പുതിയ നിയമപ്രകാരം, അസ്ഥിഭംഗം അല്ലെങ്കിൽ മാരകമായ മുറിവുകൾ എന്നിങ്ങനെയുള്ള "അമിതമായ ബലപ്രയോഗം" ഉണ്ടായാൽ മാത്രമേ ഭർത്താവിന് പരമാവധി 15 ദിവസം വരെ തടവ് ശിക്ഷ ലഭിക്കൂ. എന്നാൽ, പീഡനം നടന്നുവെന്ന് കോടതിയിൽ വിജയകരമായി തെളിയിക്കാൻ ഭാര്യക്ക് സാധിച്ചാൽ മാത്രമേ ശിക്ഷ നടപ്പിലാകൂ.
'ദി ഇൻഡിപെൻഡന്റ്' റിപ്പോർട്ട് ചെയ്യുന്നത് അനുസരിച്ച്, തനിക്ക് ഗുരുതരമായ ശാരീരിക പരിക്കേറ്റു എന്ന് തെളിയിക്കാൻ സ്ത്രീകൾ അവരുടെ മുറിവുകൾ ജഡ്ജിക്ക് മുന്നിൽ കാണിക്കണം. അതേസമയം തന്നെ അവർ പൂർണമായും ശരീരം മറച്ചിരിക്കണമെന്ന നിബന്ധനയുമുണ്ട്. കൂടാതെ, കോടതിയിൽ പോകുമ്പോൾ ഭർത്താവോ അല്ലെങ്കിൽ അടുത്ത പുരുഷ ബന്ധുവോ (മഹ്റം) കൂടെയുണ്ടാകണം. പീഡനം നടത്തുന്ന ഭർത്താവിനൊപ്പം തന്നെ ഇരയായ സ്ത്രീ കോടതിയിൽ പോകേണ്ടി വരുന്നു എന്നതാണ് ഇതിലെ വൈരുധ്യം.
advertisement
ഇതുകൂടാതെ, ഭർത്താവിന്റെ വ്യക്തമായ അനുവാദമില്ലാതെ ബന്ധുക്കളെ സന്ദർശിച്ചാൽ വിവാഹിതയായ സ്ത്രീക്ക് മൂന്ന് മാസം വരെ തടവ് ശിക്ഷ ലഭിക്കാം.
ഭാര്യമാരെ ഭർത്താവിന്റെ "സ്വത്ത്" അല്ലെങ്കിൽ "അടിമകൾ" എന്ന നിലയിലാണ് ഈ നിയമം കൈകാര്യം ചെയ്യുന്നതെന്ന് 'ദി മിറർ' റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. മുൻപ് യുഎസ് പിന്തുണയുള്ള സർക്കാരിന്റെ കാലത്ത് നടപ്പിലാക്കിയ, സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾ തടയുന്നതിനുള്ള നിയമം (EVAW - 2009) ഇതോടെ ഇല്ലാതാവുകയാണ്.
അഫ്ഗാൻ മനുഷ്യാവകാശ സംഘടനയായ 'റവാദാരി' ഈ നിയമത്തെ ശക്തമായി അപലപിച്ചു. ഇത് സ്ത്രീകൾക്കും കുട്ടികൾക്കും നേരെയുള്ള "അതിക്രമങ്ങൾക്കും പീഡനങ്ങൾക്കും" നിയമസാധുത നൽകുമെന്നും അവരെ നിരന്തരമായ ഗാർഹിക പീഡനത്തിലേക്ക് തള്ളിവിടുമെന്നും അവർ മുന്നറിയിപ്പ് നൽകി. താലിബാൻ കോടതികൾ ഈ ക്രിമിനൽ നടപടിക്രമം നടപ്പിലാക്കുന്നത് അടിയന്തരമായി നിർത്തണമെന്നും, അന്താരാഷ്ട്ര സമൂഹം തങ്ങളുടെ എല്ലാ നിയമപരമായ മാർഗങ്ങളും ഉപയോഗിച്ച് ഇത് തടയണമെന്നും അവർ ആവശ്യപ്പെട്ടു.
Summary: The Taliban has introduced a controversial new 90-page penal code that effectively legalizes domestic violence against women and children in Afghanistan. The new laws grant husbands the authority to physically punish their families, provided the abuse does not lead to "broken bones or open wounds." Physical punishment is permitted unless it results in severe visible injuries. Even in cases of "obscene force" (like fractures), the maximum punishment for a husband is only 15 days of imprisonment.
