മതമൗലികവാദികളില്‍ നിന്നുള്ള ആക്രമണത്തില്‍ താന്‍ ബുദ്ധിമുട്ടുന്നതായി യുകെയിലെ വാര്‍ത്താ ഏജന്‍സികളോട് മുഗള്‍ പറഞ്ഞു. യുകെയിലെ ചില സിവില്‍ ഉദ്യോഗസ്ഥര്‍ ഈ സംഘടനകളോട് അനുതാപ പൂര്‍വമായാണ് പെരുമാറുന്നതെന്ന് അദ്ദേഹം ആരോപിച്ചു. തീവ്രവാദ കാഴ്ചപ്പാടുകള്‍ സമൂഹത്തില്‍ വ്യാപിക്കാന്‍ അനുവദിക്കരുതെന്ന് ഋഷി സുനകിന്റെ ആരോഗ്യസെക്രട്ടറി വിക്ടോറിയ അറ്റ്കിന്‍സ് മുന്നറിയിപ്പ് നല്‍കിയതിന് പിന്നാലെയാണ് മുഗളിന്റെ പിന്‍വാങ്ങല്‍. സംസാര സ്വാതന്ത്ര്യം മാത്രമല്ല, പൗരന്മാര്‍ക്ക് അവരുടെ ദൈനംദിന ജീവിതം നയിക്കാനുള്ള അവകാശവും തമ്മിലുള്ള സമതുലിതാവസ്ഥ നിർത്തുന്നതായിരിക്കും പുതിയ സമീപനമെന്ന് അറ്റ്കിന്‍സ് പറഞ്ഞു.
advertisement
''ഒരു രാജ്യമെന്ന നിലയില്‍ നാം പുലര്‍ത്തുന്ന മൂല്യങ്ങള്‍ക്ക് വിരുദ്ധമായ കാഴ്ചപ്പാടുകള്‍ പുലര്‍ത്തുന്ന ചിലരുണ്ട്. ഇത് സങ്കടകരമായ കാര്യമാണ്. ഇത്തരം കാഴ്ചപ്പാടുകള്‍ നമ്മുടെ സമൂഹത്തില്‍ വ്യാപിക്കാന്‍ അനുവദിക്കരുത്,'' അറ്റ്കിനെ ഉദ്ധരിച്ച് സ്‌കൈന്യൂസ് റിപ്പോര്‍ട്ടു ചെയ്തു. സര്‍ക്കാരിന്റെ പുതിയ മാനദണ്ഡത്തിന് പരിധിയിൽ വരുന്ന സംഘടനകളെ സര്‍ക്കാരും പൊതുസ്ഥാപനങ്ങളും കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്തിയേക്കും. അവയ്ക്കുള്ള പൊതു ഫണ്ടിംഗും പങ്കാളിത്തവും അവസാനിപ്പിക്കാനും നിര്‍ദേശമുണ്ട്.
യുകെ സര്‍ക്കാരിന്റെ കമ്മ്യൂണിറ്റീസ് സെക്രട്ടറിയായ മൈക്കിള്‍ ഗേവ് യുകെ സര്‍ക്കാരിന്റെ തീവ്രവാദത്തെക്കുറിച്ചുള്ള നിര്‍വചനം കഠിനമാക്കാനുള്ള ശ്രമത്തിലാണെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. ഗാസയില്‍ യുദ്ധം ആരംഭിച്ചതിനെത്തുടര്‍ന്ന് തീവ്രവാദ ഭീഷണികള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ തീവ്രവാദം സംബന്ധിച്ച സർക്കാരിന്റെ പുതിയ നിര്‍വചനം വരുന്ന ആഴ്ചയില്‍ ഗേവ് പൊതുജനങ്ങളെ അറിയിക്കുമെന്നാണ് കരുതുന്നത്. പലസ്തീന്‍ അനുകൂല റാലികളില്‍ പങ്കുചേരുന്നവര്‍ക്ക് അത് വേണോ വേണ്ടയോ എന്ന് തീരുമാനിക്കാന്‍ അവരെ അനുവദിക്കുന്നതായിരിക്കും പുതിയ നിര്‍വചനമെന്ന് ഗോവ് പറഞ്ഞു.