TRENDING:

പാര്‍ലമെന്റിന് മുന്നിൽ നിർത്തിയ കാറിൽനിന്ന് ഗേറ്റിലേക്ക് ഇറങ്ങിയോടി; പിന്നാലെ തീഗോളമായി; തുർക്കി ഭീകരാക്രമണ വിഡിയോ

Last Updated:

പ്രവേശന കവാടത്തിന് മുന്നിൽ എസ് യു വി നിർത്തിയശേഷം, ഒരാൾ ഇറങ്ങി ഗേറ്റിന് മുന്നിലേക്ക് ഓടുന്നതും തീഗോളമായി മാറുന്നതും വീഡിയോയിൽ കാണാം

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
അങ്കാറ: തുർക്കി പാർലമെന്റിന് മുന്നിലുണ്ടായ ഭീകരാക്രമണത്തിന്റെ ദൃശ്യങ്ങൾ പുറത്ത്. സ്‌ഫോടനത്തിനായി ചാവേർ കാറിൽനിന്ന് ഇറങ്ങി ഓടുന്നതിന്റെ ദൃശ്യങ്ങളാണ് സമീപത്തെ സിസിടിവി ദൃശ്യത്തിലുള്ളത്. രണ്ടുപേരാണ് കാറിൽ വന്നിറങ്ങിയത്. പ്രാദേശിക സമയം ഞായറാഴ്ച രാവിലെ 9.30ന് ആയിരുന്നു പാർലമെന്റിന് സമീപം ചാവേർ സ്‌ഫോടനം.
(Image: X)
(Image: X)
advertisement

സംഭവത്തിൽ രണ്ടു പൊലീസ് ഉദ്യോഗസ്ഥർക്ക് പരിക്കേറ്റു. കാർ നിർത്തി ആഭ്യന്തര മന്ത്രാലയത്തിന്റെ ജനറൽ ഡയറക്ടറേറ്റിന്റെ പ്രധാന ഗേറ്റിന് സമീപത്തേക്ക് ഒരാൾ ഓടിയെത്തുകയും പൊട്ടിത്തെറിക്കുകയുമായിരുന്നു. കൂടെയുണ്ടായിരുന്ന ആളെ പൊലീസ് വെടിവച്ചു വീഴ്‌ത്തി.

പ്രവേശന കവാടത്തിന് മുന്നിൽ എസ് യു വി നിർത്തിയശേഷം, ഒരാൾ ഇറങ്ങി ഗേറ്റിന് മുന്നിലേക്ക് ഓടുന്നതും തീഗോളമായി മാറുന്നതും എക്സ് പ്ലാറ്റ്ഫോമിൽ പ്രചരിക്കുന്ന വീഡിയോയിൽ കാണാം.

advertisement

Also Read- ലഷ്കർ ഭീകരൻ കൈസർ ഫാറൂഖിനെ പാകിസ്ഥാനിൽ അജ്ഞാതർ വെടിവച്ചുകൊന്നതായി റിപ്പോർട്ട്

തുർക്കി പ്രസിഡന്റ് എർദോഗന്റെ പ്രസംഗത്തോടെ പാർലമെന്റ് സമ്മേളനം തുടങ്ങാനിരിക്കെയായിരുന്നു ആക്രമണം. സ്‌ഫോടനത്തിന്റെ ശബ്ദം കിലോമീറ്ററുകൾ അകലെവരെ കേട്ടതായാണ് റിപ്പോർട്ടുകൾ. ഭീകരർ നിരോധിത മേഖലയിൽ കടന്നത് സംബന്ധിച്ച് അന്വേഷണം ആരംഭിച്ചതായി ഉദ്യോഗസ്ഥർ അറിയിച്ചു.

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

Summary: Security camera footage from the exact moment when two terrorists carried out a bomb attack near the parliament building in Turkey’s Ankara on Sunday surfaced on social media. The attack left two police personnel injured while no casualties have been reported.

advertisement

മലയാളം വാർത്തകൾ/ വാർത്ത/World/
പാര്‍ലമെന്റിന് മുന്നിൽ നിർത്തിയ കാറിൽനിന്ന് ഗേറ്റിലേക്ക് ഇറങ്ങിയോടി; പിന്നാലെ തീഗോളമായി; തുർക്കി ഭീകരാക്രമണ വിഡിയോ
Open in App
Home
Video
Impact Shorts
Web Stories