advertisement

ഷെറിൻ മാത്യൂസ് കൊലപാതകം: മലയാളി ദമ്പതികളുടേയും ബന്ധുക്കളുടേയും വിസ റദ്ദാക്കും

Last Updated:
ഹ്യൂസ്ടണ്‍: വളർത്തുമകൾ ഷെറിൻ മാത്യൂസിന്റെ കൊലപാതകത്തിൽ വിചാരണ നേരിടുന്ന മലയാളി ദമ്പതികളുടെയും ബന്ധുക്കളുടെയും ചില സുഹൃത്തുക്കളുടെയും വിസ റദ്ദാക്കുന്നതായി കേന്ദ്ര സര്‍ക്കാര്‍. വിദേശ ഇന്ത്യക്കാര്‍ക്കുള്ള പൗരത്വമായ ഓവര്‍സീസ്‌ സിറ്റിസണ്‍ഷിപ്പ്‌ ഓഫ്‌ ഇന്ത്യ (ഒ.സി.ഐ.) കാര്‍ഡ്‌ റദ്ദാക്കുന്നതിനു പുറമേ ഇവരെ കരിമ്പട്ടികയില്‍പ്പെടുത്താൻ ശുപാർശ ചെയ്തതായും ഹ്യൂസ്ടണിലെ ഇന്ത്യൻ കൗൺസിൽ ജനറലായ അനുപമ് റെ അറിയിച്ചു. ദേശീയ സുരക്ഷാ പ്രശ്‌നങ്ങള്‍ക്കു പുറമേ കേസിനെ തുടർന്നുള്ള നടപടികളിൽ ത‌ർക്കങ്ങൾ ഉണ്ടാവാതിരിക്കാനാണ് വിസ പിൻവലിക്കുന്നതെന്നാണ് വിശദീകരണം.
ഷെറിനെ ദത്തെടുത്ത വെസ്‌ലി മാത്യൂസ്‌, സിനി മാത്യൂസ്‌, വെസ്‌ലിയുടെ മാതാപിതാക്കള്‍, മാത്യൂസ്‌ ദമ്പതികളുടെ സുഹൃത്തുക്കളും .മലയാളികളുമായ മനോജ്‌ എന്‍. ഏബ്രഹാം, നിസി ടി. ഏബ്രഹാം എന്നിവരുടെ ഒ.സി.ഐ. യാണ് റദ്ദാക്കിയത്.
ബിഹാറിലെ ആശ്രമ അനാഥാലയത്തില്‍ നിന്ന് 2016 ലാണ് അമേരിക്കന്‍ മലയാളികളായ വെസ്ലിയും ഭാര്യ സിനിയും ഷെറിനെ ദത്തെടുത്തത്. ഇവരുടെ റിച്ചാർഡ്സനിലെ വസതിയിൽനിന്നും 2017 ഒക്ടോബർ ഏഴിനാണ് കാഴ്ചയ്ക്കും സംസാരത്തിനും വൈകല്യമുള്ള ഷെറിനെ കാണാതായത്. വളർത്തച്ഛൻ വെസ്‍ലി മാത്യൂസ് പരാതിപ്പെട്ട് 15 ദിവസത്തിനുശേഷം ഒക്ടോബർ 22നാണ് ഷെറിന്റെ മൃതദേഹം വീടിന് അര കിലോമീറ്റർ അകലെ കലുങ്കിനടിയിൽ കണ്ടെത്തിയത്.
advertisement
പാലു കുടിക്കാത്തതിനു ശിക്ഷയായി പുലർച്ചെ മൂന്നുമണിക്ക് ഷെറിനെ വീടിനുപുറത്തുനിർത്തിയിരുന്നുവെന്നും കുറച്ചുസമയത്തിനുശേഷം തിരികെയെത്തി നോക്കിയപ്പോൾ കുട്ടിയെ കാണാനില്ലായിരുന്നുവെന്നുമായിരുന്നു വെസ്‌ലി ആദ്യം പൊലീസിനു നൽകിയ മൊഴി. എന്നാൽ ദമ്പതികൾ കുട്ടിയെ അപായപ്പെടുത്തുകയായിരുന്നുവെന്ന് പിന്നീട് തെളിയുകയായിരുന്നു.
view comments
മലയാളം വാർത്തകൾ/ വാർത്ത/Crime/
ഷെറിൻ മാത്യൂസ് കൊലപാതകം: മലയാളി ദമ്പതികളുടേയും ബന്ധുക്കളുടേയും വിസ റദ്ദാക്കും
Next Article
advertisement
'മുഖ്യമന്ത്രിക്ക് സമനില തെറ്റി, ഒന്നുകൂടി തെറ്റിയാൽ ആ ഡാഷും കൂടി പൂരിപ്പിച്ചേനെ...' വി ഡി സതീശൻ
'മുഖ്യമന്ത്രിക്ക് സമനില തെറ്റി, ഒന്നുകൂടി തെറ്റിയാൽ ആ ഡാഷും കൂടി പൂരിപ്പിച്ചേനെ...' വി ഡി സതീശൻ
  • മുഖ്യമന്ത്രി പിണറായി വിജയന്റെ 'ഡാഷ് മോനെ' പരാമർശം വിവാദമായതിനെ വി ഡി സതീശൻ വിമർശിച്ചു

  • സമനില തെറ്റിയ മുഖ്യമന്ത്രിക്ക് വീണ്ടും തെറ്റിയാൽ കേരളത്തിന് വലിയ നാണക്കേടാകുമെന്ന് സതീശൻ

  • മാത്യു കുഴല്‍നാടന്‍ ശബ്ദരേഖ ഗുരുതരമാണെന്നും മന്ത്രി കെ കൃഷ്ണന്‍കുട്ടി ഉടൻ രാജിവെക്കണമെന്നും അഭിപ്രായം

View All
advertisement