TRENDING:

ഹോർമുസ് കടലിടുക്ക് ‘ടോൾ റൂട്ടാക്കി’ ഇറാൻ; നിയന്ത്രിക്കാൻ രഹസ്യ കോഡുകളും ചൈനീസ് കറൻസിയും

Last Updated:

റിപ്പോർട്ടുകൾ പ്രകാരം ഇസ്ലാമിക് റെവല്യൂഷണറി ​ഗാർഡ് കോർപ്സുമായി (IRGC) ബന്ധമുള്ള കമ്പനി മുഖേന ടാങ്കർ, കാർഗോ കപ്പൽ ഓപ്പറേറ്റർമാർക്ക് ഫീസ് അടച്ച് സുരക്ഷിതമായി കടന്നുപോകാൻ അവസരം ലഭിക്കും

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
ന്യൂഡൽഹി: ഹോർമുസ് കടലിടുക്കിലൂടെ കടന്നുപോകുന്ന കപ്പലുകൾക്ക് രഹസ്യ കോഡുകളും ഉയർന്ന ഫീസും നിർബന്ധമാക്കാൻ ഇറാൻ തയ്യാറെടുക്കുന്നതായി റിപ്പോർട്ട്. ഈ ആഴ്ച ഇറാൻ നിയമസഭ പാസാക്കിയ ബില്ലിനെ തുടർന്നാണ് നീക്കം. കപ്പലുകൾക്ക് രണ്ട് മില്യൺ ഡോളർ വരെ ചൈനീസ് യുവാൻ അല്ലെങ്കിൽ ക്രിപ്‌റ്റോകറൻസിയായി അടയ്ക്കേണ്ടി വരുമെന്നാണ് സൂചന.
News18
News18
advertisement

ലോകത്തിലെ പ്രധാന വ്യാപാര പാതയായ ഹോർമുസ് കടലിടുക്കിൽ കടുത്ത നിയന്ത്രണം കൊണ്ടുവരാനാണ് ഇറാൻ ശ്രമിക്കുന്നതെന്നാണ് വിലയിരുത്തൽ. റിപ്പോർട്ടുകൾ പ്രകാരം ഇസ്ലാമിക് റെവല്യൂഷണറി ​ഗാർഡ് കോർപ്സുമായി (IRGC) ബന്ധമുള്ള കമ്പനി മുഖേന ടാങ്കർ, കാർഗോ കപ്പൽ ഓപ്പറേറ്റർമാർക്ക് ഫീസ് അടച്ച് സുരക്ഷിതമായി കടന്നുപോകാൻ അവസരം ലഭിക്കും.

കപ്പലുകൾ അവരുടെ മുഴുവൻ രേഖകളും IRGCയ്ക്ക് സമർപ്പിക്കണമെന്നാണ് നിബന്ധന. ഹോർമുസ് വഴി കടന്നുപോകുന്ന കപ്പലുകൾ ഉടമസ്ഥത, പതാക, ചരക്ക്, ലക്ഷ്യസ്ഥാനം, ജീവനക്കാരുടെ വിവരങ്ങൾ എന്നിവ സമർപ്പിക്കേണ്ടതുണ്ട്.

advertisement

IRGC നാവികസേന ഈ വിവരങ്ങൾ പരിശോധിച്ച് കപ്പലുകൾക്ക് യുഎസ്- ഇസ്രയേൽ രാജ്യങ്ങളുമായി ബന്ധമില്ലെന്ന് ഉറപ്പാക്കും. തുടർന്ന് ഷിപ്പിംഗ് കമ്പനികൾ ഫീസ് സംബന്ധിച്ച് ചര്‍ച്ച നടത്തും. എണ്ണ ടാങ്കറുകൾക്ക് ഒരു ബാരലിന് ഏകദേശം 1 ഡോളർ മുതൽ ഫീസ് ഈടാക്കുമെന്നാണ് റിപ്പോർട്ട്.

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

അന്താരാഷ്ട്ര നിയമങ്ങൾ പാലിച്ചുകൊണ്ടാണ് ഹോർമുസ് വഴി കടക്കുന്ന കപ്പലുകളുടെ ഗതാഗതം നിയന്ത്രിക്കുന്നതെന്ന് ഇറാൻ അറിയിച്ചു. കപ്പലുകൾക്ക് ഫീസ് ചുമത്തുന്ന ബില്ലിന് ഇറാന്റെ ദേശീയ സുരക്ഷാ സമിതി അംഗീകാരം നൽകിയിട്ടുണ്ട്.

advertisement

Click here to add News18 as your preferred news source on Google.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ലോക വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/World/
ഹോർമുസ് കടലിടുക്ക് ‘ടോൾ റൂട്ടാക്കി’ ഇറാൻ; നിയന്ത്രിക്കാൻ രഹസ്യ കോഡുകളും ചൈനീസ് കറൻസിയും
Open in App
Home
Video
Impact Shorts
Web Stories