ഖുറാൻ കത്തിക്കൽ പോലുള്ള പ്രതിഷേധങ്ങൾ തടയാൻ നിയമനടപടികളെക്കുറിച്ച് ആലോചിക്കുന്നതായി ഡെന്‍മാര്‍ക്ക്
- Published by:Sarika KP
- news18-malayalam
Last Updated:
'' ഡെന്‍മാര്‍ക്കിലെ ആവിഷ്‌കാര സ്വാതന്ത്ര്യത്തിന്റെ ചട്ടക്കൂടിനുള്ളില്‍ നിന്നുകൊണ്ടായിരിക്കും നടപടികള്‍ രൂപപ്പെടുത്തുക'' എന്നും പ്രസ്താവനയില്‍ പറയുന്നു.
വിശുദ്ധ ഗ്രന്ഥങ്ങള്‍ കത്തിക്കുന്നത് ഉള്‍പ്പടെയുള്ള പ്രതിഷേധങ്ങള്‍ തടയുന്നതിന് ആവശ്യമായ നിയമ നടപടികളെപ്പറ്റി ആലോചിച്ച് വരികയാണെന്ന് ഡെന്‍മാര്‍ക്ക്. സ്വീഡനിലും ഡെൻമാർക്കിലും ഇസ്ലാം മതഗ്രന്ഥമായ ഖുറാന്‍ കത്തിച്ചതിന് പിന്നാലെയുണ്ടായ പ്രതിഷേധങ്ങളുടെ പശ്ചാത്തലത്തിലാണ് ഈ തീരുമാനം.
മറ്റ് മതങ്ങള്‍, സംസ്‌കാരം എന്നിവയെ അവഹേളിക്കുന്ന സാഹചര്യത്തിലും ഡെന്‍മാര്‍ക്കിനെ പ്രതിരോധത്തിലാക്കുന്ന നിലവിലെ സാഹചര്യത്തിലും ഇടപെടാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുകയാണെന്ന് മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയിൽവ്യക്തമാക്കി.
” ഡെന്‍മാര്‍ക്കിലെ ആവിഷ്‌കാര സ്വാതന്ത്ര്യത്തിന്റെ ചട്ടക്കൂടിനുള്ളില്‍ നിന്നുകൊണ്ടായിരിക്കും നടപടികള്‍ രൂപപ്പെടുത്തുക” എന്നും പ്രസ്താവനയില്‍ പറയുന്നു.ഡെൻമാർക്കിൽ വിശുദ്ധ ഗ്രന്ഥമായ ഖുറാന്‍ കത്തിച്ചതിന് പിന്നാലെ മിഡില്‍ ഈസ്റ്റ് രാജ്യങ്ങളും സ്‌കാന്‍ഡിനേവിയന്‍ രാജ്യങ്ങളുമായുള്ള നയതന്ത്ര ബന്ധത്തില്‍ കാര്യമായ വിള്ളലുണ്ടായിട്ടുണ്ട്.
advertisement
ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ ഈ വിഷയത്തിൽ പ്രതിഷേധങ്ങള്‍ അരങ്ങേറിയിരുന്നു. മറ്റ് രാജ്യങ്ങളുടെ മതങ്ങളെയും സംസ്‌കാരത്തെ അപമാനിക്കുന്നതിന് സഹായിക്കുന്ന ഒരു രാജ്യമായി ഡെന്‍മാര്‍ക്കിനെ കാണുന്ന രീതിയില്‍ കാര്യങ്ങള്‍ എത്തിയെന്നും ഡെന്‍മാര്‍ക്ക് ഭരണകൂടം വ്യക്തമാക്കി. ഇത്തരം പ്രകോപനങ്ങള്‍ വലിയ പ്രത്യാഘാതങ്ങളുണ്ടാക്കുമെന്നും ഡാനിഷ് സര്‍ക്കാര്‍ പ്രതികരിച്ചു.
അതേസമയം ഡെന്‍മാര്‍ക്ക് പ്രധാനമന്ത്രി മെറ്റെ ഫ്രഡറിക്‌സണുമായി താന്‍ കൂടിയാലോചന നടത്തിയെന്ന് സ്വീഡിഷ് പ്രധാനമന്ത്രി ഉള്‍ഫ് ക്രിസ്റ്റര്‍സണ്‍ പറഞ്ഞു. ഡെന്‍മാര്‍ക്കിലേതിന് സമാനമായി ഇത്തരം അവഹേളനങ്ങള്‍ക്കെതിരെ നിയപരമായ നടപടി സ്വീകരിക്കുന്നതിനെപ്പറ്റി ആലോചിച്ച് വരികയാണെന്ന് സ്വീഡിഷ് സര്‍ക്കാര്‍ അറിയിച്ചു.
advertisement
” നിയമപരമായ നടപടികള്‍ സ്വീകരിക്കുന്നതിനെപ്പറ്റി ആലോചിച്ച് വരികയാണ്. സ്വീഡനിലും ലോകമെമ്പാടുമുള്ള സ്വീഡിഷ് വംശജരുടെ സുരക്ഷ ശക്തിപ്പെടുത്തുന്നതിനുള്ള നടപടികള്‍ പരിഗണിച്ച് വരികയാണെന്ന് ക്രിസ്റ്റര്‍സണ്‍ പറഞ്ഞു. ഇന്‍സ്റ്റഗ്രാമിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
ഇക്കഴിഞ്ഞ ദിവസം ഭീകരവാദത്തെ പ്രതിരോധിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കണമെന്ന് ആവശ്യപ്പെട്ട് സ്വീഡിഷ് സര്‍ക്കാര്‍ 15 സര്‍ക്കാര്‍ ഏജന്‍സികള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിരുന്നു. സായുധ സേന, എന്‍ഫോഴ്‌സമെന്റ് ഏജന്‍സികള്‍, സ്വീഡിഷ് ടാക്‌സ് ഏജന്‍സി, എന്നിവര്‍ക്കാണ് സര്‍ക്കാര്‍ ഇതു സംബന്ധിച്ച ഉത്തരവ് നല്‍കിയത്.
അതേസമയം ഖുറാന്‍ കത്തിക്കലുമായി ബന്ധപ്പെട്ട വിഷയം ചര്‍ച്ച ചെയ്യാന്‍ ഓര്‍ഗനൈസേഷന്‍ ഓഫ് ഇസ്ലാമിക് കോപ്പറേഷന്‍ തിങ്കളാഴ്ച യോഗം ചേരുമെന്ന് അറിയിച്ചിട്ടുണ്ട്.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ലോക വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
New Delhi,New Delhi,Delhi
First Published :
July 31, 2023 5:27 PM IST
മലയാളം വാർത്തകൾ/ വാർത്ത/World/
ഖുറാൻ കത്തിക്കൽ പോലുള്ള പ്രതിഷേധങ്ങൾ തടയാൻ നിയമനടപടികളെക്കുറിച്ച് ആലോചിക്കുന്നതായി ഡെന്‍മാര്‍ക്ക്


