ഡോണൾഡ് ട്രംപ് ഒരു സ്വയംപൊങ്ങിയാണ്, നോമിനേഷനായി ലോക നേതാക്കളെ സമ്മര്‍ദത്തിലാക്കി, റഷ്യ- യുക്രെയ്ന്‍ യുദ്ധത്തില്‍ വ്യാജ വാഗ്ദാനങ്ങള്‍ നല്‍കി, ഇറാനിലെയുള്‍പ്പടെ നേതാക്കളെ വധിക്കാന്‍ പദ്ധതിയിട്ടു, ഗാസയിലെ ജനങ്ങളെ പട്ടിണിക്കിട്ടു, സമാധാനത്തിനെന്ന് പറഞ്ഞ് ജനങ്ങളെ വഞ്ചിച്ചു എന്നിങ്ങനെ ഏഴ് കാര്യങ്ങളാണ് ട്രംപിന് നൊബേല്‍ കൊടുക്കരുതെന്ന് പറയാന്‍ താന്‍ ചൂണ്ടിക്കാട്ടിയതെന്നും പോള്‍ വ്യക്തമാക്കുന്നു.
ഇതും വായിക്കുക: Nobel 2025| ട്രംപിനല്ല, സമാധാന നൊബേൽ മരിയ കൊറീന മചാഡോയ്ക്ക്
തനിക്ക് 2000ത്തിന്‍റെ തുടക്കത്തില്‍ സമാധാനത്തിനുള്ള നൊബേല്‍ തരാമെന്ന് സമിതിയുടെ വാഗ്ദാനം ഉണ്ടായിരുന്നുവെന്നും എന്നാല്‍ താന്‍ അത് സന്തോഷപൂര്‍വം നിരസിക്കുകയുമായിരുന്നുവെന്നും പോള്‍ അവകാശപ്പെട്ടു. ഇന്ത്യയിലെ ഏറ്റവും വലിയ സിവിലിയന്‍ പുരസ്കാരമായ ഭാരത് രത്ന തനിക്ക് നല്‍കാമെന്ന് ശുപാര്‍ശ ചെയ്യപ്പെട്ടിട്ടും അത് വേണ്ടെന്ന് താന്‍ വയ്ക്കുകയായിരുന്നുവെന്നും കെ എ പോള്‍ പറയുന്നു. യെമനിലെ ജയിലില്‍ കഴിയുന്ന മലയാളി നഴ്സ് നിമിഷപ്രിയയെ ഓഗസ്റ്റ് 25നകം തൂക്കിലേറ്റുമെന്ന് 'പ്രവചനം' നടത്തി നേരത്തെ കെ എ പോൾ വിവാദത്തിലായിരുന്നു.
advertisement
ഏഴ് യുദ്ധങ്ങളെങ്കിലും താൻ ഇടപെട്ട് അവസാനിച്ചുവെന്നും സമാധാനത്തിനുള്ള നൊബേലിന് അര്‍ഹന്‍ താന്‍ തന്നെയെന്നുമായിരുന്നു ട്രംപിന്റെ അവകാശവാദം. എന്നാല്‍ ട്രംപിന്‍റെ വീരവാദങ്ങളും ഭീഷണികളുമൊന്നും നൊബേല്‍ സമാധന കമ്മിറ്റി പരിഗണിച്ചതേയില്ല. വെനസ്വേലയിലെ ജനാധിപത്യ പ്രവർത്തക മരിയ കൊറീന മച്ചാഡോയ്ക്കാണ് ഇത്തവണത്തെ സമാധാന നൊബേല്‍ ലഭിച്ചത്.
Summary: Pastor K.A. Paul claims that he is the reason President Donald Trump did not receive the Nobel Peace Prize. Paul stated that he had written a letter to the Nobel Committee, and as a result, the committee dropped Trump from the final list. Paul also claims that the award was denied despite the earnest prayers of Trump's supporters due to the power of his own prayers.