യൂട്യൂബിലെ ഒരു അൺബോക്സിംഗ് വീഡിയോ കണ്ടതിന് ശേഷമാണ് താൻ ഈ വീട് വാങ്ങാൻ തീരുമാനിച്ചതെന്ന് ബ്രയന്ത് പറയുന്നു. എന്നാൽ അതിനു പിന്നിൽ വലിയ ഉദ്ദേശവും ഉണ്ടായിരുന്നു. സ്വന്തമായി വീട് ഇല്ലാത്തവർക്കും താമസിക്കാൻ സ്ഥലം അന്വേഷിക്കുന്നവർക്കും താൻ ഇവിടെ അഭയം നൽകുമെന്ന് ബ്രയന്ത് പറയുന്നു. ''ഒരു യൂട്യൂബർ തൻ്റെ ആമസോൺ ഹോം അൺബോക്‌സ് ചെയ്യുന്ന വീഡിയോ ഞാൻ കണ്ടിരുന്നു. ഇതുപോലെ ഒരെണ്ണം വാങ്ങാൻ ഞാനും ആഗ്രഹിച്ചു, അങ്ങനെ ആമസോണിൽ തിരഞ്ഞ് വാങ്ങിയ വീടാണിത്", ജെഫ്രി ബ്രയന്ത് ന്യൂയോർക്ക് പോസ്റ്റിനോട് പറഞ്ഞു.
advertisement
"കുടിയിറക്കപ്പെട്ട ആളുകൾക്കും ഭവനരഹിതരായ ആളുകൾക്കും വേണ്ടിയുള്ള ഒരു താമസസ്ഥലം ആക്കി മാറ്റാനാണ് ഞാൻ ഈ ചെറിയ വീട് വാങ്ങിയത്," ജെഫ്രി കൂട്ടിച്ചേർത്തു.
അടുക്കളയും ബിൽറ്റ്-ഇൻ ഷവറും വാഷ്‌റൂമും കിടപ്പുമുറിയും ലിവിങ് ഏരിയയും അടങ്ങുന്നതാണ് ഈ വീട്. വീടിനകത്ത് വൈദ്യുതിയും ജലവിതരണവും ഉറപ്പാക്കേണ്ടതുണ്ട്. അതിനായുള്ള പരിശ്രമങ്ങളിലാണ് ജെഫ്രി ഇപ്പോൾ.
