പാലസ് യാഡിൽ നിന്നും ബ്രിട്ടീഷ് നാവികസേനയുടെ അകമ്പടിയോടെയാണ് മൃതദേഹ പേടകം ചരിത്രമുറങ്ങുന്ന വെസ്റ്റ് മിൻസ്റ്റർ ആബെയിൽ എത്തിച്ചത്. യുഎസ് പ്രസിഡൻറ് ജോബൈഡനും ഇന്ത്യൻ രാഷ്ട്രപതി ദ്രൗപതി മുർമുവും ഉൾപ്പെടെ രണ്ടായിരത്തിലേറെ ലോക നേതാക്കൾ ആദരാഞ്ജലികൾ അർപ്പിച്ചു.
Also Read- ചാൾസ് മൂന്നാമൻ ഇനി ബ്രിട്ടിഷ് രാജാവ്; ഔദ്യോഗിക പ്രഖ്യാപനമായി
ഒരു മണിക്കൂർ നീണ്ട പ്രാർത്ഥന ചടങ്ങുകൾക്ക് ശേഷം രാജകുടുംബാംഗങ്ങളുടെ അകമ്പടിയോടെ മൃതദേഹം വെല്ലിങ്ടൺ ആർക്കിലേക്ക് കൊണ്ടുപോയി.
advertisement
Also Read- എലിസബത്ത് രാജ്ഞിയുടെ സ്വകാര്യ സ്വത്തുക്കൾക്ക് ഇനി അവകാശി ആര്?
10 ലക്ഷം ജനങ്ങളാണ് ലണ്ടൻ നഗരത്തിൽ സംസ്കാര ചടങ്ങുകൾ വീക്ഷിക്കുന്നതിനായി തടിച്ചുകൂടിയത്. ഒളിചിതറുന്ന കിരീടവും ചെങ്കോലും രാജമുദ്രയും ബാക്കിയാക്കി. രണ്ടാം എലിസബത്ത് രാജ്ഞിക്ക് ഇനി മണ്ണിലേക്ക് മടക്കം.
സെപ്റ്റംബർ ഒമ്പതിനാണ് ചാള്‍സ് മൂന്നാമന്റെ അമ്മയായ എലിസബത്ത് രാജ്ഞി വിടവാങ്ങിയത്. വാര്‍ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്നായിരുന്നു അന്ത്യം.
ജകുടുംബാംഗങ്ങളും പ്രധാനമന്ത്രിയും മുതിർന്ന രാഷ്ട്രീയക്കാരും കാന്റർബറി ആർച്ച്ബിഷപ്പും അടങ്ങുന്ന അക്സഷൻ കൗൺസിൽ അംഗങ്ങൾ രാജാവായി ചാൾസ് മൂന്നാമനെ പ്രഖ്യാപിച്ചിരുന്നു. എലിസബത്ത് രാജ്ഞിയുടെ മൂത്തമകനാണ് ചാള്‍സ്. 73 വയസ്സാണ് പ്രായം. എലിസബത്ത് രാജ്ഞിയുടെയും ഭര്‍ത്താവ് ഫിലിപ്പ് രാജകുമാരന്റെയും മകനായി 1948 നവംബര്‍ 14 നാണ് ചാള്‍സിന്റെ ജനനം. ബ്രിട്ടന്റെ സിംഹാസനത്തിലെത്തിയ ഏറ്റവും പ്രായം കൂടിയ ആളാണ് ചാള്‍സ്.