“മികച്ച പുതിയ വ്യാപാര ഇടപാടുകൾ നടക്കും. ഞാൻ അടുത്ത ആഴ്ച ഇന്ത്യയിലേക്ക് പോകുന്നു. നിരവധി വർഷങ്ങളായി അവർ നമ്മളെ കഠിനമായി ബുദ്ധിമുട്ടിക്കുന്നുവെങ്കിലും എനിക്ക് പ്രധാനമന്ത്രി മോദിയെ ഇഷ്ടമാണ്. ഞങ്ങൾ ബിസിനസ്സിനെക്കുറിച്ചും കുറച്ച് സംസാരിക്കും. ലോകത്തിലെ ഏറ്റവും ഉയർന്ന തീരുവകൾ അവർ ചുമത്തുന്നു. ലോകത്തിലെ ഏറ്റവും വലിയ സ്റ്റേഡിയങ്ങളിലൊന്നിൽ 10 ദശലക്ഷം ആളുകൾ കാണാൻ എത്തുമെന്നാണ് കേൾക്കുന്നത് ”- ട്രംപ് പറഞ്ഞു.
Also Read- മകൾ ഇവാങ്കയും മരുമകൻ ജറേഡ് കൂഷ്നറും ട്രംപിനൊപ്പം ഇന്ത്യയിലെത്തും
advertisement
യുഎസിലെയും ഇന്ത്യയിലെയും ജനക്കൂട്ടം തമ്മിൽ താരതമ്യപ്പെടുത്താനും യുഎസ് പ്രസിഡന്റ് ശ്രമിച്ചു: “എന്നാൽ അത് ചെയ്യുന്നതിലെ ഒരേയൊരു പ്രശ്നം എന്താണെന്ന് നിങ്ങൾക്കറിയാം. പ്രധാനമന്ത്രി മോദി പറഞ്ഞു, അടച്ചിട്ട കെട്ടിടങ്ങളുണ്ട്. പക്ഷേ പതിനായിരക്കണക്കിന് പേർക്ക് അകത്തേക്ക് കടക്കാനാകില്ല. ഇന്ത്യയിൽ 10 ദശലക്ഷം ആളുകൾ കാണാനെത്തുമ്പോൾ 60,000 സീറ്റ് സ്റ്റേഡിയത്തിൽ എല്ലാവരും എങ്ങനെ സംതൃപ്തരാകും. ”
കുറച്ചുനാളുകളായി അമേരിക്കയുമായി ഇന്ത്യ ബന്ധപ്പെട്ടുവരികയാണ്. ഇരു രാജ്യങ്ങൾക്കും സ്വീകാര്യമായ രീതിയിൽ ഒരു ധാരണയിലെത്താൻ കഴിയുമെന്നാണ് പ്രതീക്ഷ- ഇന്ത്യ-യുഎസ് വ്യാപാര ഇടപാടിനെക്കുറിച്ചുള്ള ചോദ്യത്തിന് വിദേശകാര്യ വക്താവ് രവീഷ് കുമാർ വ്യാഴാഴ്ച പറഞ്ഞു.
യുഎസ് പ്രസിഡന്റ് ഫെബ്രുവരി 24നാണ് ഇന്ത്യയിലേക്കുള്ള ആദ്യ ഔദ്യോഗിക സന്ദർശനത്തിനായി ഇന്ത്യയിലെത്തുന്നത്. കഴിഞ്ഞ വർഷം സെപ്റ്റംബറിൽ ഹൂസ്റ്റണിൽ യുഎസ് പ്രസിഡന്റും മോദിയും അഭിസംബോധന ചെയ്ത 'ഹൗഡി മോദി'യുടെ മാതൃകയിൽ അഹമ്മദാബാദിലെ മോട്ടേര സ്റ്റേഡിയത്തിൽ' 'നമസ്‌തേ ട്രംപ് 'എന്ന പരിപാടിയിൽ അദ്ദേഹം പങ്കെടുക്കും.
2016 ൽ സ്ഥാനാർത്ഥിത്വം നേടിയതിന് ശേഷം ട്രംപിന്റെ ഇന്ത്യയിലെ പ്രതിച്ഛായ മെച്ചപ്പെട്ടതായി വാഷിംഗ്ടൺ കേന്ദ്രമായ പ്യൂ റിസർച്ച് സെന്റർ പറയുന്നു. എന്നിരുന്നാലും, മറ്റ് രാജ്യങ്ങളിൽ നിന്ന് ഇറക്കുമതി ചെയ്യുന്ന ചരക്കുകളുടെ തീരുവയോ നിരക്കുകളോ വർദ്ധിപ്പിക്കുന്നതിനുള്ള ട്രംപിന്റെ നയത്തെക്കുറിച്ചുള്ള അവരുടെ വീക്ഷണങ്ങളെക്കുറിച്ച് ചോദിച്ചപ്പോൾ, 48 ശതമാനം ഇന്ത്യക്കാരും തങ്ങൾ ഇക്കാര്യം അംഗീകരിക്കുന്നില്ലെന്നാണ് പറഞ്ഞത്.
കഴിഞ്ഞ വർഷം അമേരിക്ക അലുമിനിയം, സ്റ്റീൽ എന്നിവയിലേക്ക് കൂടി തീരുവ വ്യാപിപ്പിക്കുകയും ഇന്ത്യയുടെ മുൻഗണനാ വ്യാപാര പങ്കാളി പദവി എടുത്തുകളയുകയും ചെയ്തിരുന്നു.