയിടുകയും ചെയ്തു.

Also Read: കൊച്ചു കുഞ്ഞിന്റെ കരച്ചില്‍ നിര്‍ത്താന്‍ അമ്മയുടെ എളുപ്പവഴി: ചുണ്ടില്‍ അല്‍പം സൂപ്പര്‍ ഗ്ലൂ

51 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള സംഭവത്തിന്റെ വീഡിയോ ഇതിനോടകം സോഷ്യല്‍ മീഡിയയില്‍ വൈറലായിട്ടുണ്ട്. അതേസമയം അക്രമ സംഭവത്തിന്റെ ദൃശ്യങ്ങള്‍ പ്രചരിക്കുന്നതിനെതിരെ നിരവധിയാളുകള്‍ രംഗത്തെത്തിയിട്ടുണ്ട്. 77 വയസുള്ള ഫാ. ക്ലൗഡെ ഗ്രോ എന്ന വൈദികന് നേരെയാണ് അക്രമണം ഉണ്ടായത്.

advertisement

വിശ്വസികള്‍ക്കിടയില്‍ നിന്ന് രണ്ടുപേരെത്തിയാണ് അക്രമിയെ തടഞ്ഞ് നിര്‍ത്തിയത്. ഇയാളെ പിന്നീട് അറസ്റ്റ് ചെയ്ത് നീക്കി.

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

മലയാളം വാർത്തകൾ/ വാർത്ത/World/
കുര്‍ബ്ബാനയ്ക്കിടെ വൈദികന് കുത്തേറ്റു; പേടിച്ച് വിറച്ച് വിശ്വാസികള്‍