ശരീര അളവെടുക്കുന്നതിനിടെ 17കാരിയെ പീഡിപ്പിക്കാൻ ശ്രമം; ദുബായിൽ പാക് ജിം പരിശീലകൻ അറസ്റ്റിൽ

Last Updated:
ദുബായ്: ശരീരത്തിൻറെ അളവെടുക്കുന്നതിനിടെ 17കാരിയെ പീഡിപ്പിക്കാൻ ശ്രമിച്ചതിന് പാകിസ്ഥാനിയായ ബോഡി ബിൽ‌ഡിംഗ് പരിശീലകൻ അറസ്റ്റിൽ. 17കാരിയായ ഈജിപ്ഷ്യൻ പെൺകുട്ടിയുടെ പരാതിയിലാണ് അറസ്റ്റ്. വടിവൊത്ത ശരീരം നേടിയെടുക്കുന്നതിനായി അയൽവാസിയോടൊപ്പം ജിമ്മിലെത്തിയ പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ചുവെന്നാണ് കേസ്.
ആദ്യദിവസം ജിമ്മിൽ പേര് രജിസ്റ്റർ ചെയ്തതിന് ശേഷം വനിതാ കോച്ചിന്റെ ശിക്ഷണത്തിൽ പെൺകുട്ടി പരിശീലനം തുടങ്ങി. തിരിച്ച് വീട്ടിലേക്ക് മടങ്ങുന്നതിനിടെ പാകിസ്ഥാനിയായ പരിശീലകൻ പുറത്ത് പെൺകുട്ടിയെ തടഞ്ഞുനിർത്തി സംസാരിച്ചു. ജിമ്മിൽ അംഗത്വം എടുത്തത് എന്തിനെന്നായിരുന്നു 34കാരനായ പരിശീലകന് അറിയേണ്ടിയിരുന്നത്. ഉറച്ചതും വടിവൊത്തതുമായ ശരീര സൗന്ദര്യം നേടിയെടുക്കാനാണെന്ന് പെൺകുട്ടി മറുപടിയും നൽകി.
പിറ്റേ ദിവസം വൈകിട്ട് മൂന്ന് മണിയോടെ പരിശീലനത്തിനെത്തിയ പെൺകുട്ടിയെ ശരീരത്തിന്റെ അളവെടുക്കാനായി സ്വകാര്യമുറിയിലേക്ക് കൂട്ടിക്കൊണ്ടുപോവുകയായിരുന്നു. മുറിയിൽവച്ച് പീഡിപ്പിക്കാൻ ശ്രമിച്ച 34കാരനെ തള്ളിമാറ്റി രക്ഷപ്പെട്ട പെൺകുട്ടി അമ്മയോട് വിവരം പറഞ്ഞു. പൊലീസിൽ പരാതി നൽകിയതോടെ പാകിസ്ഥാനിയെ അറസ്റ്റ് ചെയ്യുകയായിരുന്നു.
advertisement
ആരോപണവിധേയനായ പരിശീലകൻ പെൺകുട്ടിയുടെ അരക്കെട്ടിൽ കടന്നുപിടിക്കുകയും  ചുംബിക്കാൻ ശ്രമിക്കുകയുമായിരുന്നുവെന്ന് കോടതിയിൽ സമർപ്പിച്ച കുറ്റപത്രത്തിൽ പറയുന്നു. തന്റെ പാന്റ് വലിച്ചൂരാൻ ശ്രിച്ചു. പിന്നാലെ ടോപ് ഉയർത്താനും ചുംബിക്കാനും ശ്രമിച്ചു. ഇതിനിടെ അയാളെ തള്ളിമാറ്റി രക്ഷപ്പെടുകയായിരുന്നു' - പെൺകുട്ടിയുടെ പരാതിയിൽ പറയുന്നു. ദുബായ് കോടതി കേസ് പരിഗണിച്ചപ്പോള്‍ താൻ കുറ്റം ചെയ്തിട്ടില്ലെന്ന് ചൂണ്ടിക്കാട്ടിയ പരിശീലകൻ ആരോപണങ്ങളെ നിഷേധിക്കുകയായിരുന്നു. ഒക്ടോബർ 16ന് കേസ് വീണ്ടും പരിഗണിക്കും.
മലയാളം വാർത്തകൾ/ വാർത്ത/World/
ശരീര അളവെടുക്കുന്നതിനിടെ 17കാരിയെ പീഡിപ്പിക്കാൻ ശ്രമം; ദുബായിൽ പാക് ജിം പരിശീലകൻ അറസ്റ്റിൽ
Next Article
advertisement
മംഗളൂരു-തിരുവനന്തപുരം റൂട്ടിൽ പ്രതിവാര സ്‌പെഷ്യൽ ട്രെയിൻ
മംഗളൂരു-തിരുവനന്തപുരം റൂട്ടിൽ പ്രതിവാര സ്‌പെഷ്യൽ ട്രെയിൻ
  • മംഗളൂരു-തിരുവനന്തപുരം റൂട്ടിൽ പ്രതിവാര സ്‌പെഷ്യൽ ട്രെയിൻ സർവീസ്

  • ഡിസംബർ 7 മുതൽ 2026 ജനുവരി 19 വരെ സർവീസ്

  • പ്രതിവാര സ്‌പെഷ്യൽ ട്രെയിൻ സർവീസ് നടത്തും

View All
advertisement