TRENDING:

India-Canada| കാനഡയിൽ വീണ്ടും ഖലിസ്ഥാൻ നേതാവ് കൊല്ലപ്പെട്ടു; നിജ്ജാറിനു പിന്നാലെ കൊല്ലപ്പെട്ടത് സുഖ്ദൂൽ സിങ്

Last Updated:

ഹർദീപ് സിങ് നിജ്ജാറിന്റെ കൊലപാതകത്തിനു സമാനമാണ് ഇപ്പോഴത്തേതെന്നും റിപ്പോർട്ടുണ്ട്

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
ന്യൂഡൽഹി: ഖലിസ്ഥാൻ നേതാവ് ഹർദീപ് സിങ് നിജ്ജാറിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് ഇന്ത്യ- കാനഡ ബന്ധം വഷളാകുന്നതിനിടെ, കാനഡയിൽ മറ്റൊരു ഖലിസ്ഥാൻവാദി നേതാവ് സുഖ്‌ദൂൽ സിങ് എന്ന സുഖ ദുൻകെ കൊല്ലപ്പെട്ടു. ദേവിന്ദർ ബാംബിഹ സംഘത്തിൽപ്പെട്ടയാളാണ്. ഇരുസംഘങ്ങൾ തമ്മിലുള്ള സംഘർഷത്തിലാണ് ഇയാൾ കൊല്ലപ്പെട്ടതെന്നാണു പുറത്തുവരുന്ന വിവരം. വിന്നിപെഗിൽ ബുധനാഴ്ച രാത്രിയിലാണ് കൊലപാതകമെന്നാണ് സൂചന.
സുഖ്ദൂൽ സിങ്
സുഖ്ദൂൽ സിങ്
advertisement

ഹർദീപ് സിങ് നിജ്ജാറിന്റെ കൊലപാതകത്തിനു സമാനമാണ് ഇപ്പോഴത്തേതെന്നും റിപ്പോർട്ടുണ്ട്. ഇന്ത്യ 10 ലക്ഷം രൂപ വിലയിടുകയും പിടികിട്ടാപ്പുള്ളികളായ 40 ഭീകരരുടെ പട്ടികയിൽ ഉൾപ്പെടുത്തുകയും ചെയ്ത നിജ്ജാറിന്റെ കൊലപാതകമാണ് ഇന്ത്യ- കാനഡ ബന്ധം ഇത്രയും വഷളാക്കിയത്.

Also Read- ഇന്ത്യ-കാനഡ ബന്ധം വഷളാവുന്നു; കാനഡയിലെ ഇന്ത്യൻ വിദ്യാർത്ഥികളും പിആർ അപേക്ഷകരും ആശങ്കയിൽ

2017ലാണ് വ്യാജരേഖകളുമായി സുഖ ദുൻകെ ഇന്ത്യയിൽനിന്നു കാനഡയിലെത്തിയത്. ഇയാൾക്കെതിരെ ഏഴു ക്രിമിനൽ കേസുകൾ നിലവിലുണ്ട്. ജൂൺ 18നാണ് ഖലിസ്ഥാൻ ടൈഗർ ഫോഴ്സിന്റെ (കെടിഎഫ്) കാനഡയിലെ തലവനായ നിജ്ജാർ കൊല്ലപ്പെട്ടത്. കാനഡ -യുഎസ് അതിർത്തിയിലെ സറെയിൽ ഗുരുനാനാക് സിഖ് ഗുരുദ്വാര സാഹിബിനു പുറത്തു നിർത്തിയിട്ടിരുന്ന കാറിൽ തലയ്ക്കു വെടിയേറ്റ നിലയിൽ മൃതദേഹം കണ്ടെത്തുകയായിരുന്നു.

advertisement

ഖലിസ്ഥാൻ വിഷയത്തിൽ കാനഡയുമായുള്ള നയതന്ത്രബന്ധം മോശമായതിനു പിന്നാലെ, അവിടെയുള്ള ഇന്ത്യൻ പൗരന്മാരും അവിടേക്കു യാത്ര ചെയ്യാൻ തയാറെടുക്കുന്നവരും അതീവ ജാഗ്രത പാലിക്കണമെന്നു കേന്ദ്ര സർക്കാർ നിർദേശിച്ചിട്ടുണ്ട്.. കാനഡയിൽ വർധിച്ചുവരുന്ന ഇന്ത്യാവിരുദ്ധ പ്രവർത്തനങ്ങളും വിദ്വേഷ ആക്രമണങ്ങളും കണക്കിലെടുത്താണ് വിദേശകാര്യ മന്ത്രാലയത്തിന്റെ മുന്നറിയിപ്പ്. ഇന്ത്യൻ വിദ്യാർത്ഥികൾക്ക് പ്രത്യേക ജാഗ്രതാനിർദേശമുണ്ട്.

Also Read- ‘അതീവ ജാഗ്രത പുലർത്തണം’; കാനഡയിലെ ഇന്ത്യന്‍ പൗരന്‍മാർക്ക് മുന്നറിയിപ്പുമായി കേന്ദ്രസർക്കാർ

Summary: Gangster Sukhdool Singh, who had fled to Canada from Punjab in 2017, shot by unknown men in Canada’s Winnipeg. According to sources in Punjab Police, Singh had joined pro-Khalistan forces.

advertisement

മലയാളം വാർത്തകൾ/ വാർത്ത/World/
India-Canada| കാനഡയിൽ വീണ്ടും ഖലിസ്ഥാൻ നേതാവ് കൊല്ലപ്പെട്ടു; നിജ്ജാറിനു പിന്നാലെ കൊല്ലപ്പെട്ടത് സുഖ്ദൂൽ സിങ്
Open in App
Home
Video
Impact Shorts
Web Stories