രാഷ്ട്രീയ തിരിച്ചടികൾ ഉണ്ടാകുമെന്ന ആശങ്ക ഉപദേഷ്ടാക്കൾ ട്രംപിനോട് വിശദീകരിച്ചു. കൂടാതെ കഴിഞ്ഞ ദിവസങ്ങളിൽ പുറത്തുവന്ന സർവേകൾ അനുസരിച്ച്, യുഎസിലെ ഭൂരിഭാഗം ആളുകളും സംഘർഷത്തെ എതിർക്കുന്നു. യുദ്ധം അവസാനിപ്പിക്കണമെന്നാണ് ജനങ്ങൾ ആവശ്യപ്പെടുന്നത്. സംഘർഷം തുടർന്നാൽ ആഗോള ഊർജ്ജ മേഖലയിലും വലിയ തിരിച്ചടികൾ ഉണ്ടാകുമെന്നാണ് റിപ്പോർട്ട്.
കഴിഞ്ഞ ദിവസം മാദ്ധ്യമങ്ങളുമായി സംസാരിക്കുന്നതിനിടെ യുദ്ധം അവസാനിപ്പിക്കുന്നകിനെ കുറിച്ച് ട്രംപ് സൂചന നൽകിയിരുന്നു. യുദ്ധം ഏറെ കുറെ പൂർത്തിയായെന്നും സൈനികപരമായി നോക്കുകയാണെങ്കിൽ ടെഹ്റാനിൽ ഒന്നും അവശേഷിക്കുന്നില്ലെന്നും ട്രംപ് പ്രതികരിച്ചിരുന്നു. ഇറാന് നാവികസേനയില്ല, ആശയവിനിമയ സംവിധാനങ്ങളില്ല വ്യോമസേനയുമില്ല. അതിനാൽ യുദ്ധം ഏകദേശം അവസാനിച്ചു. ഇറാന്റെ മിസൈലുകൾ ചിതറിപ്പോയി. അവരുടെ ഡ്രോണുകൾ എല്ലായിടത്തും നശിപ്പിക്കപ്പെടുകയാണ്. ഹോർമുസ് കടലിടുക്കിലൂടെ കപ്പലുകൾ ഇപ്പോൾ കടന്നുപോകുന്നുണ്ടെന്നും അത് പിടിച്ചെടുക്കുന്നതിനെ കുറിച്ച് ആലോചിക്കുകയാണെന്നുമായിരുന്നു അവകാശവാദം.
advertisement
ട്രംപിന്റെ പ്രസ്താവനയ്ക്ക് പിന്നാലെ ട്രംപിന് മറുപടിയുമായി ഇറാനും രംഗത്തെത്തി. സംഘർഷം എപ്പോൾ അവസാനിപ്പിക്കണമെന്ന് അമേരിക്കയല്ല തീരുമാനിക്കുന്നതെന്ന് ഇറാന്റെ ഇസ്‌ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സ് പ്രതികരിച്ചു.
