“സംഗീതം പ്രോത്സാഹിപ്പിക്കുന്നത് ധാർമികതക്ക് നിരക്കുന്നതല്ല. അത് യുവാക്കളെ വഴിതെറ്റിക്കാൻ ഇടയാക്കും,” താലിബാനിലെ വിര്‍ച്യൂ ആന്‍ഡ് വൈസ് മന്ത്രാലയം (Ministry for the Promotion of Virtue and Prevention of Vice) മേധാവി അസീസ് അൽ-റഹ്മാൻ അൽ-മുഹാജിർ പറഞ്ഞു.
2021 ഓഗസ്റ്റിൽ അഫ്ഗാനിസ്ഥാനിൽ അധികാരം പിടിച്ചെടുത്തതിനു പിന്നാലെ, താലിബാൻ അധികൃതർ കർശനമായ നിയമങ്ങളും നിയന്ത്രണങ്ങളുമാണ് രാജ്യത്തെ ജനങ്ങൾക്കു മേൽ അടിച്ചേൽപ്പിക്കുന്നത്. പൊതുസ്ഥലത്ത് സംഗീതം പ്ലേ ചെയ്യുന്നത് നിരോധിക്കുന്നതും അതിൽ ഉൾപ്പെടുന്നു. മേക്കോവറുകറും മേക്കപ്പും വളരെ ചെലവേറിയതും ഇസ്ലാമിക വിരുദ്ധവുമാമെന്ന് ചൂണ്ടിക്കാട്ടി കഴിഞ്ഞയാഴ്ച രാജ്യത്തുടനീളം ആയിരക്കണക്കിന് ബ്യൂട്ടി സലൂണുകളാണ് അടച്ചുപൂട്ടിയത്.
advertisement
ബ്യൂട്ടി സലൂണുകള്‍ അടച്ചുപൂട്ടുന്നതിന് ഒരുമാസത്തെ സമയപരിധി അനുവദിച്ചിരുന്നു. ഇത് കഴിഞ്ഞതിന് തൊട്ട് പിന്നാലെയാണ് അടച്ചുപൂട്ടുന്നത് സംബന്ധിച്ച് അന്ത്യശാസനം താലിബാന്‍ പുറപ്പെടുവിച്ചത്. ബ്യൂട്ടിപാര്‍ലറുകള്‍ക്ക് വിലക്കേര്‍പ്പെടുത്തിയത് കാബൂളില്‍ ചെറിയ തോതിലുള്ള പ്രതിഷേധത്തിന് ഇടയാക്കി. ബ്യൂട്ടീഷന്മാരും മേക്കപ്പ് ആര്‍ട്ടിസ്റ്റുകളും പുതിയ നിയമത്തിനെതിരേ പ്രതിഷേധിച്ചു. പ്രതിഷേധക്കാരെ പിരിച്ചുവിടുന്നതിന് താലിബാന്‍ ആകാശത്തേക്ക് വെടിയുതിര്‍ത്തു. . വിലക്ക് പിന്‍വലിക്കാന്‍ ഐക്യരാഷ്ട്ര സഭ അഫ്ഗാന്‍ അധികൃതരുമായി ബന്ധപ്പെട്ടുകൊണ്ടിരിക്കുകയാണ്.
Also Read – ഖുറാൻ കത്തിക്കൽ പോലുള്ള പ്രതിഷേധങ്ങൾ തടയാൻ നിയമനടപടികളെക്കുറിച്ച് ആലോചിക്കുന്നതായി ഡെന്‍മാര്‍ക്ക്
വിദ്യാഭ്യാസം നേടുന്നതിൽ നിന്നും പൊതുഇടങ്ങളില്‍ പ്രത്യക്ഷപ്പെടുന്നതിൽ നിന്നും ജോലി ചെയ്യുന്നതില്‍ നിന്നും സ്ത്രീകളെ താലിബാൻ ഭരണകൂടം വിലക്കിയിരുന്നു. കഴിഞ്ഞ ഡിസംബറിൽ പെൺകുട്ടികൾക്ക് കോളജുകളിലും യൂണിവേഴ്സിറ്റികളിലും പഠിക്കുന്നതിന് താലിബാൻ ഭരണകൂടം വിലക്ക് ഏർപ്പെടുത്തിയിരുന്നു. ഇതിനു പിന്നാലെ വനിതാ എൻജിഒകളുടെ പ്രവർത്തനവും തടഞ്ഞു. ഇതിൻറെ ഭാഗമായി പെൺകുട്ടികൾ പഠിക്കുന്ന മിക്ക സ്കൂളുകളും അടച്ചിട്ടിരിക്കുകയാണ്. പെൺകുട്ടികൾ ആറാംക്ലാസ് വരെ പഠിച്ചാൽ മതിയെന്നാണ് താലിബാന്റെ നയം. അഫ്ഗാനിലെ വിദ്യാർഥിനികൾ യൂണിവേഴ്സിറ്റി പ്രവേശന പരീക്ഷ എഴുതുന്നതിൽ നിന്നും താലിബാൻ ഭരണകൂടം വിലക്ക് ഏർപ്പെടുത്തിയിരുന്നു. നേരത്തെ ഹയര്‍ സെക്കൻഡറി സ്‌കൂളുകളില്‍ നിന്നും പെണ്‍കുട്ടികളെ മാറ്റി നിര്‍ത്തിയിരുന്നു.
അഫ്ഗാനിസ്താനില്‍ താലിബാന്‍ അധികാരം പിടിച്ചതിന് പിന്നാലെതന്നെ സര്‍വകലാശാലകളില്‍ പെണ്‍കുട്ടികള്‍ക്ക് കര്‍ശന നിയന്ത്രണങ്ങള്‍ കൊണ്ടുവന്നിരുന്നു. ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കുമിടയില്‍ കര്‍ട്ടനിട്ട് വേര്‍തിരിച്ച പ്രത്യേക ക്ലാസ് മുറികള്‍ ഏര്‍പ്പെടുത്തുകയും പെണ്‍കുട്ടികളെ വനിതാ അധ്യാപകരോ പഠിപ്പിക്കാവൂ എന്ന നിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചിരുന്നത് വിവാദമായിരുന്നു. ഇതിന് പിന്നാലെയാണ് സര്‍വകശാലകളില്‍ വിലക്കേര്‍പ്പെടുത്തിയത്.