TRENDING:

മൂന്നു വയസുകാരി ഷെറിന്റെ കൊലപാതകം; വളര്‍ത്തച്ഛന് ജീവപര്യന്തം

Last Updated:

എറണാകുളം സ്വദേശിയായ വെസ്ലി മാത്യൂസിന് ഡാലസ് കോടതിയാണ് തടവ് ശിക്ഷ വിധിച്ചത്. വെസ്ലി മാത്യൂസിനെതിരെ കൊലക്കുറ്റമാണ് കോടതി ചുമത്തിയിരുന്നത്. 2017 ഒക്ടോബറിലാണ് ഷെറിന്‍ മാത്യൂസ് കൊല്ലപ്പെട്ടത്.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
ടെക്‌സാസ്: യു.എസില്‍ മൂന്ന് വയസുകാരി ഷെറിന്‍ മാത്യൂസ് ദുരൂഹസാഹചര്യത്തില്‍ കൊല്ലപ്പെട്ട സംഭവത്തില്‍ കൊലപാതകത്തില്‍ വളര്‍ത്തച്ഛന്‍ വെസ്‌ലി മാത്യൂസിന് ജീവപര്യന്തം. എറണാകുളം സ്വദേശിയായ വെസ്ലി മാത്യൂസിന് ഡാലസ് കോടതിയാണ് തടവ് ശിക്ഷ വിധിച്ചത്. വെസ്ലി മാത്യൂസിനെതിരെ കൊലക്കുറ്റമാണ് കോടതി ചുമത്തിയിരുന്നത്. 2017 ഒക്ടോബറിലാണ് ഷെറിന്‍ മാത്യൂസ് കൊല്ലപ്പെട്ടത്.
advertisement

മലയാളി ദമ്പതികളായ വെസ്‌ലി മാത്യൂസും സിനി മാത്യൂസും 2016-ല്‍ ബിഹാറിലെ ഒരു അനാഥാലയത്തില്‍ നിന്നാണ് ഷെറിനെ ദത്തെടുത്തത്. ഷെറിന്‍ കൊല്ലപ്പെട്ട കേസില്‍ വളര്‍ത്തമ്മ സിനി മാത്യൂസിനെ പതിനഞ്ച് മാസത്തിന് ശേഷം അടുത്തിടെ  ജയിലില്‍ നിന്ന് മോചിപ്പിച്ചിരുന്നു.

ഇതിനിടെ അബദ്ധത്തില്‍ കുഞ്ഞിന് പരുക്കേറ്റതായി വെസ്ലി കോടതിയില്‍ സമ്മതിച്ചിരുന്നു. കുറഞ്ഞ ശിക്ഷ ലഭിക്കാനാണ് കുറ്റം സമ്മതിച്ചത്. ദത്തെടുത്ത കുട്ടിയെ കൊല ചെയ്ത് ശരീരം ഡാലസിലെ കലുങ്കില്‍ ഉപേക്ഷിച്ചെന്നാണ് കേസ്.

പാല്‍ തൊണ്ടയില്‍ കുടുങ്ങി ഷെറിന്‍ മരിച്ചെന്നായിരുന്നു മാതാപിതാക്കളുടെ ആദ്യ മൊഴി. എന്നാല്‍ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിൽ ഇതു കണ്ടെത്താനായില്ല. ഇതോടെയാണ് ഇരുവരെയും പൊലീസ് അറസ്റ്റ് ചെയ്തത്.

advertisement

ഷെറിന്‍ മാത്യൂസിന്റെ മൃതദേഹം ലഭിക്കുമ്പോള്‍ ആന്തരികാവയങ്ങളിലടക്കം പുഴുവരിച്ചു തുടങ്ങിയിരുന്നുവെന്ന് ഡോക്ടര്‍മാര്‍ വെളിപ്പെടുത്തി. മൃതദേഹം ജീര്‍ണിച്ചിരുന്നതിനാല്‍ മരണകാര്യം കൃത്യമായി കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ലെന്നും ഷെറിന്റെ മൃതദേഹം പോസ്റ്റുമോർട്ടം ചെയ്ത ഫൊറന്‍സിക് പാത്തോളജിസ്റ്റ് എലിസബത്ത് വെന്‍ച്യൂറ കോടതിയില്‍ മൊഴി നല്‍കിയിരുന്നു.

മൂന്ന് വയസുള്ള ഷെറിനെ വീട്ടില്‍ ഒറ്റയ്ക്കാക്കിയ ശേഷം സ്വന്തം കുട്ടിയെയും കൊണ്ട് പുറത്ത് പോയെന്നായിരുന്നു ദമ്പതികളുടെ വാദം. കുട്ടിയില്‍ ചില മാനസിക അസ്വാസ്ഥ്യത്തിന്റെ ലക്ഷണങ്ങള്‍ കണ്ടതോടെ പ്രതികള്‍ക്ക് കുട്ടിയോട് നീരസമുണ്ടാവുകയും തുടര്‍ന്ന് കൊല്ലാന്‍ തീരുമാനിക്കുകയായിരുന്നുന്നെന്നാണ് പൊലീസ് റിപ്പോര്‍ട്ട്.

advertisement

Also Read ഷെറിൻ മാത്യൂസ് കൊലപാതകം: മലയാളി ദമ്പതികളുടേയും ബന്ധുക്കളുടേയും വിസ റദ്ദാക്കും

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

Click here to add News18 as your preferred news source on Google.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ലോക വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/World/
മൂന്നു വയസുകാരി ഷെറിന്റെ കൊലപാതകം; വളര്‍ത്തച്ഛന് ജീവപര്യന്തം