നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • india
  • »
  • മകൾ ഇവാങ്കയും മരുമകൻ ജറേഡ് കൂഷ്നറും ട്രംപിനൊപ്പം ഇന്ത്യയിലെത്തും

  മകൾ ഇവാങ്കയും മരുമകൻ ജറേഡ് കൂഷ്നറും ട്രംപിനൊപ്പം ഇന്ത്യയിലെത്തും

  ഫെബ്രുവരി 24, 25 തീയതികളിലാണ് ട്രംപിന്റെ ഇന്ത്യാ സന്ദർശനം.

  News18 Malayalam

  News18 Malayalam

  • Share this:
   ന്യൂഡൽഹി: അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെ അനുഗമിക്കുന്ന ഉന്നതതല പ്രതിനിധി സംഘത്തിൽ മകൾ ഇവാങ്ക ട്രംപും ഭര്‍ത്താവ് ജറേഡ് കൂഷ്നറും ഉണ്ടാകും. അമേരിക്കൻ പ്രസിഡന്റിന്റെ പ്രധാന ഉപദേശകരായ ഇവാങ്കയും ജറേഡും സംഘത്തിനൊപ്പമുണ്ടാകുമെന്ന് അമേരിക്കൻ ഉന്നതവൃത്തങ്ങള്‍ സ്ഥിരീകരിച്ചു. ഫെബ്രുവരി 24, 25 തീയതികളിലാണ് ട്രംപിന്റെ ഇന്ത്യാ സന്ദർശനം. ട്രംപിന്റെ ഭാര്യ മെലേനിയ ട്രംപും ട്രഷറി സെക്രട്ടറി സ്റ്റീവൻ നുച്ചിനും കോമേഴ്സ് സെക്രട്ടറി വിൽബർ റോസ്സും സംഘത്തിലുണ്ടാകുമെന്നും സ്ഥിരീകരിച്ചിട്ടുണ്ട്.

   Also Read- പാരസൈറ്റിനും ബ്രാഡ് പിറ്റിനും ഓസ്‌കര്‍ നല്‍കിയതിനെതിരെ ട്രംപ്

   36 മ‌ണിക്കൂർ നീളുന്ന ഇന്ത്യാ സന്ദർശനത്തിനായി അമേരിക്കൻ പ്രസിഡന്റ് ഫെബ്രുവരി 24നാണ് അഹമ്മദാബാദിലെത്തുക. ഡൽഹിയിലെത്തുന്നതിന് മുൻപ് ട്രംപ് ആഗ്ര സന്ദർശിക്കും. ഭീകരാവദത്തെ പ്രതിരോധിക്കുന്നതിനു യോജിച്ചുള്ള പ്രവർത്തനം, ഇൻഡോ- പസഫിക് മേഖലയിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുക, പ്രതിരോധ രംഗത്തും വ്യാപാര രംഗത്തുമുള്ള കരാറുകൾ, എച്ച്1ബി വിസയുമായി ബന്ധപ്പെട്ട ഇന്ത്യയുടെ ആശങ്കകൾ എന്നിവയെല്ലാം ഫെബ്രുവരി 25ന് നടക്കുന്ന ഡൊണാൾഡ് ട്രംപ് - നരേന്ദ്ര മോദി കൂടിക്കാഴ്ചയിൽ കടന്നുവരുമെന്നണ് കരുതപ്പെടുന്നത്.

   Published by:Rajesh V
   First published: