TRENDING:

ക്യൂബയിൽ വൈദ്യുതിതടസം രൂക്ഷമായതിൽ പ്രതിഷേധിച്ച് കമ്യൂണിസ്റ്റ് പാർട്ടി ഓഫീസിന് തീയിട്ടു

Last Updated:

യുഎസിന്റെ എണ്ണ ഉപരോധം മൂലമാണ് ക്യൂബയിൽ വൈദ്യുതി തടസം രൂക്ഷമായത്

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
ക്യൂബ: വൈദ്യുതി തടസത്തെ തുടർന്ന് ക്യൂബയിൽ തെരുവിലിറങ്ങി പ്രതിഷേധക്കാർ. കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫീസിന് നേരെയാണ് ആളുകൾ പ്രതിഷേധപ്രകടനം നടത്തിയത്. മദ്ധ്യക്യൂബയിൽ പ്രവർത്തിക്കുന്ന കമ്യൂണിസ്റ്റ് സർക്കാർ ഓഫീസ് പ്രതിഷേധക്കാർ തീയിട്ട് നശിപ്പിച്ചു.
News18
News18
advertisement

യുഎസിന്റെ എണ്ണ ഉപരോധം മൂലമാണ് ക്യൂബയിൽ വൈദ്യുതി തടസം രൂക്ഷമായത്. ഭക്ഷ്യക്ഷാമത്തിനെതിരെ കഴിഞ്ഞ വെള്ളിയാഴ്ചയാണ് പ്രതിഷേധം ആരംഭിച്ചത്. ആദ്യഘട്ടത്തിൽ സമാധാനപരമായി തുടങ്ങിയ റാലി പിന്നീട് അക്രമാസക്തമാവുകയായിരുന്നു.

ഓഫീസിന് മുന്നിലേക്ക് പാഞ്ഞടുത്ത പ്രതിഷേധക്കാർ ഓഫീസിൽ തീയിട്ടു. ഓഫീസിനുള്ളിൽ സൂക്ഷിച്ചിരുന്ന ഫയലുകളും മറ്റും കത്തിച്ചു. സംഭവസ്ഥലത്ത് വലിയ തീപിടിത്തമുണ്ടായി. ഇതിന്റെ ദൃശ്യങ്ങൾ സോഷ്യൽമീഡിയയിൽ പുറത്തുവന്നിട്ടുണ്ട്.

നീണ്ടുനിൽക്കുന്ന വൈദ്യുതി തടസത്തിൽ സമീപനം പാലിക്കണമെന്നും അക്രമങ്ങൾ വച്ചുപൊറുപ്പിക്കില്ലെന്നും ക്യൂബൻ പ്രസിഡന്റ് മി​ഗുവൽ ഡയസ് കാനൽ വ്യക്തമാക്കി.

advertisement

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

ക്യൂബയ്ക്ക് എണ്ണ വിൽക്കുന്ന ഏതൊരു രാജ്യത്തിനും മേൽ തീരുവ ചുമത്തുമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഭീഷണിപ്പെടുത്തിയിരുന്നു, ഭക്ഷണം, ഇന്ധനം, വൈദ്യുതി, മരുന്ന് എന്നിവയുടെ ക്ഷാമം ക്യൂബയ്ക്ക് വൻ തിരിച്ചടിയാവുകയാണ്.

Click here to add News18 as your preferred news source on Google.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ലോക വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/World/
ക്യൂബയിൽ വൈദ്യുതിതടസം രൂക്ഷമായതിൽ പ്രതിഷേധിച്ച് കമ്യൂണിസ്റ്റ് പാർട്ടി ഓഫീസിന് തീയിട്ടു
Open in App
Home
Video
Impact Shorts
Web Stories