TRENDING:

റോളക്സ്ഗേറ്റ്: പെറു സർക്കാരിനെ പിടിച്ചുകുലുക്കി വാച്ച് അഴിമതി; പ്രസിഡൻ്റിനെതിരെ അന്വേഷണം; ആറ് മന്ത്രിമാ‍ർ രാജിവെച്ചു

Last Updated:

റോളക്സിൻെറ ആഡംബര വാച്ചുകൾ ധരിച്ച് പ്രസിഡൻറ് പൊതുവേദിയിൽ വന്നതോടെ അഴിമതി ആരോപണം ഉയരുകയും അന്വേഷണം ആരംഭിക്കുകയും ചെയ്തു

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
ലാറ്റിനമേരിക്കൻ രാജ്യമായ പെറുവിൽ റോളക്സ് വാച്ചുമായി ബന്ധപ്പെട്ട് പ്രസിഡൻറ് അന്വേഷണം നേരിടുന്നതിന് പിന്നാലെ ആറ് ക്യാബിനറ്റ് മന്ത്രിമാർ രാജിവെച്ചു. പ്രസിഡൻറ് ദിന ബോലുവാർത്തെക്കെതിരെയാണ് അന്വേഷണം നടക്കുന്നത്. റോളക്സിൻെറ വിലപിടിപ്പുള്ള ആഡംബര വാച്ചുകൾ ധരിച്ച് പ്രസിഡൻറ് പൊതുവേദിയിൽ വന്നിരുന്നു. ഇതിന് പിന്നാലെ അഴിമതി ആരോപണം ഉണ്ടാവുകയും അന്വേഷണം ആരംഭിക്കുകയും ചെയ്തിരിക്കുകയാണ്. റോളക്സ്ഗേറ്റ് വിവാദം പെറുവിൽ കത്തിപ്പടരുന്നതിനിടയിൽ ആഭ്യന്തര മന്ത്രി വിക്ടർ ടോറസാണ് ആദ്യം രാജി പ്രഖ്യാപിച്ചത്. പ്രസിഡൻറിൻെറ വസതിയിലും ഓഫീസിലും ടോറസിൻെറ കീഴിലുള്ള പോലീസ് സേന റെയ്ഡ് നടത്തി രണ്ട് ദിവസം കഴിഞ്ഞപ്പോഴാണ് അദ്ദേഹം രാജിവെച്ചത്.
advertisement

ആഭ്യന്തര മന്ത്രി രാജിവെച്ച് ഒരു മണിക്കൂർ കഴിഞ്ഞപ്പോഴേക്കും അഞ്ച് മന്ത്രിമാർ കൂടി രാജിവെക്കുന്നതായി പ്രഖ്യാപിച്ചു. സ്ത്രീകളുടെ പ്രശ്നങ്ങൾ, വിദ്യാഭ്യാസം, ഗ്രാമവികസനം, ഉൽപ്പാദനം, വിദേശ വ്യാപാരം തുടങ്ങിയ വകുപ്പുകളിലെ മന്ത്രിമാരാണ് രാജി വെച്ചിരിക്കുന്നത്. മന്ത്രിമാർ എന്തുകൊണ്ടാണ് രാജിവെച്ചതെന്ന് ഇതുവരെ സർക്കാർ വിശദീകരിച്ചിട്ടില്ല. പെറുവിൽ പുതിയ പ്രധാനമന്ത്രി ഗുസ്താവോ അഡ്രിയാൻസെനും അദ്ദേഹത്തിൻ്റെ മന്ത്രിസഭയും സത്യപ്രതിജ്ഞ ചെയ്യാൻ ഇരിക്കുകയാണ്. ഇവ‍ർ ഇനി കോൺഗ്രസിന് മുന്നിൽ വോട്ടിങ്ങിന് പോവും. ഒരു മാസം മുമ്പാണ് ഈ വോട്ടിങ് നിശ്ചയിച്ചിരുന്നത്.

advertisement

Also read-ഖുറാൻ പരസ്യമായി കത്തിച്ച് സമരം ചെയ്ത സൽവാൻ മോമിക മരിച്ച നിലയില്‍; റിപ്പോർട്ട്

പുതിയ പ്രധാനമന്ത്രി സത്യപ്രതിജ്ഞ ചെയ്യുന്നതിന് രണ്ട് ദിവസം മുമ്പാണ് ആഭ്യന്തര മന്ത്രിയടക്കം ആറ് പേർ രാജിവെച്ചിരിക്കുന്നത്. രാജിവെച്ച ആറ് മന്ത്രിമാർക്ക് പകരം ആറ് പേരെ പുതിയ മന്ത്രിമാരായി അഴിമതി ആരോപണം നേരിടുന്ന പ്രസിഡൻറ് പ്രഖ്യാപിക്കുകയും ചെയ്തു. വ്യക്തിപരമായ കാരണങ്ങളാലാണ് താൻ രാജിവെക്കുന്നതെന്ന് ക്യാബിനറ്റ് മീറ്റിങ്ങിന് ശേഷം സംസാരിക്കവേ ടോറസ് പറഞ്ഞു. തെരുവ് കുറ്റകൃത്യങ്ങൾ വല്ലാതെ വർധിച്ചതിനാൽ ആഭ്യന്തര മന്ത്രിക്കെതിരെ കോൺഗ്രസിൽ രൂക്ഷവിമർശനം ഉയരുകയും ചെയ്തിരുന്നു. പ്രസിഡൻറിനെ അറിയിച്ചതിന് ശേഷമാണ് താൻ രാജി പ്രഖ്യാപനം നടത്തുന്നതെന്ന് ടോറസ് പറഞ്ഞു.

advertisement

പെറുവിൽ കഴിഞ്ഞ കുറച്ച് വർഷങ്ങളായി രാഷ്ട്രീയ അസ്ഥിരത തുടരുകയാണ്. കഴിഞ്ഞ എട്ട് വർഷത്തിനിടയിൽ രാജ്യത്തിന് ആറ് പ്രസിഡൻറുമാരാണ് ഉണ്ടായത്. പ്രസിഡൻറ് ദിന ബോലുവാർത്തെയ്ക്ക് വിലപിടിപ്പുള്ള നിരവധി റോളക്സ് വാച്ചുകളും ടൈം പീസുകളും ഉണ്ടെന്ന വാർത്ത രാജ്യത്തെ ഒരു പ്രമുഖ വാർത്താചാനൽ പുറത്ത് വിട്ടതോടെയാണ് പുതിയ വിവാദങ്ങളുടെ തുടക്കം. മാർച്ച് പകുതിയിലാണ് വാർത്ത പുറത്തുവന്നത്. എങ്ങനെയാണ് ഇത്രയും വിലപിടിപ്പുള്ള വാച്ചുകൾ പ്രസിഡൻറ് വാങ്ങിക്കൂട്ടിയത് എന്ന കാര്യത്തിൽ ഇതുവരെ വ്യക്തത വന്നിട്ടില്ല. വർഷം 55000 ഡോളർ മാത്രമാണ് പ്രസിഡൻറിൻെറ വരുമാനം. 61കാരിയായ ബോലുവാർത്തെ ഇതുവരെ വിവാദവുമായി ബന്ധപ്പെട്ട് വിശദീകരണം നടത്തിയിട്ടില്ല.

advertisement

Also read-കൗമാരക്കാരനുമായി സെക്സ്; 25കാരിയായ അധ്യാപികയെ ലൈംഗിക കുറ്റവാളിയായി പ്രഖ്യാപിച്ചു; ജയിൽ ശിക്ഷയില്ല

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

താൻ കഠിനാധ്വാനം ചെയ്തതിൻെറ ഫലമായി ലഭിച്ചതാണ് ഈ വാച്ചുകൾ എന്ന് മാത്രമാണ് അവർ പറഞ്ഞത്. അഴിമതി അന്വേഷണം പ്രസിഡൻറിനെ ലക്ഷ്യം വെച്ച് തന്നെയാണ് മുന്നോട്ട് പോവുന്നത്. 2022ലാണ് പ്രസിഡൻറായി ബോലുവാർത്തെ സ്ഥാനം ഏറ്റെടുത്തത്. ആ സമയത്ത് നൽകിയ സ്വത്തുവിവരങ്ങളിൽ തനിക്ക് ഇത്രയും വിലപിടിപ്പുള്ള വാച്ചുകൾ ഉണ്ടെന്ന വിവരം അവർ നൽകിയിരുന്നില്ല. പോലീസ് നടത്തിയ റെയ്ഡിൽ വാച്ചുകളൊന്നും കണ്ടെത്താൻ സാധിച്ചില്ലെന്നതാണ് മറ്റൊരു കാര്യം. മുൻ പ്രസിഡൻറ് പെഡ്രോ കാസില്ലോയുടെ പിൻഗാമിയായാണ് ബോലുവാർത്തെ ചുമതല ഏറ്റെടുക്കുന്നത്. റോളക്സ്ഗേറ്റ് വിവാദത്തിൽ വൈകാതെ തന്നെ അവർ അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരാവും.

advertisement

മലയാളം വാർത്തകൾ/ വാർത്ത/World/
റോളക്സ്ഗേറ്റ്: പെറു സർക്കാരിനെ പിടിച്ചുകുലുക്കി വാച്ച് അഴിമതി; പ്രസിഡൻ്റിനെതിരെ അന്വേഷണം; ആറ് മന്ത്രിമാ‍ർ രാജിവെച്ചു
Open in App
Home
Video
Impact Shorts
Web Stories