ചില അറബ് രാജ്യങ്ങൾ ഹമാസിനെതിരായ യുദ്ധത്തിന് നിശബ്ദ പിന്തുണ നൽകി: ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു

Last Updated:

തന്റെ സൈനിക നടപടികളുടെ ഭാഗമായി റഫയിൽ ആക്രമണം തുടരുമെന്നും നെതന്യാഹു അറിയിച്ചു

യുഎസ് പ്രസിഡൻ്റ് ജോ ബൈഡൻ പറഞ്ഞ എല്ലാ പരിധികളും അവഗണിച്ച് റഫ അധിനിവേശവുമായി മുന്നോട്ടുപോകാൻ തയ്യാറാണെന്ന് വ്യക്തമാക്കി ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. തന്റെ സൈനിക നടപടികളുടെ ഭാഗമായി റഫയിൽ ആക്രമണം തുടരുമെന്നും നെതന്യാഹു അറിയിച്ചു. എല്ലാ പരിധികളും കടന്നത് ആരാണെന്ന് നിങ്ങൾക്കറിയാമെന്നും ഇനി ഒക്ടോബർ 7 ന് നടന്നതുപോലുള്ള സംഭവങ്ങൾ ഒരിക്കലും ഉണ്ടാകില്ലെന്നും അതിന് അനുവദിക്കുകയില്ലെന്നും അദ്ദേഹം പറഞ്ഞു. ഇസ്രായേൽ പൗരർന്മാർക്കെതിരെ ഒക്ടോബർ 7 നാണ് ഹമാസിന്റെ ഭീകരാക്രമണം ഉണ്ടായത്.
കൂടാതെ ഹമാസിനെതിരായ ഇസ്രായേൽ യുദ്ധവുമായി മുന്നോട്ട് പോകുന്നതിന് നിരവധി അറബ് രാജ്യങ്ങളുടെ നിശബ്ദ പിന്തുണയും തനിക്ക് ലഭിച്ചതായി നെതന്യാഹു വെളിപ്പെടുത്തി. ഹമാസ് ഇറാൻ്റെ ഭീകര അച്ചുതണ്ടിൻ്റെ ഭാഗമാണെന്ന് അവർക്കറിയാമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. അതോടൊപ്പം ആറാഴ്ചയ്ക്കുള്ളിൽ ഒരുപക്ഷേ യുദ്ധം അവസാനിച്ചേക്കാനുള്ള സാധ്യതയും അദ്ദേഹം സൂചിപ്പിച്ചു. അതേസമയം ഹമാസിൻ്റെ ഭീകരവാദ ബറ്റാലിയനുകളിൽ 18 എണ്ണം നശിപ്പിച്ചുവെന്നും അവശേഷിക്കുന്ന ആറ് യൂണിറ്റുകളിൽ നാലെണ്ണം റഫയിലാണെന്നും നെതന്യാഹു അവകാശപ്പെടുന്നു.
advertisement
1.5 ദശലക്ഷത്തിലധികം മനുഷ്യർ അഭയാർത്ഥികളായി തിങ്ങിപ്പാർക്കുന്ന ഇടമാണ് റഫ. എന്നാൽ ജനലക്ഷങ്ങൾക്ക് നേരെയുള്ള ഇസ്രായേലി ബോംബാക്രമണം വിനാശകരമായ പ്രത്യാഘാതങ്ങൾ സൃഷ്ടിക്കുമെന്നാണ് പലരും മുന്നറിയിപ്പ് നൽകുന്നത്. കൂടാതെ ഇസ്രായേലിൻ്റെ വലതുപക്ഷ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനോടുള്ള ഭിന്നത ബൈഡൻ ശനിയാഴ്ച ഊന്നി പറഞ്ഞു. " നടപടികളുടെ അനന്തരഫലമായി നഷ്ടപ്പെടുന്ന നിരപരാധികളുടെ ജീവനിൽ ഇസ്രായേൽ നേതാവ് കൂടുതൽ ശ്രദ്ധ നൽകണം" എന്നും ബൈഡൻ വ്യക്തമാക്കി.
നെതന്യാഹു ഇസ്രായേലിനെ സഹായിക്കുന്നതിന് പകരം ദ്രോഹിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചിരുന്നു. റഫയിൽ ആക്രമണങ്ങൾ നടത്തുന്ന നെതന്യാഹുവിനെതിരെ ബൈഡൻ തുറന്നടിക്കുകയും ചെയ്തു. ഗാസയുടെ ഭാഗത്തുള്ള സിവിലിയന്മാരെ ഒഴിപ്പിക്കാൻ ഒരു വഴി കണ്ടെത്തണമെന്നും അദ്ദേഹം നിർദ്ദേശിച്ചു. ചില ഉന്നത ഹമാസ് നേതാക്കൾ ഗാസയിൽ ഒളിച്ചിരിക്കുന്നതായും യുദ്ധം ആരംഭിച്ചതിനുശേഷം ഏകദേശം 12,000 ഹമാസ് തീവ്രവാദികളെ കൊന്നതായും ഇസ്രായേൽ ഡിഫൻസ് ഫോഴ്സ് (IDF ) സ്ഥിരീകരിച്ചു.
മലയാളം വാർത്തകൾ/ വാർത്ത/World/
ചില അറബ് രാജ്യങ്ങൾ ഹമാസിനെതിരായ യുദ്ധത്തിന് നിശബ്ദ പിന്തുണ നൽകി: ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു
Next Article
advertisement
അധ്യാപികയില്‍ നിന്ന്  വിവാഹിതരായ പുരുഷന്മാര്‍ തേടിയെത്തുന്ന 'ഷുഗര്‍ ബേബി' ആയതിന്റെ കാരണം വെളിപ്പെടുത്തി 36കാരി
അധ്യാപികയില്‍ നിന്ന് വിവാഹിതരായ പുരുഷന്മാര്‍ തേടിയെത്തുന്ന 'ഷുഗര്‍ ബേബി' ആയതിന്റെ കാരണം വെളിപ്പെടുത്തി 36കാരി
  • മുൻ അധ്യാപിക കോണി കീറ്റ്‌സ് 65 പുരുഷന്മാരുമായി ബന്ധം പുലർത്തുന്നു.

  • കീറ്റ്‌സ് മണിക്കൂറിൽ 20,000 മുതൽ 35,000 രൂപ വരെ സമ്പാദിക്കുന്നു.

  • കീറ്റ്‌സ് തന്റെ മകളെ നന്നായി പരിപാലിക്കുന്നുണ്ടെന്ന് പറയുന്നു.

View All
advertisement