'പാണക്കാട് എല്ലാരുടെയും അത്താണി'; സാദിഖലി തങ്ങളുമായി കൂടിക്കാഴ്ച്ച നടത്തി പിവി അൻവർ എംഎൽഎ

Last Updated:

നിലമ്പൂർ ഫോറസ്റ്റ് ഓഫീസ് ആക്രമണക്കേസിൽ അറസ്റ്റിലായി ജയിൽ മോചിതനായ ശേഷമാണ് അൻവറിന്റെ പാണക്കാടിലേക്കുള്ള സന്ദർശനം

News18
News18
മലപ്പുറം: പാണക്കാടെത്തി മുസ്ലീം ലീ​ഗ് സംസ്ഥാന അദ്ധ്യക്ഷൻ സാദിഖലി തങ്ങളുമായി കൂടിക്കാഴ്ച നടത്തി പി വി അൻവർ എംഎൽഎ. ജാതിമതഭേദമന്യേ ജനങ്ങളെ സഹായിക്കുന്നവരാണ് പാണക്കാടുള്ളത്. മലയോരമേഖലയിലുള്ളവരുടെ പ്രശ്നങ്ങൾക്കെതിരെ പോരാടാൻ അദ്ദേഹം പിന്തുണയറിയിച്ചിട്ടുണ്ടെന്ന് പി വി അൻവർ മാദ്ധ്യമങ്ങളോട് പറഞ്ഞു.
പാണക്കാട് എല്ലാരുടെയും അത്താണിയാണ്. അടുത്ത തവണ ജയിക്കുക എന്നതിലുപരി പിണറായിയെ തോൽപ്പിക്കുക എന്നതിലാണ് കാര്യം. വരും ദിവസങ്ങളിൽ മറ്റു കോൺഗ്രസ് മത നേതാക്കളുമായി ചർച്ച നടത്തും. സാദിഖലി തങ്ങളുമായി കൂടിക്കാഴ്ച്ചയിൽ പൂർണ തൃപ്തനാണെന്നും അൻവർ പറഞ്ഞു.
അൻവറിനെ കണ്ടുവെന്നും മറ്റു കാര്യങ്ങൾ യുഡിഎഫ് ചർച്ച ചെയ്തു തീരുമാനിക്കുമെന്നും സാദിഖലി തങ്ങൾ മാധ്യമങ്ങളോട് പ്രതികരിച്ചു. യുഡിഎഫിന് ഇനി അധികാരത്തിൽ നിന്നും മാറി നിൽക്കാൻ കഴിയില്ല. ജയിക്കാൻ രാഷ്ട്രീയമായ എല്ലാ വഴികളും തേടുമെന്നും സാദിഖലി തങ്ങൾ പറഞ്ഞു.
advertisement
നിലമ്പൂർ ഫോറസ്റ്റ് ഓഫീസ് ആക്രമണക്കേസിൽ അറസ്റ്റിലായി ജയിൽ മോചിതനായ ശേഷമാണ് അൻവറിന്റെ പാണക്കാടിലേക്കുള്ള സന്ദർശനം. കഴിഞ്ഞ ദിവസമാണ് ഫോറസ്റ്റ് ഓഫീസ് തകർത്ത കേസിൽ പി വി അൻവറിന് കോടതി ജാമ്യം നൽകിയത്. നിലമ്പൂർ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് ജാമ്യം അനുവദിച്ചത്. പൊലീസിന്റെ കസ്റ്റഡി അപേക്ഷ തള്ളിയാണ് ജാമ്യം നൽകിയത്.
മലയാളം വാർത്തകൾ/ വാർത്ത/Kerala/
'പാണക്കാട് എല്ലാരുടെയും അത്താണി'; സാദിഖലി തങ്ങളുമായി കൂടിക്കാഴ്ച്ച നടത്തി പിവി അൻവർ എംഎൽഎ
Next Article
advertisement
അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് ചിറയിൻകീഴ് സ്വദേശിനി മരിച്ചു; ഈ വർഷം ഇതുവരെ മരിച്ചത് 31 പേർ
അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് ചിറയിൻകീഴ് സ്വദേശിനി മരിച്ചു; ഈ വർഷം ഇതുവരെ മരിച്ചത് 31 പേർ
  • ചിറയിൻകീഴ് സ്വദേശിനി വസന്ത (77) അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് മരണമടഞ്ഞു.

  • ഈ വർഷം അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് സംസ്ഥാനത്ത് 31 പേർ മരണമടഞ്ഞു.

  • വസന്ത ചികിത്സയിലായിരുന്ന തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ മരണമടഞ്ഞു.

View All
advertisement