TRENDING:

Pakistan-Afghanistan War | പാകിസ്ഥാനിലെ വിവിധ സൈനിക താവളങ്ങൾക്ക് നേരെ വ്യോമാക്രമണം നടത്തിയതായി താലിബാൻ

Last Updated:

കാബൂളിലും ബഗ്രാമിലും പാകിസ്ഥാൻ സൈന്യം നടത്തിയ വ്യോമാക്രമണങ്ങൾക്കുള്ള മറുപടിയായാണ് നടപടിയെന്ന് അഫ്ഗാനിസ്ഥാൻ പ്രതിരോധ മന്ത്രാലയം വ്യക്തമാക്കി

advertisement
പാകിസ്ഥാനിലെ വിവിധ സൈനിക താവളങ്ങൾക്ക് നേരെ തങ്ങളുടെ വ്യോമസേന ആക്രമണം നടത്തിയതായി അഫ്ഗാനിസ്ഥാൻ പ്രതിരോധ മന്ത്രാലയം തിങ്കളാഴ്ച (മാർച്ച് 2) അറിയിച്ചു.റാവൽപിണ്ടിയിലെ നൂർ ഖാൻ എയർബേസ്, ക്വറ്റയിലെ (ബലൂചിസ്ഥാൻ) പന്ത്രണ്ടാം ഡിവിഷൻ ആസ്ഥാനം, ഖൈബർ പഖ്തൂൺഖ്വയിലെ മൊഹ്മന്ദ് ഏജൻസിയിലുള്ള ഖ്വാസായി ക്യാമ്പ് എന്നിവയുൾപ്പെടെ പാകിസ്ഥാനിലെ പ്രധാന സൈനിക കേന്ദ്രങ്ങളെയും മറ്റ് തന്ത്രപ്രധാനമായ കമാൻഡ് സെന്ററുകളെയും ലക്ഷ്യം വെച്ചാണ് ആക്രമണം നടത്തിയതെന്ന് അഫ്ഗാൻ പ്രതിരോധ മന്ത്രാലയം എക്സ് പ്ലാറ്റ്‌ഫോമിലൂടെ വ്യക്തമാക്കി.
News18
News18
advertisement

സൈനിക താവളങ്ങളിൽ വലിയ തോതിലുള്ള നാശനഷ്ടങ്ങൾ വരുത്താൻ ആക്രമണത്തിന് സാധിച്ചുവെന്നും പ്രസ്താവനയിൽ പറയുന്നു. കാബൂളിലും ബഗ്രാമിലും പാകിസ്ഥാൻ സൈന്യം നടത്തിയ വ്യോമാക്രമണങ്ങൾക്കുള്ള മറുപടിയായാണ് നടപടിയെന്ന് മന്ത്രാലയം കൂട്ടിച്ചേർത്തു. അഫ്ഗാൻ വ്യോമാതിർത്തി ലംഘിക്കാനോ ആക്രമണങ്ങൾ നടത്താനോ പാകിസ്ഥാൻ ഇനിയും മുതിർന്നാൽ ഇതിലും ശക്തമായ തിരിച്ചടി നൽകുമെന്നും അവർ മുന്നറിയിപ്പ് നൽകി. എന്നാൽ അഫ്ഗാനിസ്ഥാന്റെ അവകാശവാദങ്ങളിൽ പാകിസ്ഥാൻ ഇതുവരെ ഔദ്യോഗിക പ്രതികരണം നടത്തിയിട്ടില്ല.

അഫ്ഗാനിസ്ഥാനും പാകിസ്ഥാനും തമ്മിലുള്ള അതിർത്തിയിൽ സംഘർഷം രൂക്ഷമായതിനെത്തുടർന്ന് ഇസ്‌ലാമാബാദ് അഫ്ഗാൻ താലിബാൻ ഭരണകൂടത്തിന് നേരെ പരസ്യ യുദ്ധം പ്രഖ്യാപിച്ചതിന് പിന്നാലെയാണ് അക്രമണം. ഈ ആഴ്ചയുടെ തുടക്കത്തിലുണ്ടായ വ്യോമാക്രമണങ്ങൾക്ക് തിരിച്ചടിയായി അഫ്ഗാൻ സൈന്യം പാക് അതിർത്തി സേനയെ ആക്രമിച്ചതിന് പിന്നാലെ വെള്ളിയാഴ്ച പാകിസ്ഥാൻ കാബൂളിലും കാണ്ഡഹാറിലും ബോംബാക്രമണം നടത്തിയിരുന്നു.

advertisement

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

ഞായറാഴ്ച കാബൂളിലുണ്ടായ സ്ഫോടനങ്ങൾക്കും വെടിവയ്പ്പിനും പിന്നാലെ അഫ്ഗാൻ സൈന്യം നഗരത്തിന് മുകളിലൂടെ പറന്ന പാകിസ്ഥാൻ വിമാനങ്ങളെ ലക്ഷ്യം വെച്ചതായും റിപ്പോർട്ടുകളുണ്ട്. അന്താരാഷ്ട്ര തലത്തിൽ സംയമനത്തിനുള്ള ആഹ്വാനങ്ങൾ ഉയരുമ്പോഴും ഇരു രാജ്യങ്ങളും തമ്മിലുള്ള അതിർത്തി സംഘർഷം കൂടുതൽ സങ്കീർണ്ണമാവുകയാണ്.

Click here to add News18 as your preferred news source on Google.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ലോക വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/World/
Pakistan-Afghanistan War | പാകിസ്ഥാനിലെ വിവിധ സൈനിക താവളങ്ങൾക്ക് നേരെ വ്യോമാക്രമണം നടത്തിയതായി താലിബാൻ
Open in App
Home
Video
Impact Shorts
Web Stories