കൗമാരക്കാരനുമായി സെക്സ്; 25കാരിയായ അധ്യാപികയെ ലൈംഗിക കുറ്റവാളിയായി പ്രഖ്യാപിച്ചു; ജയിൽ ശിക്ഷയില്ല

Last Updated:

സംഭവത്തിൽ അധ്യാപിക വിദ്യാർത്ഥിയോടും കുടുംബത്തോടും ക്ഷമാപണം നടത്തി

(പ്രതീകാത്മക ചിത്രം)
(പ്രതീകാത്മക ചിത്രം)
പ്രായപൂർത്തിയാകാത്ത വിദ്യാർത്ഥിയുമായി സെക്സിലേർപ്പെട്ട അധ്യാപികയെ ലൈംഗിക കുറ്റവാളിയായി പ്രഖ്യാപിച്ചു. അതേസമയം കുറ്റങ്ങൾ സമ്മതിച്ച അധ്യാപികയ്ക്ക് ജയിൽ ശിക്ഷ ഉണ്ടാകില്ല. അടുത്ത 10 വർഷത്തേക്ക് ലൈംഗിക കുറ്റവാളിയായി അധ്യാപികയെ രേഖപ്പെടുത്താനും കോടതി വിധിച്ചു. അമേരിക്കയിലാണ് സംഭവം.
യുഎസിലെ വാഷിംഗ്ടൺ സ്‌പോക്കെയ്ൻ വാലിയിലെ സെൻട്രൽ വാലി ഹൈസ്‌കൂളിൽ പഠിപ്പിച്ചിരുന്ന മക്കെന്ന കിൻഡ്രെഡ് (25) പ്രായപൂർത്തിയാകാത്ത കുട്ടിയെ ലൈംഗിക ദുരുപയോഗം ചെയ്യുക, ലൈംഗികമായി ആശയവിനിമയം നടത്തുക എന്നീ കുറ്റങ്ങൾ സമ്മതിച്ചതായി ന്യൂയോർക്ക് പോസ്റ്റ് റിപ്പോർട്ട് ചെയ്തു.
2022 ജൂണിൽ ഇൻസ്റ്റാഗ്രാം വഴിയാണ് അധ്യാപികയും കൗമാരക്കാരനായ വിദ്യാർത്ഥിയുമായി ബന്ധം ആരംഭിച്ചത്. തുടർന്ന് ഇരുവരും പരസ്പരം സന്ദേശങ്ങൾ അയച്ച് നിരന്തരം ബന്ധം പുലർത്തി. 2022 നവംബറിൽ ഭർത്താവ് വീട്ടിൽ ഇല്ലാതിരുന്ന സമയത്ത് വിദ്യാർത്ഥിയും കിൻഡ്രെഡും അവരുടെ വീട്ടിൽ വെച്ച് ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടു.
advertisement
Photo: X
ഇവരെ ചുറ്റിപ്പറ്റി കിംവദന്തികൾ പരക്കാൻ തുടങ്ങിയെങ്കിലും കിൻഡ്രെഡും വിദ്യാർത്ഥിയും ലൈംഗിക ബന്ധ വാർത്ത നിഷേധിച്ചു. വിദ്യാർത്ഥിയുടെ സുഹൃത്തുക്കൾ 2022 ഡിസംബറിൽ സ്‌കൂൾ അധികൃതര്‍ക്ക് ഇരുവരും തമ്മിലുള്ള ചാറ്റുകളുടെ അടക്കം സ്‌ക്രീൻഷോട്ടുകൾ കൈമാറി.
പിന്നാലെ അന്വേഷണം ആരംഭിക്കുകയും ഉദ്യോഗസ്ഥർ വിദ്യാർത്ഥിയോട് സംസാരിക്കുകയും ചെയ്തു. അധ്യാപികയ്ക്ക് ടെക്സ്റ്റ് സന്ദേശങ്ങള്‍ അയയ്‌ക്കുകയും വീഡിയോകൾ പരസ്പരം കൈമാറുകയും ചെയ്‌തതായി വിദ്യാർത്ഥി സമ്മതിച്ചു. ഇൻസ്റ്റാഗ്രാമിലൂടെ കിൻഡ്രെഡുമായി ബന്ധപ്പെടുകയും അവരുടെ വീട്ടിൽ വച്ച് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുകയും ചെയ്തതായും വിദ്യാർത്ഥി സമ്മതിച്ചു.
advertisement
വിദ്യാർത്ഥിയുടെ കുറ്റസമ്മതത്തെത്തുടർന്ന് സ്‌കൂൾ അധികൃതർ കിൻഡ്രെഡിനെ 2022 ഡിസംബറിൽ നിർബന്ധിത അവധിയിൽ പ്രവേശിപ്പിച്ചു. കഴിഞ്ഞ വർഷം അവർ രാജിവെച്ചു.
തന്റെ മകന് 16 വയസ്സുള്ളപ്പോൾ തന്നെ അധ്യാപിക അവനെ ദുരുപയോഗം ചെയ്യാൻ തുടങ്ങിയെന്നും വിദ്യാർത്ഥിയുടെ മാതാവ് വെളിപ്പെടുത്തി. തന്റെ മകന് സ്‌കൂൾ പൂർത്തിയാക്കാൻ കഴിയുന്നില്ലെന്നും ഈ ബന്ധം അവന്റെ സാമൂഹികവും വൈകാരികവും അക്കാദമികപരവുമായ കാര്യങ്ങളെ ബാധിച്ചുവെന്നും അവർ പറഞ്ഞു.
സംഭവത്തിൽ അധ്യാപിക വിദ്യാർത്ഥിയോടും കുടുംബത്തോടും ക്ഷമാപണം നടത്തി. "ഈ കഴിഞ്ഞ വർഷം എല്ലാവർക്കും അവിശ്വസനീയമാംവിധം ബുദ്ധിമുട്ടായിരുന്നുവെന്ന് എനിക്കറിയാം. എന്റെ പ്രവൃത്തിയുടെ ഫലമായി എനിക്ക് എന്റെ കരിയർ, വിലപ്പെട്ട സൗഹൃദങ്ങൾ എന്നിവയെല്ലാം നഷ്ടമായി. എന്നിൽ വിശ്വാസമർപ്പിച്ച എണ്ണമറ്റ ആളുകളെ നിരാശപ്പെടുത്തി," അധ്യാപിക കോടതിയിൽ പറഞ്ഞു.
advertisement
"എന്റെ മാനസികാരോഗ്യത്തെയും ഈ സംഭവം സാരമായി ബാധിച്ചു. ഞാൻ ഉണ്ടാക്കിയ വേദനയിൽ ഞാൻ ക്ഷമ ചോദിക്കുന്നു," അവർ കൂട്ടിച്ചേർത്തു.
Click here to add News18 as your preferred news source on Google.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ലോക വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/World/
കൗമാരക്കാരനുമായി സെക്സ്; 25കാരിയായ അധ്യാപികയെ ലൈംഗിക കുറ്റവാളിയായി പ്രഖ്യാപിച്ചു; ജയിൽ ശിക്ഷയില്ല
Next Article
advertisement
Love Horoscope December 30 |സ്‌നേഹം തുറന്നു പ്രകടിപ്പിക്കാൻ ശ്രമിക്കണം ; നിങ്ങളുടെ വ്യക്തിത്വം മാറ്റാൻ ശ്രമിക്കരുത്: പ്രണയഫലം അറിയാം
സ്‌നേഹം തുറന്നു പ്രകടിപ്പിക്കാൻ ശ്രമിക്കണം ; നിങ്ങളുടെ വ്യക്തിത്വം മാറ്റാൻ ശ്രമിക്കരുത്: പ്രണയഫലം അറിയാം
  • കുംഭം രാശിക്കാർക്ക് ശക്തമായ വൈകാരിക ബന്ധങ്ങൾ അനുഭവപ്പെടും

  • മീനം രാശിക്കാർക്ക് അനിശ്ചിതത്വം, ആശയവിനിമയ തടസ്സങ്ങൾ നേരിടേണ്ടി വരാം

  • തുലാം രാശിക്കാർക്ക് കോപം നിയന്ത്രിച്ച് സംഘർഷങ്ങൾ ഒഴിവാക്കാൻ നിർദ്ദേശം

View All
advertisement