അമേരിക്കന്‍ പ്രസിഡന്റിന്റെ വരവിനായുള്ള തയ്യാറെടുപ്പ് ആഴ്ചകള്‍ക്ക് മുമ്പേ തുടങ്ങിയതായി ഉന്നത വൃത്തങ്ങള്‍ അറിയിച്ചു. ബൈഡന് സുരക്ഷ ഒരുക്കുന്നതിന്റെ ഭാഗമായി ഒരു കൂട്ടം സുരക്ഷാ ഉദ്യോഗസ്ഥര്‍ ഡല്‍ഹിയിലെ യുഎസ് എംബസിയുമായി ഏകോപിപ്പിച്ച്, യുഎസില്‍ നിന്ന് ഇന്ത്യയിലേക്ക് കൊണ്ടുവരേണ്ട ഇനങ്ങളുടെ പട്ടികയും സുരക്ഷാ സംഘത്തിന്റെ പേരുകളും കസ്റ്റംസിന് കൈമാറി.
മറ്റ് രാജ്യങ്ങളില്‍ നിന്ന് വ്യത്യസ്തമായി, ഒരു കണ്‍ട്രോള്‍ റൂം, കമ്മ്യൂണിക്കേഷന്‍സ് സിസ്റ്റംസ്, ഉപകരണങ്ങള്‍, ലാപ്ടോപ്പുകള്‍, വൈദ്യസഹായം എന്നിവ ഉള്‍പ്പെടുന്ന യുഎസിന്റേതായ ഒരു സുരക്ഷാ ഗ്രിഡ് ഉണ്ട്. 21 മുതല്‍ 28 വയസ്സ് വരെ പ്രായമുള്ള, ഏറ്റവും മികച്ച പരിശീലനം ലഭിച്ച ഉദ്യോഗസ്ഥരെ യുഎസ് പ്രസിഡന്റിന്റെ സുരക്ഷാ നിയോഗിച്ചിട്ടുണ്ട്. ഈ ഉദ്യോഗസ്ഥരുടെ കൈയില്‍ പിസ്റ്റളുകള്‍, എം4, ഗ്ലോക്ക് എന്നിവയുള്‍പ്പെടെയുള്ള ഷോര്‍ട്ട് റേഞ്ച്, ലോങ് റേഞ്ച് ആയുധങ്ങളും, ഏതെങ്കിലും ആക്രമണത്തില്‍ നിന്ന് അവരെ സംരക്ഷിക്കുന്നതിനായി, ബുള്ളറ്റിനെ പ്രതിരോധിക്കുന്ന ഷീൽഡുകളും ഉണ്ടാകും.
advertisement
ബൈഡന്റെ സുരക്ഷാ ക്രമീകരണത്തെക്കുറിച്ചുള്ള വിശദാംശങ്ങള്‍ ഇന്ത്യന്‍ ഏജന്‍സികള്‍ക്ക് ഇതിനകം ലഭിച്ചിട്ടുണ്ട്, ആയുധങ്ങള്‍ തിരികെ കൊണ്ടുപോകുന്നതിന്റെയും പ്രഡിസന്റ് പുറപ്പെടുന്നതിന്റെയും എത്തിച്ചേരുന്നതിന്റെയും തീയതിയും സംബന്ധിച്ച വിവരങ്ങള്‍ ഇന്ത്യക്ക് കൈമാറി.
സുരക്ഷാ സംഘത്തിനൊപ്പം ബോംബ് ഡിറ്റക്ടറുകള്‍ ഉണ്ടായിരിക്കും. ഇത് യുഎസ് പ്രസിഡന്റിന് ചുറ്റുമുള്ള സ്ഥലങ്ങള്‍ സുരക്ഷിതമാണോയെന്ന് പരിശോധിക്കുമെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. കണ്‍ട്രോള്‍ റൂം എല്ലാ സുരക്ഷാ ഉദ്യോഗസ്ഥരെയും ഏകോപിപ്പിക്കും, ഇവര്‍ക്ക് മറ്റൊരു ബാക്ക്-അപ്പ് സംവിധാനം ഉണ്ടാകും.
ബൈഡന്‍ യാത്രയ്ക്കായി ഉപയോഗിക്കുന്ന വിമാനത്തിന് പുറമെ, ഹെലികോപ്റ്ററുകളും ടീമിനുണ്ടാകും. കൂടാതെ, ഗ്രൗണ്ടില്‍ നിന്ന് വേദിയിലേക്ക് പോകുന്നതിനായി, ‘ദി ബീസ്റ്റ്’ ഉള്‍പ്പെടെയുള്ള ദീര്‍ഘദൂര വാഹനങ്ങളുടെ ഒരു പട്ടികയും ഇന്ത്യന്‍ ഏജന്‍സികള്‍ക്ക് ഇതിനകം നല്‍കിയിട്ടുണ്ട്.
പ്രസിഡന്റിന് എന്തെങ്കിലും പ്രതികൂല സാഹചര്യമോ ഭീഷണിയോ ഉണ്ടായാല്‍, വിമാനത്താവളത്തിലൂടെയോ തുറമുഖങ്ങളിലൂടെയും സുരക്ഷിതമായി അവിടെ നിന്ന് അദ്ദേഹത്തെ മാറ്റുന്നതിനുള്ള സംവിധാനവും അമേരിക്കന്‍ ഏജന്‍സികള്‍ ആസൂത്രണം ചെയ്തിട്ടുണ്ട്.
ഷെഡ്യൂള്‍ അനുസരിച്ച്, യുഎസ് പ്രസിഡന്റ് ബൈഡന്‍ സെപ്റ്റംബര്‍ 8 ന് രാവിലെ ഇന്ത്യയിലെത്തും, ഹോട്ടലിലും അദ്ദേഹത്തിന്റെ ഓഫീസിലുമായിട്ടായിരിക്കും ബാക്കി സമയം ചെലവഴിക്കുക. ജി 20 വേദിയില്‍ എത്തുന്ന അവസാന നേതാവ് ബൈഡനാണ്, എന്നാല്‍ ഇന്ത്യയില്‍ നിന്ന് ആദ്യം പുറപ്പെടുന്നത് അദ്ദേഹമായിരിക്കും. ബൈഡനും പ്രധാനമന്ത്രി നരേന്ദ്ര മോദിയും തമ്മില്‍ കൂടിക്കാഴ്ച നടത്താനും തീരുമാനിച്ചിട്ടുണ്ട്. അദ്ദേഹം പോയതിനു ശേഷമേ, അദ്ദേഹത്തിന്റെ സുരക്ഷാ സജ്ജീകരണങ്ങളും ഉദ്യോഗസ്ഥരും ഉപകരണങ്ങളും രാജ്യം വിടുകയുള്ളു.