അബുദാബിയിലേക്കും തിരിച്ചുമുള്ള സർവീസുകൾ കൂടുതൽ കാലത്തേക്ക് നിർത്തിവയ്ക്കുമെന്നാണ് റിപ്പോർട്ട്. ഗൾഫ് രാജ്യങ്ങളിൽ കുടുങ്ങികിടക്കുന്ന യാത്രക്കാരെ തിരികെ എത്തിക്കുന്നതിനുള്ള നടപടികൾ തുടരുകയാണ്.
ദോഹയിലെ ഹമദ് അന്താരാഷ്ട്ര വിമാനത്താവളം വഴി കുറച്ച് ആളുകളെ സ്വദേശത്തേക്ക് കൊണ്ടുപോയിട്ടുണ്ട്. വിമാന സർവീസുകൾ തുടരുമെന്ന് ഖത്തർ സിവിൽ ഏവിയേഷൻ അതോറിറ്റി അറിയിച്ചു.
വിമാവനങ്ങളുടെ സർവീസിൽ മാറ്റമുണ്ടായ സാഹചര്യത്തിൽ 8000 യാത്രക്കാർ ഖത്തർ വിമാനത്താവളത്തിൽ കുടുങ്ങി. യാത്രക്കാർക്ക് വേണ്ടിയുള്ള എല്ലാ സൗകര്യങ്ങളും വിമാനത്താവള അധികൃതർ സജ്ജമാക്കിയിട്ടുണ്ട്.
അതേസമയം, കഴിഞ്ഞ ആഴ്ചയിൽ 80 ഓളം അധിക വിമാന സർവീസുകൾ നടത്തിയതായും 97,000 ത്തിലധികം യാത്രക്കാരെ നാട്ടിലേക്ക് മടങ്ങാൻ സഹായിച്ചതായും ഒമാൻ എയർ അറിയിച്ചു. വിമാനങ്ങളുടെ എണ്ണം വർദ്ധിപ്പിക്കുന്നത് തുടരുമെന്നും എയർലൈൻ കൂട്ടിച്ചേർത്തു.
advertisement
