തായ്ലൻഡിലെ എലിഫന്‍റ് കെയർ സെന്‍ററില്‍ വിനോദ ആനകളെ കുളിപ്പിക്കാന്‍ സഞ്ചാരികളെയും അനുവദിക്കാറുണ്ട്. ഇവിടെ സന്ദർശിക്കുന്നതിനിടെ സ്പാനിഷ് യുവതി ആനയെ കുളിപ്പിച്ചത്. ഇതിനിടെ അക്രമാസക്തനായ ആന യുവതിയെ കുത്തി കൊല്ലുക ആയിരുന്നെന്നാണ് റിപ്പോർട്ടുകൾ.
തെക്കുപടിഞ്ഞാറൻ തായ്‍ലൻഡിലെ യാവോ യായ് ദ്വീപിലെ കോ യാവോ എലിഫന്‍റ് കെയർ സെന്‍ററില്‍ വച്ച് ജനുവരി മൂന്നിനായിരുന്നു സംഭവം. സ്പെയിനിലെ വല്ലഡോലിഡ് സ്വദേശിയായ ബ്ലാങ്ക ഒസുൻഗുരെൻ ഗാർസിയാണ് കൊല്ലപ്പെട്ടത്. സ്പെയിനിലെ പാംപ്ലോണയിലെ നവാര സർവകലാശാലയിൽ നിയമവും അന്താരാഷ്ട്ര ബന്ധങ്ങളും പഠിക്കുന്ന അഞ്ചാം വർഷ വർഷ വിദ്യാർത്ഥി ആയിരുന്നു ബ്ലാങ്ക.
advertisement
Also Read : 'പാണക്കാട് എല്ലാരുടെയും അത്താണി'; സാദിഖലി തങ്ങളുമായി കൂടിക്കാഴ്ച്ച നടത്തി പിവി അൻവർ എംഎൽഎ
തായ്ലൻഡ് ദേശീയോദ്യാന വകുപ്പിന്റെ കണക്ക് പ്രകാരം നാലായിരത്തിലധികം കാട്ടാനകൾ ഇവിടുത്തെ വന്യജീവി സങ്കേതങ്ങൾ, പാർക്കുകൾ, പ്രകൃതി സംരക്ഷണ കേന്ദ്രങ്ങൾ എന്നിവിടങ്ങളിലുണ്ട്. ഇതിനോട1പ്പം 4,000 -ത്തോളം ആനകളെയാണ് ടൂറിസത്തിനായി വിവിധ കേന്ദ്രങ്ങളിൽ വളർത്തുന്നത്.