റാസൽഖൈമയിൽ ഇന്ത്യൻ പർവതാരോഹക മരിച്ചത് കുടിവെള്ളം കിട്ടാതെ
'പൈതൃകപരമായി നോക്കിയാൽ ഇത് ദശാബ്ദത്തിന്റെ കണ്ടെത്തലാണ്' - പ്രോജക്ട് ഡയറക്ടർ ജോർജ് ഫ്രെരി പറഞ്ഞു. പോർച്ചുഗലിനെ സംബന്ധിച്ച് ഏറ്റവും പ്രധാനപ്പെട്ട കണ്ടെത്തലാണിത്. സുഗന്ധവ്യഞ്ജനങ്ങളും ഒൻപത് വെങ്കല പീരങ്കിത്തോക്കുകളും ചൈനീസ് മൺപാത്രങ്ങളും ചെറിയ കവടികളും സാമ്രാജ്യത്വകാലത്ത് അടിമ വ്യാപാരത്തിന് ഉപയോഗിച്ച നാണയങ്ങളും അവശിഷ്ടങ്ങളിൽ നിന്ന് കണ്ടെത്തിയിട്ടുണ്ട്.
ജനിക്കാനിരിക്കുന്ന കുഞ്ഞിനെ വിൽപനയ്ക്ക് വെച്ച യുവതി കുടുങ്ങി
advertisement
ലിസ്ബണിന് സമീപത്തുള്ള കാസ്കെയിസ് തീരത്ത് നിന്ന് സെപ്തംബർ മൂന്നിനാണ് കപ്പലിന്റെ അവശിഷ്ടങ്ങൾ കണ്ടെത്തിയത്. കപ്പലിൻറെ ഭാഗങ്ങൾ നശിച്ചെങ്കിലും അതിനുള്ളിലെ സുഗന്ധവ്യഞ്ജനങ്ങളടക്കമുള്ളവ നല്ലതുപോലെ പൊതിഞ്ഞുസൂക്ഷിച്ചിരുന്നു. പോർച്ചുഗലിനും ഇന്ത്യയ്ക്കും ഇടയിലുള്ള വാണിജ്യവ്യാപാരം ശക്തമായിരുന്ന കാലത്ത് തകർന്നതാണ് കപ്പൽ.
ശരീര അളവെടുക്കുന്നതിനിടെ 17കാരിയെ പീഡിപ്പിക്കാൻ ശ്രമം; ദുബായിൽ പാക് ജിം പരിശീലകൻ അറസ്റ്റിൽ
1994ൽ മറ്റൊരു പോർട്ടുഗീസ് കപ്പലായ ഔർ ലേഡി ഒഫ് ദി മാർടിയേഴ്സ് കാസ്കെയിസിന് സമീപത്തെ സാവോ ജൂലിയാവോയിൽ നിന്ന് കണ്ടെത്തിയിരുന്നു. 'ടാഗസ് നദിയുടെ കവാടം കപ്പലുകളെ സംബന്ധിച്ച മരണമുഖമാണെന്നാണ് വിദഗ്ധർ കണക്കാക്കിയിരുന്നത്. ഇത് ശരിവെക്കുന്നതാണ് പുതിയ കണ്ടെത്തൽ'- സാംസ്കാരിക മന്ത്രി ലൂയിസ് മെൻഡസ് പറഞ്ഞു.
കാസ്കെയിൽ മുനിസിപ്പൽ കൗൺസിലിന്റെ പത്ത് വർഷം നീണ്ട പ്രോജക്ടിന്റെ ഭാഗമായാണ് കണ്ടെത്തൽ. നേവിയും പോർച്ചുഗീസ് ഗവണ്‍മെന്റും ലിസ്ബണിലെ നോവ സർവകലാശാലയും സംയുക്തമായാണ് പ്രോജക്ട് നടപ്പാക്കുന്നത്.
