വെള്ളിയാഴ്ട വൈകുന്നേരം ഏഴു മണിയോടെയായിരുന്നു പൊലീസ് ആസ്ഥാനത്തിന് നേരെ ആക്രമണം ഉണ്ടായത്. ആക്രമണത്തിൽ അഞ്ചു പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് പരിക്കേറ്റിരുന്നു. ഇവരെ ജിന്ന ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ആയുധധാരികളായ എട്ടോളം അക്രമികളാണ് പൊലീസ് ആസ്ഥാനം ആക്രമിച്ചതെന്ന് പൊലീസ് വൃത്തങ്ങൾ പറയുന്നു. ഇവർ പൊലീസ് ധരിച്ചായിരുന്നു എത്തിയിരുന്നത്. ആയുധ ധാരിയായെത്തിയ ഒരാൾ പൊലീസ് ആസ്ഥാനത്തിലേക്ക് പ്രവേശിച്ചശേഷം ഗ്രനേഡുകൾ ഉപയോഗിച്ച് ആക്രമിക്കുകയായിരുന്നെന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്തു.
Also Read-ഡീസൽ വില ലിറ്ററിന് 280 രൂപ ചിക്കൻ കിലോയ്ക്ക് 780 രൂപ; വിലക്കയറ്റം താങ്ങാനാകാതെ പാകിസ്ഥാൻ
രണ്ടാഴ്ച മുമ്പാണ് എണ്‍പതോളം ആളുകള്‍ കൊല്ലപ്പെട്ട ഒരു ചാവേറാക്രമണം പെഷാവറിലുണ്ടായത്. പാകിസ്ഥാൻ സൂപ്പർ ലീഗിനായുള്ള അന്താരാഷ്ട്ര ക്രിക്കറ്റ് താരങ്ങളുടെ വരവും അടുത്തിടെ സമാപിച്ച അന്താരാഷ്ട്ര നാവിക സൈനിക അഭ്യാസമായ അമൻ 2023 നും ശേഷം നഗരത്തിൽ സുരക്ഷ അതീവ ജാഗ്രതയിലായിരിക്കുന്ന സമയത്താണ് സംഭവം.